ക്രിക്കറ്റിൽ ഇന്ത്യ ജയിച്ചാൽ നഗ്നയായി വരുമെന്ന് നടി! പൂനം പാണ്ഡെ ഓര്‍മ്മയാകുമ്പോൾ വിവാദങ്ങൾ മാത്രം ബാക്കി

നടിയും മോഡലുമായ പൂനം പാണ്ഡെയുടെ വിയോഗ വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. മുപ്പത്തിരണ്ടാമത്തെ വയസില്‍ അര്‍ബുധബാധയെ തുടര്‍ന്നായിരുന്നു നടിയുടെ മരണം. പൂനം സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്ന് വ്യാഴ്ച രാത്രി മരിച്ചുവെന്നാണ് നടിയുടെ മാനേജര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പൂനത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വിയോഗ വാര്‍ത്ത എത്തുന്നത്. ഇതോടെ ആരാധകരും ആശങ്കയിലായി. ഇപ്പോഴിതാ നടിയുടെ പഴയ ജീവിതത്തെ കുറിച്ചടക്കമുള്ള കൂടുതല്‍ കാര്യങ്ങളാണ് പുറത്ത് വരുന്നത്.

വിവാദങ്ങളിലൂടെയാണ് എല്ലാ കാലത്തും പൂനം പാണ്ഡെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. അത്തരത്തില്‍ നടി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള ചില സംഭവങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

poonam

2013 ലാണ് പൂനം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും അതിനും മുന്‍പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടക്കത്തില്‍ മോഡലിങ്ങില്‍ ശ്രദ്ധിച്ചിരുന്ന പൂനം 2011 ല്‍ ഒരു വെല്ലുവിളി നടത്തി. 2011 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയാല്‍ വസ്ത്രമില്ലാതെ വരുമെന്നായിരുന്നു പൂനം പാണ്ഡെ ബിസിസിഐക്ക് കത്തെഴുതിയത്. ആ വര്‍ഷം ഇന്ത്യ വിജയിച്ചെങ്കിലും ബിസിസിഐ അതിന് നടിയെ അനുവദിച്ചില്ല. ഈയൊരു സംഭവത്തിലൂടെ പൂനം പാണ്ഡെ എന്ന പേര് ഇന്ത്യയിലാകെ തരംഗമായി.

സോഷ്യല്‍ മീഡിയയിലൂടെ തകര്‍പ്പന്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടാണ് പിന്നീട് പൂനം വിവാദങ്ങളില്‍ നിറഞ്ഞത്. ഒരിക്കല്‍ ബാത്ത്‌റൂമില്‍ നിന്നും നൃത്തം ചെയ്യുന്ന പൂനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ലീക്കായി. ഇത് ഇന്റര്‍നെറ്റില്‍ കോളിളക്കം സൃഷ്ടിച്ചുവെന്ന് പറയാം. പിന്നീട് ഈ വീഡിയോ യൂട്യൂബ് ബ്ലോക്ക് ചെയ്തു.

ഒരു ആണ്‍സുഹൃത്തിനൊപ്പമുള്ള സ്വകാര്യ വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പൂനം പുറത്ത് വിട്ടിരുന്നു. വളരെ പെട്ടെന്ന് നടിയത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പൂനം പാണ്ഡയുടെ സ്വകാര്യ ബെഡ് റൂം രംഗങ്ങള്‍ എന്ന പേരില്‍ നിരവധി തവണയാണ് ഇത്തരത്തില്‍ വീഡിയോസ് പുറത്ത് വന്നത്. തന്നെ ഫോളോ ചെയ്യുന്നവര്‍ക്കുന്ന പുതുവര്‍ഷ സമ്മാനമാണെന്ന് പറഞ്ഞാണ് നടി വീഡിയോ പുറത്ത് വിട്ടത്.

poonam

നേരത്തെ തന്റെ നഗ്നവീഡിയോസും മറ്റും പങ്കുവെക്കുന്നതിനായി സ്വന്തമായി ഒരു ആപ്ലിക്കേഷനും നടി കൊണ്ടു വന്നിരുന്നു. എന്നാല്‍ ഗൂഗിള്‍ പ്ലേ ഇത് നീക്കം ചെയ്യുകയാണ് ചെയ്തത്. നിരന്തരം നഗ്നയായിട്ടുള്ള നടിയുടെ ചിത്രങ്ങള്‍ വന്നതോടെയാണ് ഗൂഗിളില്‍ നിന്നും ഈ ആപ്പ് നീക്കം ചെയ്യപ്പെട്ടത്.

ലോക്ക്ഡൗണ്‍ സമയത്തും പൂനം പാണ്ഡെ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ ശക്തമാക്കിയ സാഹചര്യത്തില്‍ പൂനവും ഭര്‍ത്താവ് സാമും ചേര്‍ന്ന് നടക്കാന്‍ പോയിരുന്നു. നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇരുവരെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇത് സോഷ്യല്‍ മീഡിയയിലും നടിയെ പരിഹസിക്കാനുള്ള കാരണമായി മാറിയിരുന്നു.

തന്റെ വിവാഹവും ഒരു വിവാദമാക്കി മാറ്റാന്‍ പൂനം ശ്രമിച്ചതാണ് മറ്റൊരു സംഭവം. ഏറെ കാലം നടിയുടെ ബോയ്ഫ്രണ്ട് ആയിരുന്ന സാം ബോംബെയാണ് നടി വിവാഹം കഴിക്കുന്നത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരായെങ്കിലും പത്ത് ദിവസം കഴിഞ്ഞതോടെ ഭര്‍ത്താവിനെതിരെ പരാതിയുമായി നടി രംഗത്ത് വന്നു. ഭര്‍ത്താവ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് നടി പരാതി കൊടുക്കുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X