For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഋഷി കപൂറിന് ഒരു ആഗ്രഹമുണ്ടായിരുന്നു, രൺബീറിന് സാധിച്ച് കൊടുക്കാൻ കഴിഞ്ഞില്ല, വെളിപ്പെടുത്തി നീതു

  |

  ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരങ്ങളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയായ ഇവരുടെ വിവാഹത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. താരവിവാഹത്തെ കുറിച്ചുളള നിരവധി വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉടൻ തന്നെ താരവിവാഹമുണ്ടാവുമെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. പല തീതയികളും പുറത്ത് വരുന്നുണ്ട്. എന്നാൽ ഇതിനോടൊന്നും രൺബീറോ ആലിയയോ താരങ്ങളുടെ കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ല. ഇരുവരും തങ്ങളുടെ ജോലിയുമായി മുന്നോട്ട് പോവുകയാണ്.

  സ്റ്റൈലിഷ് ലുക്കിൽ ബിഗ് ബോസ് താരം രമ്യ പണിക്കർ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ഒരു നടൻ അത് ചെയ്യില്ല, സൽമാനെ ഒരു കാര്യം ഓർമിപ്പിച്ച് ഹൃത്വിക് റോഷൻ, പ്രശ്നങ്ങൾ വഷളായത് ഇങ്ങനെ...

  ഇപ്പോഴിതാ മകന്റെ വിവാഹത്തെ കുറിച്ചുള്ള ഋഷി കപൂറിന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തുകയാണ് ഭാര്യയും നടിയുമായി നീതു സിംഗ് കപൂർ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പടുത്തിയത്. ഇതു കൂടാതെ ഋഷി കപൂറിന് മറ്റൊരു ആഗ്രഹവും കൂടി ഉണ്ടായിരുന്നുവെന്ന് നീതു പറയുന്നുണ്ട്. താരപത്നിയുടെ വാക്കുകൾ ഏറെ വേദനയോടെയാണ് ആരാധകർ കേൾക്കുന്നത്. ആഗ്രഹങ്ങൾ സഫലമാകാതെയാണ് ഋഷി കപൂർ യാത്രയായത്.

  ബിഗ് ബോസിൽ നിന്ന് നേടിയ ഏറ്റവും മൂല്യമുള്ളത്, കണ്ണും മനസ്സും നിറഞ്ഞാണ് എഴുതുന്നതെന്ന് സായി വിഷ്ണു

  നീതു കപൂറിന്റെ വാക്കുകൾ ഇങ്ങനെ....'' അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മകൻ രൺബീറിന്റെ വിവാഹം. പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ച് വിവാഹദിനത്തിൽ കുതിരയുടെ പുറത്ത് കയറി വരുന്നത് കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. മറ്റൊരു ആഗ്രഹം കൃഷ്ണരാജ് വസതി നവീകരിച്ച് കാണാനായിരുന്നു. കൂടാതെ രൺബീറിനും റിദ്ദിമയ്ക്കും പ്രത്യേകമായ അപ്പാർട്ട്മെന്റുകൾ വേണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നതായി നീതു കപൂർ പറയുന്നു

  കൊവിഡ് വൈറസ് വ്യാപനത്തിൽ ഋഷി കപൂറിന് ആശങ്കയുണ്ടായിരുന്നതായും താരപത്നി അഭിമുഖത്തിൽ പറയുന്നുണ്ട്. എല്ലാ ദിവസവും സൈറ്റുകളിൽ കയറി കൊവിഡിനെ കുറിച്ചുളള കൃത്യമായ വിവരങ്ങൾ അറിയാൻ ശ്രമിക്കാറുണ്ടായിരുന്നതായും നീതു പറയുന്നു.

  ഋഷി കപൂറിന്റെ വിയോഗത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും താരപത്നി പറയുന്നുണ്ട്. ''ആദ്യത്തെ ആറ് മാസം അദ്ദേഹമില്ലാതെ ജീവിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഒന്ന് ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയായിരുന്നെന്നും നീതു പറയുന്നു. നടന്റെ വിയോഗത്തിന് ശേഷം ജോലിയിൽ സജീവമായിരുന്നു നീതു കപൂർ. മിനീസ്ക്രീൻ റിയാലിറ്റി ഷോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പിന്നീട് അഭിനയത്തിലും സജീവമാവുകയായിരുന്നു.

  സെപ്റ്റംബർ 4 ന് ഋഷി കപൂറിന്റെ ജന്മദിനമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യത്തെ പിറന്നാളായിരുന്നു. ഹൃദയസ്പർശിയായ പിറന്നാൾ ആശംസ പങ്കുവെച്ച് കൊണ്ട് നീതു കപൂർ എത്തിയിരുന്നു. കൂടാതെ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ പിറന്നാൾ ആഘോഷിച്ചിരുന്നു. ഇതിന്റെ വീഡിയോ നീതു കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിലും ബോളിവിുഡ് കോളങ്ങളിലും വൈറലായിരുന്നു. ഋഷി കപൂറിന്റെ സഹോദരങ്ങളെല്ലാം പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തിരുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2021 ഡിസംബറോടെ രൺബീറും ആലിയയും വിവാഹിതരാകുമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. എന്നാൽ താരകുടുംബം ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം കൊവിഡ് കാരണമാണ് വിവാഹം നീണ്ടു പോയതെന്ന് നടൻ രൺബീർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമ റിലീസ് ചെയ്തതിന് ശേഷം മാത്രമേ വിവാഹം ഉണ്ടാവുകയുള്ളൂ. ചിത്രീകരണം പൂർത്തിയായ ചിത്രം കൊവിഡിനെ തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നു, അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
  2017 ലാണ് രൺബീറും ആലിയയും പ്രണയത്തിലാവുന്നത്. 2018 ലാണ് ഇരുവരും ഇഷ്ടം തുറന്ന് പറയുന്നത്. കത്രീന കൈഫുമായുള്ള ബ്രേക്കിപ്പിന് ശേഷംാണ് ആലിയയുമായി നടൻ പ്രണയത്തിലാവുന്നത്. സിദ്ധാർത്ഥ മൽഹോത്രയുമായി പ്രണയത്തിലായിരുന്നു ആലിയ.

  English summary
  Late ActorRishi Kapoor's Biggest desires Was Son Ranbir Kapoor's Wedding, says wife Neetu Singh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X