എന്നെ അനുകരിച്ചത് കൊണ്ട് മാത്രം വിജയത്തില്‍ എത്താനാകില്ല! രാണുവിനോട് ലതാ മങ്കേഷ്‌ക്കര്‍

By Midhun Raj

ഒറ്റ വീഡിയോ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയ ഗായികയാണ് രാണു മണ്ഡല്‍. ലതാ മങ്കേഷ്‌ക്കറിന്റെ ഗാനം ആലപിച്ചതിലൂടെയാണ് രാണുവിന്റെ ജീവിതം മാറിമറിഞ്ഞത്. ലതാ മങ്കേഷ്‌കറിന്റെ ഏക് പ്യാര്‍ കാ നഗ്മാ എന്ന ഗാനം പാടിയതിലൂടെയാണ് രാണു ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് പ്രശസ്ത സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയയുടെ ചിത്രത്തില്‍ പാടാനുളള അവസരവും ഗായികയ്ക്ക് ലഭിച്ചിരുന്നു.

ബംഗാളിലെ റെയില്‍വേ സ്‌റ്റേഷനില്‍

ബംഗാളിലെ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പാടിയ ഗാനത്തിലൂടെ നിരവധി ആരാധകരെയാണ് രാണുവിന് ലഭിച്ചത്. അടുത്തിടെ ഹിമേഷ് രേഷ്മിയുടെ സംഗീതത്തില്‍ പാടിയ ഗാനവും രാണുവിന്റെതായി തരംഗമായി മാറിയിരുന്നു. കോടിക്കണക്കിന് പേരാണ് ഗായികയുടെ പാട്ട് യൂടുബിലൂടെ കണ്ടിരുന്നത്. അതേസമയം രാണു മണ്ഡലിനെക്കുറിച്ച് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

എന്റെ പേരും സംഗീതവും കൊണ്ട്

എന്റെ പേരും സംഗീതവും കൊണ്ട് ഒരാള്‍ക്ക് ഗുണമുണ്ടായാല്‍ സന്തോഷമേയൂളളുവെന്നാണ് പ്രിയ ഗായിക പറഞ്ഞത്. അതേസമയം തന്നെ അനുകരണം കൊണ്ട് വിജയത്തിലെത്താനാകില്ലെന്നും ലത മങ്കേഷ്‌ക്കര്‍ ഓര്‍മ്മിപ്പിച്ചു. റിയാലിറ്റി ഷോകളില്‍ തന്നെ അനുകരിച്ച് മനോഹരമായി പാടുന്ന കുട്ടികള്‍ പിന്നീട് വിജയിക്കാതെ പോകുന്നതും ഗായിക ചൂണ്ടിക്കാട്ടി. സഹോദരി ആശാ ഭോസ്ലെ സ്വന്തം ശൈലിയില്‍ പാടാന്‍ ശ്രമിച്ചില്ലായിരുന്നുവെങ്കില്‍ തന്റെ നിഴലായി ഒതുങ്ങിപ്പോകുമായിരുന്നുവെന്നും ലത മങ്കേഷ്‌കര്‍ പറഞ്ഞു.

ഹിമേഷ് രേഷ്മിയയുടെ ചിത്രത്തില്‍

ഹിമേഷ് രേഷ്മിയയുടെ ചിത്രത്തില്‍ പാടിയതിന് പുറമെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ദബാംഗ് 3യില്‍ പാടനുളള അവസരം രാണുവിന് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനൊപ്പം തന്നെ 55ലക്ഷം രൂപ വിലവരുന്ന വീട് ഗായികയ്ക്ക് സൂപ്പര്‍താരം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ പിന്നീട് ഇത് വ്യാജവാര്‍ത്തകളാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, രാണുവായി ബന്ധപ്പെട്ടുളള റാണാഘട്ടിലെ ക്ലബ് അംഗമാണ് ഈ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നത്.

സോണി ടിവിയുടെ റിയാലിറ്റി ഷോ

സോണി ടിവിയുടെ റിയാലിറ്റി ഷോ ആയ സൂപ്പര്‍ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തതിനുളള പണം മാത്രമാണ് ഇതുവരെയായി രാണു മണ്ഡലിന് ലഭിച്ചിട്ടുളള പ്രതിഫലമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാണു പ്രശസ്തയായ ശേഷമാണ് ഉപേക്ഷിച്ചുപോയ മകളും അടുത്തിടെ തിരികെ എത്തിയിരുന്നത്. ഇവര്‍ക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

മുന്‍പ് രണ്ടു വിവാഹം കഴിച്ചയാളാണ്

മുന്‍പ് രണ്ടു വിവാഹം കഴിച്ചയാളാണ് രാണു മണ്ഡല്‍. ആദ്യ ബന്ധത്തിലുള്ള മകളാണ് സതി. ഇവരെ കൂടാതെ ഈ ബന്ധത്തില്‍ ഒരു മകന്‍ കൂടി രാണുവിനുണ്ട്. ആദ്യ ഭര്‍ത്താവ് ബാബു മരിച്ചു പോയതിനെ തുടര്‍ന്ന് രാണു വീണ്ടും വിവാഹിതയായിരുന്നു. രണ്ടാമത്തെ ഭര്‍ത്താവ് മുംബൈയില്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് അറിയുന്നത്. ആ ബന്ധത്തില്‍ രണ്ട് മക്കള്‍ കൂടിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X