twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്ന് കുട്ടികളുള്ളയാളുടെ രണ്ടാം ഭാര്യയായി, സഹോദരിയുടെ മകനെ ദത്തെടുത്തു; ജയപ്രദയുടെ ജീവിതമിങ്ങനെ

    |

    70 കളിലും 80 കളിലും ഇന്ത്യൻ സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ നടിയാണ് ജയപ്രദ. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഭാഷകളിലെല്ലാം ഒരു പോലെ അഭിനയിച്ച നടി ഒരു കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റിയിരുന്ന നായികയുമായിരുന്നു. 90 കളോടെ രാഷ്ട്രീയത്തിലും ജയപ്രദ കൈവെച്ചു. ഇന്ത്യൻ സ്ക്രീനിലെ ഏറ്റവും സൗന്ദര്യമുള്ള മുഖമെന്നായിരുന്നു ജയപ്രദയെ വിഖ്യാത ഫിലിം മേക്കർ സത്യജിത് റായ് വിശേഷിപ്പിച്ചത്.

    ദൃശ്യങ്ങൾ സംവിധായകൻ തെലുങ്കിലെ പ്രമുഖ സിനിമാ നിർമാതാക്കളെ കാണിക്കുകയും ചെയ്തു

    ചെറിയ പ്രായത്തിൽ അവിചാരിതമായാണ് ജയപ്രദ സിനിമയിലെത്തുന്നത്. 1974 ൽ സ്കൂൾ പഠന കാലത്ത് ഒരു പരിപാടിയിൽ നൃത്തം അവതരിപ്പിക്കുകയായിരുന്നു ജയപ്രദ. കാണികൾക്കിടയിലെ ഒരു സംവിധായകൻ ജയപ്രദയുടെ നൃത്തം കണ്ടു. ഭൂമി കോശം എന്ന തെലുങ്ക് സിനിമയിൽ മൂന്ന് മിനുട്ടുള്ള ഡാൻസ് ചെയ്യാമോ എന്ന് ആ സംവിധായകൻ ജയയോട് ചോദിച്ചു.

    ആദ്യം മടിച്ചെങ്കിലും വീട്ടുകാർ സമ്മതമറിയിച്ചതോടെ സിനിമയിൽ ജയ ഡാൻസ് ചെയ്തു. ഈ ഡാൻസ് ദൃശ്യങ്ങൾ സംവിധായകൻ തെലുങ്കിലെ പ്രമുഖ സിനിമാ നിർമാതാക്കളെ കാണിക്കുകയും ചെയ്തു. ഇതോടെയാണ് ജയപ്രദയെ തേടി അവസരങ്ങൾ വന്നു തുടങ്ങിയത്. 1976 ഓടെ സൂപ്പർ ഹിറ്റ് നായികയായ ജയ പിന്നീട് ഹിന്ദിയിലും തിളങ്ങി. അമിതാബ് ബച്ചന്റെ നായികയായി നിരവധി സിനിമകളിൽ അഭിനയിച്ചു.

    അടുത്ത പടത്തിൽ ഇദ്ദേഹം വേണം, മമ്മൂക്ക സിനിമയിൽ അവസരമൊരുക്കി നൽകിയതിനെക്കുറിച്ച് സുധീർ കരമനഅടുത്ത പടത്തിൽ ഇദ്ദേഹം വേണം, മമ്മൂക്ക സിനിമയിൽ അവസരമൊരുക്കി നൽകിയതിനെക്കുറിച്ച് സുധീർ കരമന

    മറ്റൊരു വീട്ടിൽ ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായി ജയപ്രദ ജീവിച്ചു

    അതേസമയം കരിയറിൽ തുടരെ നേട്ടങ്ങൾ കൊയ്യുമ്പോഴും ജയപ്രദയുടെ വ്യക്തി ജീവിതം വിവാദ കലുഷിതമായിരുന്നു. 1985 ൽ ആദായ നികുതി വകുപ്പുമായ ജയപ്രദയ്ക്ക് പ്രശ്നങ്ങളുണ്ടായി. നിയമപരമായ ഏറെ പ്രതിസന്ധികൾ ജയപ്രദയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഈ സമയത്താണ് നിർമാതാവായ ശ്രീകാന്ത് നഹത ജയപ്രദയെ സഹായിക്കുന്നത്. നിയമപരമായ നൂലമാലകൾ അദ്ദേഹം പരിഹരിച്ചു. അങ്ങനെ ഇരുവരും നല്ല സുഹൃത്തുക്കളായി. പിന്നീടിത് പ്രണയത്തിലേക്ക് വഴി മാറുകയും ചെയ്തു.

    എന്നാൽ ശ്രീകാന്ത് അന്ന് മറ്റൊരു സ്ത്രീയുടെ ഭർത്താവായിരുന്നു. ഇവർക്ക് മൂന്ന് കുട്ടികളുമുണ്ടായിരുന്നു. എന്നാൽ ശ്രീകാന്തുമായി ​ഗാഡമായ പ്രണയത്തിലായ ജയപ്രദ ഇത് വകവെച്ചില്ല. ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചു. 1986 ൽ ഇരുവരും വിവാഹിതരായി. സ്വകാര്യമായി നടന്ന ചടങ്ങിലായിരുന്നു വിവാഹം. പക്ഷെ ആദ്യ ഭാര്യയുമായുള്ള ബന്ധം ശ്രീകാന്ത് വേർപെടുത്തിയിരുന്നില്ല. അതിനാൽ മറ്റൊരു വീട്ടിൽ ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായി ജയപ്രദ ജീവിച്ചു.

