For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുശാന്ത് സിങിനെ വഴിതെറ്റിച്ചത് റിയയാണ്! നടിയുടെ അറസ്റ്റ് ഉടന്‍ വേണം! ആവശ്യവുമായി അഭിഭാഷകന്‍

  |

  ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം പിടിച്ചുലച്ച വിയോഗങ്ങളിലൊന്നായിരുന്നു സുശാന്ത് സിങ് രജ്പുത്തിന്റേത്. വ്യത്യസ്തമായ വേഷങ്ങളിലൂടെ അഭ്രപാളിയില്‍ വിസ്മയം തീര്‍ത്തിരുന്ന യുവനടന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. ആത്മഹത്യയാണോ അതോ കൊലപാതകമാണോ താരത്തിന്റേതെന്ന കാര്യത്തില്‍ സംശയം ഉന്നയിച്ച് നിരവധി പേരാണ് എത്തിയത്. താരങ്ങളും സംവിധായകരും ഉള്‍പ്പടെ നിരവധി പേരിലേക്കായിരുന്നു സംശയമുനകള്‍ നീണ്ടത്.

  മുംബൈയിലെ വസതിയില്‍ ജൂണ്‍ 14നായിരുന്നു സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് അഭിഭാഷകനായ വികാസ് സിങ്. സുശാന്തിന്റെ കുടുംബത്തിന് മുംബൈ പോലീസില്‍ വിശ്വാസമില്ലെന്ന് അദ്ദേഹം പറയുന്നു. പോലീസ് സേനയിലെ എല്ലാവരേയുമല്ല താന്‍ കുറ്റപ്പെടുത്തതെന്നും വികാസ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.

  സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അഭിനേത്രിയായ റിയ ചക്രവര്‍ത്തിക്കെതിരെ പരാതിയുമായി പിതാവ് എത്തിയിരുന്നു. ഇതിന് ശേഷമായാണ് ഗുരുതര ആരോപണങ്ങളുമായി വികാസ് സിങ്ങും എത്തിയത്. റിയ ചക്രവര്‍ത്തിയുടെ അറസ്റ്റിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും അധികം വൈകാതെ തന്നെ അത് സംഭവിക്കുമെന്നുമാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

   sushant singh rajput
  റെക്കോര്‍ഡുകള്‍ തകര്‍ത്ത് സുശാന്ത് ചിത്രം Dil Bechara | FilmiBeatm Malayalam

  സുശാന്തിനെ സാമ്പത്തികമായും മാനസികമായും തളർത്തിയത് റിയ ആണെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിച്ചത്. സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി പ്രശ്നമുള്ള അഞ്ച് പ്രൊഡക്ഷൻ കമ്പനികളുടെ പേര് പറയാനാണ് മുംബെെ പോലീസ് പറഞ്ഞത്. ഞങ്ങളുടെ പക്കൽ അതിന് തെളിവില്ലാത്തടത്തോളം കാലം അത് പറയാൻ സാധിക്കില്ല. പരോക്ഷമായി അവർക്ക് എന്തെങ്കിലും പങ്കുണ്ടായിരിക്കാം.

  വലിയ പ്രൊഡക്ഷൻ കമ്പനികൾക്ക് പിന്നാലെ സഞ്ചരിച്ച് റിയയുടെ പേര് എല്ലാവരും മറന്നു. പോലീസ് അന്വേഷണം വേറെ വഴിക്ക് തിരിച്ച് വിടുന്നതിനാൽ കേസൊരിക്കലും അവസാനിക്കാൻ പോകുന്നില്ല. കുടുംബത്തിന് സുശാന്തുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്ന സാഹചര്യം മുതലാണ് റിയ തന്റെ കുറ്റകൃത്യത്തിന് തുടക്കമിടുന്നത്. സുശാന്തും പിതാവും തമ്മിൽ സംസാരിക്കുന്നത് തടയാൻ റിയ സാഹചര്യമൊരുക്കി. സുശാന്തിന്റെ സൗഹൃദ വലയം മോശമാണെന്ന വിവരം ഫെബ്രുവരി 25 ന് അദ്ദേഹത്തിന്റെ കുടുംബം ബാന്ദ്ര പോലീസിൽ അറിയിച്ചുരുന്നുവെന്നും വികാസ് സിങ് പറയുന്നു.

  സുശാന്തിന്റെ ജോലിക്കാരെയും ബോഡി ​ഗാർഡുകളെയും മാറ്റിയത് റിയയാണ്. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് പണമെടുത്തു, ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിച്ചു. സുശാന്തിനെ പല ഡോക്ടർമാരുടെയും അടുത്തേക്ക് കൊണ്ടുപോയി. കുടുംബത്തെ ഇതിലൊന്നും ഇടപെടുത്തിയില്ല. സുശാന്ത് കഴിക്കുന്ന മരുന്നുകളെല്ലാം റിയയുടെ നിയന്ത്രണത്തിലായി. സുശാന്ത് ജെെവപച്ചകൃഷി ചെയ്യണമെന്നും കൂർ​ഗിലേക്ക് താമസം മാറാൻ ആ​ഗ്രഹിക്കുന്നുവെന്നും പറഞ്ഞതിന്റെ പേരിലായിരുന്നു റിയ അദ്ദേഹത്തെ വിട്ടു പോയത്.

  Read more about: sushant singh rajput
  English summary
  Actor Sushant Singh Rajput's Family LawyerVikas Singh Demands Rhea Chakraborty's Arrest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X