തൻ്റെ പ്രായത്തിലുള്ള നടിമാരുടെ അവസ്ഥ ഇതാണ്; 40 വയസിന് ശേഷം നടിമാർ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് ലാറ ദത്ത

മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് ബോളിവുഡിലെ മുന്‍നിര നായികയായി മാറിയ താരമാണ് ലാറ ദത്ത. ഉത്തര്‍പ്രദേശുകാരി ആണെങ്കിലും തമിഴ് സിനിമകളില്‍ അഭിനയിച്ചാണ് നടി കരിയര്‍ തുടങ്ങുന്നത്. പിന്നീട് ഹിന്ദിയിലേക്ക് എത്തുകയായിരുന്നു. സിനിമയില്‍ നിന്നും ഇടവേള എടുത്ത് നടി ബിസിനസിലേക്ക് തിരിയുകയും പിന്നീട് ഷോ കള്‍ ചെയ്തുമൊക്കെ പ്രേക്ഷകര്‍ക്ക് മുന്നില്‍ സജീവമായിരുന്നു. അതേ സമയം നാല്‍പത് വയസിന് മുകളിലേക്കുള്ള നടിമാര്‍ക്ക് സിനിമയില്‍ മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ലാറ ദത്ത അടുത്തിടെ പറഞ്ഞത്.

ഇന്‍ഡസ്ട്രിയില്‍ തന്റെ പ്രായത്തിലുള്ള നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന ദുരവസ്ഥകളെ കുറിച്ചാണ് ലാറ ദത്ത സംസാരിച്ചത്. തന്റെ പ്രായത്തിലുള്ള നടിമാരോട് സിനിമ ഇന്‍ഡസ്ട്രി ഒരു ദയയും കാണിക്കുന്നില്ലെന്നാണ് നടിയുടെ അഭിപ്രായം. പ്രായമാകുന്നത് എന്തോ മോശമായി കണ്ട്, അതിനെ മനോഹരമാക്കാന്‍ അവര്‍ അനുവദിക്കുന്നില്ല. കാജോണ്‍, റാണി മുഖര്‍ജി, മാധൂരി ദീക്ഷിത്, തുടങ്ങി താനടക്കമുള്ള നടിമാര്‍ ഉണ്ടെങ്കിലും ഞങ്ങളെ സ്‌ക്രീനില്‍ കാണുമ്പോള്‍ ചിലര്‍ ബുഡ്ഡി എന്നും നിങ്ങള്‍ തടിച്ചികള്‍ ആയെന്നുമൊക്കെയാണ് പറയുന്നത്.

lara-dutta

എന്നിരുന്നാലും നീന ഗുപ്ത, രത്ന പഥക് ഷാ തുടങ്ങിയ അഭിനേതാക്കള്‍ അവരുടെ അവിശ്വസനീയമായ പ്രവര്‍ത്തനങ്ങളിലൂടെയും അഭിനയത്തിലൂടെയും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നുണ്ടെന്നും ലാറ സൂചിപ്പിച്ചു. അതേ സമയം, നാല്‍പതുകളിലെ ജോലിയുടെ അനുഭവങ്ങള്‍ എങ്ങനെയാണെന്നും അതില്‍ നിന്നും തന്നെ മോചിപ്പിക്കുന്നത് എന്താണെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ആളുകള്‍ കഴിവുകളും കാര്യക്ഷമതയുമാണ് നോക്കുന്നത്. ഓരോ കഥാപാത്രങ്ങള്‍ക്കും വ്യാപ്തിയുണ്ടാവും എന്നും ലാറ ദത്ത സൂചിപ്പിക്കുന്നു.

ബാംഗ്ലൂരില്‍ പഠിക്കുന്ന കാലത്താണ് ലാറ ദത്ത മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആ വര്‍ഷം മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതേ വര്‍ഷം മിസ് വേള്‍ഡായി പ്രിയങ്ക ചോപ്രയും മിസ് ഏഷ്യാ പസിഫിക് ആയി ദിയ മിര്‍സയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീടാണ് അഭിനയത്തില്‍ സജീവമാവുന്നത്. അന്ധാസ് എന്ന ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം അഭിനയിച്ചു. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളെയാണ് ലാറ അവതരിപ്പിച്ചത്. 2010 ന് ശേഷമാണ് തിരക്കിട്ടുള്ള സിനിമകളില്‍ നിന്നും ലാറ മാറി നിന്ന് തുടങ്ങിയത്. വെള്ളിത്തിരയ്ക്ക് പുറമേ മിനിസ്‌ക്രീനിലും വെബ് സീരിസുകളിലുമൊക്കെ നടി അഭിനയിക്കുന്നുണ്ട്. ഇതിനകം മൂന്ന് വെബ് സീരിസില്‍ അഭിനയിച്ച് ലാറ വാര്‍ത്തകളില്‍ ഇടം നേടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X