നിറവയറുമായി ലിസ ഹെയ്ഡന്‍! ഗര്‍ഭകാലം ആഘോഷിച്ച് താരം! ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ വൈറല്‍!
സിനിമയ്ക്ക് അപ്പുറത്ത് താരങ്ങളുടെ ജീവിതം എങ്ങനെയാണെന്നറിയാനായും പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ട്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്താറുമുണ്ട്. ബോളിവുഡ് സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ലിസ ഹെയ്ഡന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലിസ അടുത്തിടെയായിരുന്നു പുതിയ വിശേഷത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വീണ്ടും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് വ്യക്തമാക്കിയാണ് താരമെത്തിയത്. ഇപ്പോഴിതാ നിറവയറിലുളള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സമീര റെഡ്ഡിയും എമി ജാക്‌സണുമായിരുന്നു നേരത്തെ നിറവയറിലുള്ള ചിത്രങ്ങളുമായി എത്തിയത്.
ഗര്‍ഭകാലം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന് കാണിച്ച് തരുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ആരോഗ്യകരമായ മനസ്സും ശരീരവുമായി എങ്ങനെ നേരിടാം എന്ന സന്ദേശവുമായാണ് ലിസ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ക്വീൻ, ഹൗസ്ഫുൾ 3 തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലിസ ഹെയ്ഡൻ. താരത്തിന്‍റെ പുതിയ വിശേഷത്തെക്കുറിച്ച് അറിഞ്ഞതില്‍ ആരാധകരും സന്തോഷത്തിലാണ്.

ഗർഭ കാലത്ത് പോസ്റ്റ് ചെയ്യുന്ന ഏറ്റവും അവസാനത്തേതെന്ന് പറഞ്ഞുള്ള ഭക്ഷണം കഴിക്കുന്ന ചിത്രത്തിന്റെ ക്യാപ്‌ഷനിൽ ഇനി വീട്ടിലേക്ക് പോയിട്ട് വേണം പാകമാകുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ എന്ന് ലിസ തമാശയായി പറയുന്നുണ്ട്. 2016ലായിരുന്നു ഡിനോ ലൽവാനിയുമായി ലിസയുടെ വിവാഹം. സാക്ക് എന്ന ഒരു മകൻ കൂടിയുണ്ട് ലിസ-ഡിനോ ദമ്പതികൾക്ക്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കാണാം.


Click it and Unblock the Notifications











