ഇമ്രാനൊപ്പം പ്രണയപൂര്‍വ്വമുള്ള ആദ്യ ചിത്രം സോഷ്യല്‍ മീഡിയയില്‍, പ്രണയം ഒഫീഷ്യലാക്കി ലേഖയും
കുറച്ചു കാലമായി ലൈം ലൈറ്റില്‍ നിന്ന് മാറി നിന്ന ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന്‍ വീണ്ടും ലൈം ലൈറ്റിലേക്ക് തിരിച്ചെത്തുകയാണ്. നടി ലേഖ വാഷിംഗ്ടണുമായി ഇമ്രാന്‍ ഖാന്‍ പ്രണയത്തിലാണെന്ന് ഇതിനിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അടുത്തിടെ താരം അത് സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. ഇരുവരെയും അടുത്തിടെ ഒരുമിച്ച് ചില പൊതു ഇടങ്ങളില്‍ കണ്ടിരുന്നു.
എങ്കിലും ആദ്യമായാണ് ഇമ്രാനും ലേഖയും ഒരുമിച്ചുള്ള ഒരു ചിത്രം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ഇന്‍സ്റ്റ്ഗ്രാം സ്റ്റോറിയായാണ് ഇമ്രാന്‍ ഖാനുമൊത്തുള്ള ചിത്രം ലേഖ വാഷിംഗ്ടണ്‍ പങ്കുവെച്ചത്. ഇമ്രാന്റെയും ലേഖയുടെയും സില്വറ്റ് ആണ് പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ലേഖയും ഇരുവരും തമ്മിലുള്ള ബന്ധം ഓഫീഷ്യലായതായി പ്രഖ്യാപിച്ചിരിക്കുയാണെന്ന് പറയാം.

ഹിന്ദുസ്ഥാന്‍ ടൈംസ് അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ ലേഖയുമായി അടുത്തതിനെക്കുറിച്ച് മനസു തുറന്നിരുന്നു. ലേഖയുമായുള്ള തന്റെ ബന്ധം മറച്ചു പിടിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നെന്നും അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
'ഈ ബന്ധം മറച്ചുപിടിക്കാന്‍ ഞാന്‍ ബോധപൂര്‍വ്വം തന്നെ ശ്രമിച്ചിരുന്നു കാരണം. ഒരു ഭാഗത്ത് എന്റെ ഡിവോഴ്‌സുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ നടക്കുന്നുണ്ട്. അതിന്റെ ഇടയില്‍ ഇത് വരുന്നത് എല്ലാവര്‍ക്കും ഗോസിപ്പ് അടിച്ചിറക്കാനുള്ള കാരണമാകും. അത് പിന്നെ എല്ലായിടത്തും എത്തും,' അതിനാലാണ് മറച്ചുപിടിച്ചതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ആളുകള്‍ പബ്ലിക്ക് ആയി ഇരുന്ന് എന്റെ വ്യക്തി ജീവിതത്തെയും ബന്ധങ്ങളെയും തറപ്പിച്ച് നോക്കി അഭിപ്രായം പറഞ്ഞ് രസിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. ഒരു വ്യക്തി എന്ന നിലയ്ക്ക് ലേഖ എന്റെ ജീവിതത്തില്‍ വളരെ പോസിറ്റീവ് ആയ ആരോഗ്യകരമായ സ്വാധീനം ചെലുത്തിയ ിട്ടുണ്ട്. അവള്‍ നന്നായി കെയര്‍ ചെയ്യുകയും പിന്തുണ നല്‍കുകയും ചെയ്യും. അവള്‍ എനിക്ക് വലിയ സഹായകരമായി നിന്നിട്ടുള്ള വ്യക്തിയാണ്.
താന്‍ ഡിപ്രഷനിലായി നിന്നിരുന്ന സമയത്ത് തന്നെ ഒന്ന് കൈപിടിച്ചുയര്‍ത്താന്‍ അവളുടെ ഭാഗത്ത് നിന്നുണ്ടായ പിന്തുണയും സ്‌നേഹവും വളരെ വലുതാണ്. അതുകൊണ്ടൊക്കെ തന്നെ തനിക്ക് ഇനി ലേഖ ഇല്ലാതെ ഒരു ജീവിതം സാധ്യമാകുമോ എന്ന് അറിയില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

മുംബൈയില്‍ രണ്ട് പേരും ഒരു വീട് വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസം 9 ലക്ഷത്തോളം രൂപയാണ് വാടകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് കാലത്താണ് ഇമ്രാന്‍ ഖാനും ലേഖയും അടുക്കുന്നത്. ഇമ്രാന്‍ നേരത്തെ വിവാഹം കഴിച്ചിരുന്നത് അവന്തിക മാലിക്കിനെയായിരുന്നു.
2011ലായിരുന്നു അവന്തികയും ഇമ്രാനും വിവാഹിതരായത്. എന്നാല്‍ എട്ട് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇമ്രാനും അവന്തികയും 2019ല്‍ വിവാഹമോചനം നേടി. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഇമാര എന്നാണ് മകളുടെ പേര്. 2019 തൊട്ട് തന്നെ ഇരുവരുടെയും വിവാഹ മോചനത്തെക്കുറിച്ച് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും ഒന്നും പ്രതികരിച്ചിരുന്നില്ല.


Click it and Unblock the Notifications