23ാം വയസ്സിൽ 39 കോടിയുടെ ആഢംബര വീട് സ്വന്തമാക്കി ജാൻവി കപൂർ...
ബോളിവുഡിൽ സജീവമാണെങ്കിലും തെന്നിന്ത്യയിലും ജാൻവി കപൂറിന് കൈനിറയെ ആരാധകരുണ്ട് . ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ ശ്രീദേവിയുടെ മകളായി വെള്ളിത്തിരയിൽ എത്തിയ താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. കേവലം രണ്ട് സിനിമകളിൽ മാത്രമാണ് ജാൻവി കപൂർ അഭിനയിച്ചത്. അവ രണ്ടും ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു.

2016 ൽ പുറത്തിറങ്ങിയ മറാത്തി ചിത്രമായ സൈറാത്തിന്റെ ഹിന്ദിപതിപ്പായ ധഡക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിൽ ചുവട് വെച്ചത്. ദുരഭിമാനക്കൊലയും ജാതീയതയും വിഷയമായ ചിത്രം ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. നല്ല അഭിപ്രായത്തിനോടൊപ്പം വിമർശനങ്ങളും ചിത്രത്തെ തേടി എത്തിയിരുന്നു. ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടറായിരുന്നു ചിത്രത്തിലെ നായകൻ. ജാൻവി- ഇഷാൻ കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ധഡക്കിന് ശേഷം 2020 ലാണ് ജാൻവിയുടെ പുതിയ സിനിമ പുറത്തെത്തിയത്. ഗുഞ്ചൻ സക്സേന ആയിരുന്നു നടിയുടെ രണ്ടാമത്തെ ചിത്രം. ലോക്ക്ഡൗൺ കാലത്ത് നെറ്റ്ഫ്ലിക്സിലായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. ഗുഞ്ചൻ സക്സേനയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .
ഇപ്പോഴിത 23ാം വയസ്സിൽ സ്വന്തമായി ഒരു പുതിയ വീട് വാങ്ങിയിരിക്കുകയാണ് ജാൻവി. മുംബൈ ജുഹൂവീൽ മൂന്ന് നില കെട്ടിടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊട്ടിടത്തിന്റെ 14,15,16 നിലകളാണ് ജാൻവി സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ ആറ് കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലവും സ്വന്തമാക്കിയിട്ടുണ്ട്.
ഏകേശം 39 കോടി രൂപയ്ക്കാണ് താരപുത്രി മൂന്ന് നില കെട്ടിടം സ്വന്തമാക്കിയിരിക്കുന്നത്. 78 ലക്ഷം രൂപയാണത്രേ വീടിന്റെ രജിസ്ട്രേഷനായി ചെലവാക്കിയിരിക്കുന്നത്. 23ാം വയസ്സിലാണ് നടി സ്വന്തമായി ഒരു വീട് വാങ്ങിയിരിക്കുന്നത്. നിലവിൽ ഇപ്പോൾ അച്ഛൻ ബോണി കപൂറിനും സഹോദരി ഖുഷിക്കുമൊപ്പമാണ് ജാൻവി താമസിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് രംഗത്തെത്താറുണ്ട്.കാർത്തിക് ആര്യൻ നായകനാകുന്ന ദോസ്താന 2, രാജ്കുമാർ റാവു നായകനാകുന്ന റൂഹി അഫ്സാന എന്നിവയാണ് ജാൻവിയുടെ പുതിയ ചിത്രങ്ങൾ


Click it and Unblock the Notifications