twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ചെറിയ വിജയങ്ങളിൽ പോലും സന്തോഷിച്ചിരുന്ന ഒരേ ഒരാൾ ഇപ്പോൾ എനിക്കൊപ്പം ഇല്ല'; അമ്മയെ കുറിച്ച് സുഷാന്ത് സിങ്!

    |

    ബോളിവുഡിൽ എല്ലാവരും പ്രതീക്ഷയോടെ കണ്ടിരുന്ന താരമായിരുന്നു സുഷാന്ത് സിങ് രാജ്പുത്ത്. അദ്ദേഹത്തിന്റെ അകാല വിയോ​ഗം വലിയ ഞെട്ടലാണ് സിനിമാ ലോകത്ത് സൃഷ്ടിച്ചത്. സുഷാന്ത് ഈ ലോകത്ത് നിന്ന് പോയിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ‌പഴയ വീഡിയോകളും ഫോട്ടോകളും ഇപ്പോഴും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2020 ജൂൺ 14ന് ആണ് താരം അന്തരിച്ചത്. തന്റെ പതിനാറാം വയസിലാണ് സുഷാന്തിന് അമ്മയെ നഷ്ടമായത്. അമ്മയോട് അതിയായ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് സുഷാന്ത് സിങ്. അതുകൊണ്ട തന്നെ അമ്മയുടെ ഓർമകൾ ഇടയ്ക്കിടെ സുഷാന്ത് കുററിപ്പുകളിലൂടെയും വീഡിയോകളിലൂടെയും ആരാധകരോട് പങ്കുവെക്കാറുണ്ടായിരുന്നു.

    Sushant Singh Rajput, Sushant Singh Rajput news, Sushant Singh Rajput films, Sushant Singh Rajput mother, സുഷാന്ത് സിങ് രാജ്പുത്ത്, സുഷാന്ത് സിങ് വാർത്തകൾ‌, സുഷാന്ത് സിങ് സിനിമകൾ, സുഷാന്ത് സിങ്

    റിയാലിറ്റി ഷോകളിലൂടെയാണ് സുഷാന്ത് സിനിമയിലേക്ക് എത്തിയത്. മനോഹരമായി നൃത്തം അവതരിപ്പിക്കാറുണ്ടായിരുന്നു സുഷാന്ത്. 2011ൽ സുഷാന്ത് സിങ് ഝലക് ദിഖ്‌ല ജാ ഷോയിൽ തന്റെ അമ്മയ്ക്ക് വേണ്ടി ഒരു പ്രത്യേക നൃത്ത പ്രകടനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് വേണ്ടിയുള്ള ട്രിബ്യൂട്ട് നൃത്തം ആരാധകരേയും ഷോയിലെ എല്ലാവരെയും വികാരഭരിതരാക്കി. 'ഞാൻ ചെയ്ത ചെറിയ കാര്യങ്ങൾ ‌വരെ അമ്മയെ സന്തോഷിപ്പിച്ചു. ഇന്ന് അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ വളരെ സന്തോഷിച്ചേനെ' എന്നാണ് നൃത്തം അവതരിപ്പിച്ച ശേഷം സുഷാന്ത് അമ്മയുടെ ഓർമയിൽ പറഞ്ഞത്.

    'ഷെയ്നിനേയും രേവതിയേയും മനസിൽ കണ്ടാണ് കഥ എഴുതിയത്'; ഭൂതകാലത്തിന്റെ സംവിധായകൻ പറയുന്നു!'ഷെയ്നിനേയും രേവതിയേയും മനസിൽ കണ്ടാണ് കഥ എഴുതിയത്'; ഭൂതകാലത്തിന്റെ സംവിധായകൻ പറയുന്നു!

    രംഗ് ദേ ബസന്തിയിലെ ലുക്കാ ചുപ്പി ബഹുത് ഹുയി എന്ന ഗാനത്തിനാണ് സുഷാന്ത് ചുവടുവെച്ചത്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള പ്രകടനത്തിൽ സുഷാന്തിന്റെ അമ്മയുടെ വേഷംകൊറിയോഗ്രാഫർ ഷാമ്പ സൊന്താലിയയാണ് അവതരിപ്പിച്ചത്. മനോഹരമായ പ്രകടനം അവസാനിച്ചപ്പോൾ സുഷാന്ത് അമ്മയുടെ ഓർ‌മകളിൽ നിന്ന് തിരികെ വരാൻ ആകാതെ പൊട്ടി കരഞ്ഞു. അന്ന് താരത്തിന്റെ കാമുകിയായിരുന്ന അങ്കിത ലോഖണ്ഡേ സുഷാന്തിനെ ആലിംഗനം ചെയ്തുകൊണ്ട് ആശ്വസിപ്പിച്ചു. പ്രകടനത്തിന് ശേഷം സുശാന്ത് പറഞ്ഞു... 'എനിക്ക് 16 വയസ്സുള്ളപ്പോൾ എന്റെ അമ്മയെ നഷ്ടപ്പെട്ടു. ചെറിയ ചെറിയ കാര്യങ്ങളിൽ അവർ എന്നെ സന്തോഷിപ്പിക്കുമായിരുന്നു. ഇന്ന് ഞാൻ നേടിയ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ അവർ ഇതൊന്നും കാണാൻ എന്നോടൊപ്പം ഇല്ല. ഞാൻ വലിയ ആളായി മാറുമെന്ന് എപ്പോഴും അമ്മ വിശ്വസിച്ചിരുന്നു. ഇപ്പോഴും അമ്മയെ എനിക്ക് മിസ് ചെയ്യുന്നുണ്ട്' സുഷാന്ത് പറഞ്ഞ് നിർത്തി.

    'എപ്പോഴും അവളാണ് പ്രണയം, വേദനിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കും'; നല്ലപാതിയെ കുറിച്ച് അല്ലു അർജുൻ'എപ്പോഴും അവളാണ് പ്രണയം, വേദനിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കും'; നല്ലപാതിയെ കുറിച്ച് അല്ലു അർജുൻ

    കിസ് ദേശ് മേ ഹേ മേരാ ദിൽ എന്ന പരിപാടിയിലൂടെയാണ് സുഷാന്ത് സിങ് രാജ്പുത്ത് ടെലിവിഷനിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 2013ൽ കൈ പോ ചെ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി, സോൻചിരിയ, ചിച്ചോരേ, കേദാർനാഥ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ചിത്രങ്ങളിലെ സുശാന്തിന്റെ പ്രകടനം ആരാധകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റി. ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രീമിയർ ചെയ്‌ത അദ്ദേഹത്തിന്റെ അവസാന ചിത്രമായ ദിൽ ബേചരയും മികച്ച പ്രതികരണം നേടി.

    'കടം കയറി നിൽക്കാൻ കഴിയാതെയാവും'; പ്രഭാസിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ജോത്സ്യൻ പ്രവചിച്ചത്!'കടം കയറി നിൽക്കാൻ കഴിയാതെയാവും'; പ്രഭാസിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ജോത്സ്യൻ പ്രവചിച്ചത്!

    Read more about: sushant singh rajput
    English summary
    late actor Sushant Singh Rajput's old speech about his mother now goes viral on social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X