അമ്മായിയമ്മ ചെരുപ്പ് കൊണ്ട് അടിച്ചിറക്കി; നടി രേഖയും വിനോദ് മെഹ്‌റയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ കഥ
ബോളിവുഡിലെ ഏറ്റവും മുതിര്‍ന്ന താരസുന്ദരിയാണ് രേഖ. അന്നും ഇന്നും രേഖയോട് ആരാധന തോന്നാത്ത നടന്മാരില്ലെന്ന് വേണം പറയാന്‍. ഇപ്പോഴത്തെ യുവതാരങ്ങള്‍ പോലും തങ്ങളുടെ ക്രഷ് എന്ന് വിശേഷിപ്പിക്കാറുള്ളത് നടി രേഖയെയാണ്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ വലിയ പരാജയങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്.
സൂപ്പര്‍താരങ്ങളുമായി പ്രണയിക്കുകയും വിവാഹം കഴിക്കുകയുമൊക്കെ ചെയ്‌തെങ്കിലും രേഖയുടെ ദാമ്പത്യത്തിന് അല്‍പായൂസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരിക്കല്‍ നടന്‍ വിനോദ് മെഹ്‌റയുമായിട്ടും രേഖയുടെ വിവാഹം നടന്നതായി അഭ്യൂഹം ഉണ്ടായിരുന്നു. അതിനെ ഔദ്യോഗികമാക്കിയില്ലെങ്കിലും വിവാഹം നടന്നു എന്നത് സത്യമാണെന്ന് രേഖ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
വിനോദിനെ വിവാഹം കഴിച്ചങ്ങ് ചെന്നതിന്റെ പേരില്‍ അമ്മായിയമ്മയുടെ തല്ലും വാങ്ങിച്ചോണ്ടാണ് നടിയ്ക്ക് തിരികെ പോരേണ്ടി വന്നത്. രേഖ ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന പേരില്‍ പുറത്ത് ഇറക്കിയ ബയോഗ്രാഫിയിലാണ് ഒരിക്കല്‍ അപമാനിക്കപ്പെടേണ്ട സാഹചര്യം തനിക്ക് ഉണ്ടായതിനെ പറ്റി നടി സൂചിപ്പിച്ചിരിക്കുന്നത്. സമ്മതം ചോദിക്കാതെ വിവാഹം കഴിച്ചതിന്റെ പേരില്‍ അമ്മായിയമ്മയുടെ തല്ലും കിട്ടി, ഒപ്പം ആ വീട്ടില്‍ നിന്നും ആദ്യ ദിവസം തന്നെ ഇറങ്ങി പോരേണ്ടി വന്നുവെന്നും രേഖ പറഞ്ഞിരുന്നു.

എണ്‍പതുകളില്‍ രേഖയും വിനോദും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം പെട്ടെന്ന് തന്നെ പ്രണയത്തിലേക്ക് എത്തി. ഇവരുടെ പ്രണയകഥകള്‍ അക്കാലത്ത് ഗോസിപ്പുകളായി പല മാഗസിനുകളിലും അച്ചടിച്ച് വരികയും ചെയ്തു. 'കൊല്‍ക്കത്തയില്‍ നിന്നും വിവാഹിതരായ ഇരുവരും മുംബൈയിലെ വിനോദിന്റെ വീട്ടിലേക്ക് വന്നിരുന്നു. എന്നാല്‍ മകന്‍ വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞെത്തിയ വിനോദിന്റെ അമ്മ രേഖയെ കണ്ടതോടെ പ്രകോപിതയായി.
രേഖ തന്റെ മരുമകളായി വരുന്നതിനോട് തീരെ യോജിപ്പില്ലായിരുന്ന താരമാതാവ് ആ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഒരു ശത്രുവിനെ കണ്ടത് പോലെയാണ് വിനോദിന്റെ അമ്മ രേഖയോട് പെരുമാറിയത്. കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കാന്‍ ശ്രമിച്ച രേഖയെ അവര്‍ തട്ടി മാറ്റി. മാത്രമല്ല രേഖയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. കിട്ടിയ അവസരത്തില്‍ നടി അപമാനിച്ച് ഇറക്കി വിടാനാണ് താരമാതാവ് ശ്രമിച്ചിരുന്നത്.
അമ്മയുടെ പ്രകോപനം ശക്തമായതോടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ വിനേദ് ശ്രമിച്ചെങ്കിലും ആ ശ്രമം പാഴായി പോയി. ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ കാലില്‍ കിടന്ന ചെരുപ്പ് ഊരി രേഖയെ അടിക്കുക വരെ ചെയ്തിരുന്നു. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായ നടി കരഞ്ഞോണ്ട് ഇറങ്ങി പോയി. നടിയുടെ പിന്നാലെ വിനോദും പോയെങ്കിലും അമ്മ പോയതിന് ശേഷം തന്റെ കൂടെ ജീവിക്കാന്‍ വരണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്.

അത് രേഖ അംഗീകരിച്ചിരുന്നില്ല. മാത്രമല്ല പിന്നീട് വിനോദ് മെഹ്‌റയുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം പിന്മാറുകയാണ് രേഖ ചെയ്തത്. അന്ന് വിവാഹം കഴിച്ചിട്ടില്ലെന്നാണ് നടി പറഞ്ഞത്. എന്തായാലും അമ്മയ്ക്ക് ഇഷ്ടമില്ലാത്തതിനാല്‍ രേഖയുമായി ഒന്നിക്കാന്‍ പിന്നിടൊരു ശ്രമത്തിന് വിനോദ് ശ്രമിച്ചില്ലെന്നാണ് വിവരം. വൈകാതെ രേഖ ബിസിനസുകാരനായ മുകേഷ് അഗര്‍വാളുമായി അടുപ്പത്തിലായി.
ഇരുവരും വിവാഹം കഴിച്ചെങ്കിലും ആറ് മാസം കൊണ്ട് തന്നെ ആ ബന്ധം അവസാനിച്ചു. രേഖ പ്രതീക്ഷിച്ചത് പോലൊരു ജീവിതമായിരുന്നില്ല മുകേഷിനൊപ്പം ഉണ്ടായത്. നേരെ തിരിച്ചും അങ്ങനെ സംഭവിച്ചതോടെ മുകേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏതാനം മാസങ്ങള്‍ക്കുള്ളിലാണ് രേഖയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്. പിന്നീട് നടന്‍ അമിതാഭ് ബച്ചനുമായിട്ടും നടി ഇഷ്ടത്തിലായി. ഇതും പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടതായി വരികയായിരുന്നു.


Click it and Unblock the Notifications