    'പ്രതികരണ ശേഷിയുള്ള ചക്കപ്പഴം ഫാൻസിന്റെ ശബ്ദത്തിന്റെ പ്രതിഫലനമാണ് ഈ ഒത്തുകൂടൽ'; സബീറ്റയുടെ കുറിപ്പ്!'പ്രതികരണ ശേഷിയുള്ള ചക്കപ്പഴം ഫാൻസിന്റെ ശബ്ദത്തിന്റെ പ്രതിഫലനമാണ് ഈ ഒത്തുകൂടൽ'; സബീറ്റയുടെ കുറിപ്പ്!

    'സ്വാഭാവികമായി നിങ്ങൾ അവരിൽ ആകൃഷ്ടരാവും. അത് എനിക്കും സംഭവിച്ചു'

    മുമ്പൊരിക്കൽ ഇതേ പറ്റി ജയ സംസാരിച്ചിട്ടുമുണ്ട്. 'അത് അങ്ങനെ സംഭവിച്ചതാണ്. അദ്ദേഹം എന്റെ പ്രൊഡ്യൂസർമാരിൽ ഒരാളായിരുന്നു. അന്ന് എനിക്ക് പ്രതിസന്ധി നിറഞ്ഞ സമയവുമായിരുന്നു. ഒരാൾ നിങ്ങൾക്ക് സ്നേഹവും ശക്തിയും തരുമ്പോൾ സ്വാഭാവികമായി നിങ്ങൾ അവരിൽ ആകൃഷ്ടരാവും. അത് എനിക്കും സംഭവിച്ചു. പിന്നീട് കുറേക്കഴിഞ്ഞാണ് അദ്ദേഹവുമായി ഞാൻ പ്രണയത്തിലാണെന്ന് തിരിച്ചറിയുന്നത്,' ജയപ്രദ പറഞ്ഞതിങ്ങനെ. ഭർത്താവിന്റെ കുടുംബത്തിനുൾപ്പെടെ ഈ വിവാഹത്തെ പറ്റി അറിയാമായിരുന്നെന്നും ജയപ്രദ തുറന്നു പറഞ്ഞു.

    എന്നാൽ വിവാഹത്തിന് ശേഷം ജയപ്രദയുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായി എന്നാണ് അന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ. ആദ്യ ഭാര്യയുമായി വിവാഹ മോചനം നേടാത്തത് ജയയെ വിഷമിപ്പിച്ചെന്നും നടി ആത്മഹത്യക്ക് വരെ ശ്രമിച്ചെന്നും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സമൂഹത്തിൽ ഒരാളുടെ രണ്ടാം ഭാര്യയായി ജീവിച്ചത് നടിയെ ബാധിച്ചിരുന്നത്രെ. സിനിമാ ലോകത്തുൾപ്പെടെ ഇത് വലിയ കോളിളക്കമുണ്ടാക്കി.

     സ്വന്തമായി വിമാനമുള്ള ഒരേയൊരു നടി; ചിട്ടിഫണ്ട് ഉടമയെ വിവാഹം കഴിച്ച നടി കെ ആര്‍ വിജയയുടെ ജീവിതകഥ സ്വന്തമായി വിമാനമുള്ള ഒരേയൊരു നടി; ചിട്ടിഫണ്ട് ഉടമയെ വിവാഹം കഴിച്ച നടി കെ ആര്‍ വിജയയുടെ ജീവിതകഥ

    Recommended Video

    ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
    ഒടുവിൽ തന്റെ സഹോദരിയുടെ മകനെ ദത്തെടുത്ത് വളർത്തുകയായിരുന്നു ജയപ്രദ

    ശ്രീകാന്തിനും ജയക്കും കുട്ടികളുമുണ്ടായിരുന്നില്ല. ഒടുവിൽ തന്റെ സഹോദരിയുടെ മകനെ ദത്തെടുത്ത് വളർത്തുകയായിരുന്നു ജയപ്രദ. സിന്ധു എന്ന മകനെയാണ് ജയ ദത്തെടുത്ത് വളർത്തിയത്. 1994 ൽ നടി സിനിമാ മേഖലയിൽ നിന്നു പതിയെ വിടവാങ്ങി ആന്ധ്രയിലെ രാഷ്ട്രീയത്തിൽ സജീവമായി. അതേസമയം മികച്ചതെന്ന് തോന്നുന്ന സിനിമകൾ ചെയ്യുകയും ചെയ്തു 2000 ൽ ദേവദൂതൻ എന്ന മലയാള സിനിമയിൽ ജയ അഭിനയിച്ചു. 2011 ൽ പ്രണയം എന്ന മലയാള ചിത്രത്തിലും നടി നായികയായെത്തി.

    Read more about: jayaprada
    English summary
    life story of actress jaya prada; from being a second wife of a married man and adopted son
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X