'എല്ലാവരും ഉറങ്ങുമ്പോൾ സൽമാൻ മാത്രം ഉണർന്നിരിക്കും', താരത്തിന്റെ വിചിത്ര സ്വഭാവത്തെ കുറിച്ച് ലാറ ദത്ത!

2000ത്തിൽ ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് കിരീടം കൊണ്ടുവന്ന നടിയാണ് ലാറ ദത്ത. 1997 മിസ് ഇന്റർകോണ്ടിനെന്റൽ കിരീടവും ലാറ നേടിയിരുന്നു. ഇപ്പോൾ ബോളിവുഡിലെ മുൻ നിര നായികയായ ലാറ ദത്ത തുടക്ക കാലത്ത് തമിഴ് സിനിമകളിലാണ് സജീവമായിരുന്നത്. പിന്നീടാണ് ബോളിവുഡിൽ സജീവമായത്. അക്ഷയ് കുമാർ നായകനായി 2003ൽ പുറത്തിറങ്ങിയ അൻദാസ് ആണ് ലാറയുടെ ആദ്യ സിനിമ. കാജൽ എന്നായിരുന്നു ചിത്രത്തിൽ ലാറ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. പിന്നീട് കാക്കി, മസ്തി, നോ എൻട്രി, ഫനാ, ഓം ശാന്തി ഓം തുടങ്ങിയ സിനിമകളിലും ലാറ ദത്ത അഭിനയിച്ചു.

ബോളിവുഡിലെ ഏറ്റവും സ്റ്റൈലിഷ് ആയ നടിയും സാമൂഹിക ബോധമുള്ള നടിമാരിൽ ഒരാളുമായാണ് ലാറ ദത്തയെ കണക്കാക്കുന്നത്. ​​​ഗ്ലാമറസ് കഥാപാത്രങ്ങൾ മാത്രമല്ല ലാറയുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ലാറ ചെയ്തിട്ടുണ്ട്. മോഡലിങിലുള്ള കഴിവിന് പുറമെ വാക്ചാതുര്യം കൊണ്ടും ലാറ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീ ടു മൂവ്മെന്റിന് വേണ്ടി എപ്പോഴും സംസാരിച്ചിരുന്ന പ്രമുഖ വ്യക്തികളിൽ ഒരാൾ കൂടിയാണ് ലാറ ദത്ത.

വിശ്വ സുന്ദരിയായ ലാറ ദത്ത

അഭിനേതാവും മോഡലുമായ കെല്ലി ഡോർജിയുമായി ലാറ ദത്തയ്ക്ക് ഒമ്പത് വർഷത്തോളം പ്രണയമുണ്ടായിരുന്നു. ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് അമേരിക്കൻ പ്രൊഫഷണൽ ബേസ്ബോൾ കളിക്കാരനായ ഡെറക് ജെറ്ററുമായി പ്രണയത്തിലായി. എന്നാൽ അതും വിവാഹത്തിലേക്ക് എത്തിയില്ല. ശേഷമാണ് ടെന്നീസ് താരം മഹേഷ് ഭൂപതിയുമായി ലാറയുടെ വിവാഹ നിശ്ചയം 2010 സെപ്റ്റംബറിൽ നടന്നത്. 2011 ഫെബ്രുവരി 16ന് ബാന്ദ്രയിലെ സ്വകാര്യ ചടങ്ങിൽ വെച്ച് പിന്നീട് ഇരുവരും വിവാഹിതരായി. ഇരുവർക്കും മകൾ സൈറ ഭൂപതി 2012ൽ ആണ് ജനിച്ചത്. അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടമാണ് ലാറയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.

സൂപ്പർ താരങ്ങളുടെ സ്വഭാവം

ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര​ ഗാന്ധിയായിട്ടാണ് ലാറ അഭിനയിച്ചത്. രഞ്ജിത്ത് എം തിവാരിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. ഇപ്പോൾ ലാറ അടുത്തിടെ തന്റെ സഹതാരങ്ങളെ കുറിച്ച് പറഞ്ഞ കമന്റുകൾ വൈറലാവുകയാണ്. തന്റെ മുൻ സഹതാരങ്ങളായ അക്ഷയ് കുമാറിനെയും സൽമാൻ ഖാനെയും കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകളാണ് ശ്രദ്ധ നേടുന്നത്. ബോളിവുഡ് ഹംഗാമയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ലാറയുടെ തുറന്ന് പറച്ചിൽ. 'സൽമാൻ ഖാന്റെ സ്വഭാവത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സൽമാൻ ഖാൻ ഇപ്പോഴും അർദ്ധരാത്രിക്ക് ശേഷവും എന്നെ വിളിക്കുന്നു. ആ സമയത്താണ് സൽമാൻ ഉണരുന്നത്. ആ സമയത്താണ് എനിക്ക് കോളുകൾ ലഭിക്കുന്നത്.' നോ എൻട്രി, പാർട്‌ണർ എന്നീ ചിത്രങ്ങളിൽ സൽമാനും ലാറയും സഹതാരങ്ങളായിരുന്നു. 'അക്ഷയ് കുമാറിന്റെ ഇപ്പോഴും മാറിയിട്ടില്ലാത്ത ഒരു ശീലത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റാരും ഉണരുന്നതിന് മുമ്പ് ബോളിവുഡിലെ ഖിലാഡി ഉണരും എന്ന് പറയേണ്ടി വരും.' 2021ൽ പുറത്തിറങ്ങിയ ബെൽ ബോട്ടം എന്ന ചിത്രത്തിലാണ് അവർ ഏറ്റവും ഒടുവിൽ അക്ഷയ് കുമാറിനൊപ്പം വേഷമിട്ടത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അഭിനയത്തിൽ ഇഷ്ടപ്പെടുന്നത്

സഞ്ജയ് ദത്തിന്റെ സ്വഭാവത്തെക്കുറിച്ചും ലാറ പറഞ്ഞു. അദ്ദേഹം ഇപ്പോഴും ലജ്ജയും സംയമനവും ഉള്ള പ്രകൃതക്കാരനാണെന്നും ലാറ പറഞ്ഞു. അടുത്തിടെ ഒരു അഭിമുഖത്തിൽ ഒരു അഭിനേതാവെന്ന നിലയിൽ താൻ എപ്പോഴും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളെയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് ലാറ സമ്മതിച്ചു. 35-55 വയസ്സിനിടയിലുള്ള സ്ത്രീകളുടെ വിഭാഗത്തെ ഒരിക്കലും സിനിമാ വ്യവസായത്തിൽ പ്രാതിനിധ്യം ചെയ്തിട്ടില്ലെന്നും അവരുടെ മേൽ സാധൂകരിക്കുന്ന ഒന്നും തന്നെയില്ലെന്ന് എപ്പോഴും പറയാറുണ്ടെന്നും ലാറ പറഞ്ഞു. 40കളിൽ എത്തുമ്പോൾ താൻ പ്രായത്തിന് അനുയോജ്യമായ വേഷങ്ങൾ ചെയ്യുന്നുണ്ടെന്നും എപ്പോഴും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നും മുൻ മിസ് യൂണിവേഴ്സ് പറഞ്ഞു. ഒരു അഭിനേതാവാകാൻ ആ​ഗ്രഹിച്ച് മാത്രമാണ് സിനിമയിലേക്ക് എത്തിയതെന്നും സ്റ്റാർഡം ഇഷ്ടപ്പെടുന്നില്ലെന്നും ലാറ ദത്ത വ്യക്തമാക്കി.

More from Filmibeat

Read more about: lara dutta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X