മരിക്കില്ലെന്ന് ഉറപ്പായിരുന്നു! എന്നാൽ മടങ്ങി വരവ് അത്ര എളുപ്പമായിരുന്നില്ല, വെളിപ്പെടുത്തി നടി

രോഗങ്ങളോടുള്ള പോരാട്ട കഥകൾ പലപ്പോഴും പ്രേക്ഷകർക്ക് ആശ്വാസം പകരാറുണ്ട്. ഇത് പ്രേക്ഷകരി സൃഷ്ടിക്കുന്ന ഊർജം വളരെ വലുതാണ് ക്യാൻസർ, വിഷാദം എന്നീ രോഗങ്ങളോടുളള താരങ്ങളുടെ പോരാട്ടം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. തിരിച്ച് വരവ് സാധ്യമല്ലെന്ന് വിചാരിക്കുന്നവർക്ക ഇത്തരത്തിലുള്ള യഥാർഥ കഥകൾ പകർന്നു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഇപ്പോഴിത സിനിമ കോളങ്ങളിൽ വൈറലാകുന്നത് നടിയും എഴുത്തുകാരിയുമായ ലിസ റായ് യുടെ വാക്കുകളാണ്. ക്യാൻസർ രോഗത്തിൽ നിന്നുള്ള തിരിച്ചു വരവിനെ കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിൽ നടന്ന ആജ്തക് 2019ൽ സംസാരിക്കവെയാണ് ക്യാൻസറിനോടുള്ള പോരാട്ടത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

ക്യാൻസറുമായി പോരാടി വിജയം കണ്ടെത്തുകയായിരുന്നു താരം. താരത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. താനൊരു ക്യാൻസർ രോഗിയാണെന്നുള്ള വിവരം അറിഞ്ഞപ്പോഴുണ്ടായ പ്രതികരണത്തെ കുറിച്ച് താരം വെളിപ്പെടുത്തി. ക്യാൻസറിനെ കുറിച്ച് ആദ്യം കേട്ടപ്പോൾ താൻ ആദ്യം പ്രതികരിച്ചിരുന്നില്ല. ഇത് കണ്ട് ഡോക്ടർ ഭയപ്പെട്ടുവെന്നും ലിസ പറഞ്ഞു.

 മാരകമായ രേഗം

തനിയ്ക്ക് മൾട്ടിപ്പിൾ മയോലോമയുണ്ടെന്ന് ഡോക്ടർ ആദ്യം പറയുമ്പോൾ ആദ്യം താൻ ഒന്നും പ്രതികരിച്ചിരുന്നില്ല. തന്റെ ഈ പെരുമാറ്റം ഡോക്ടറെ ഭയപ്പെടുത്തുകയായിരുന്നു. ഈ രോഗം ചികിത്സിച്ചു മാറ്റാൻ ബുദ്ധിമുട്ടാണെന്നു അസുഖത്തിന്റെ തീവ്രതയെ കുറിച്ചും ഡോക്ടർ സൂചന നൽകിയിരുന്നു. ആ സമയം എന്റെ മനസ് സഞ്ചരിച്ചത് , ശരീരം തനിയ്ക്ക് നൽകിയ സൂചനകളെ കുറിച്ചായിരുന്നു. മാസങ്ങളായി തന്റെ ശരീരം അസുഖത്തെ കുറിച്ചുള്ള സൂചനകൾ തന്നിരുന്നു.

 തനിയ്ക്ക് ആദ്യമേ അറിയാമായിരുന്നു

ശരീരം അതിശക്തമായ സൂചനകൾ നൽകിയപ്പോൾ മുതൽ ആ ഒരു കാര്യം എനിയ്ക്ക് വ്യക്തമായിരുന്നു. തനിയ്ക്ക് എന്തോ അസുഖമുണ്ടെന്ന് തോന്നി തുടങ്ങിയിരുന്നു. എന്നാൽ ഒന്നും ചെയ്യാനുള്ള ധൈര്യം എനിയ്ക്കില്ലായിരുന്നു. കാരണം എന്റെ ശരീരം നൽകുന്ന സൂചനകൾ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല ലിസ പറഞ്ഞു. ഞങ്ങളുടെ പ്രഫഷനിൽ ആര് രോഗം വന്നാലും വീട്ടിൽ പോകാറില്ല. മരുന്ന് കഴിച്ച് ജോലി തുടരുകയാണ് ചെയ്യുന്നത്.

  ശരീരം തളരുന്നതു വരെ തുടർന്നു

അസുഖത്തെ തുടർന്ന് തളർന്ന് ഇരിക്കാൻ തയ്യാറായിരുന്നിില്ല. ശരീരം തളരുന്നതുവരെ താൻ എന്റെ ജോലിയിൽ മുഴുകിയിരുന്നു. . അവസാനം എനിയ്ക്ക് നിൽക്കേണ്ടി വന്നു. എന്റെ ശരീരം പറയുന്നത് എനിയ്ക്ക് കേൾക്കേണ്ടി വന്നു. അത് എന്റെ ജീവിതത്തിൽ മറ്റങ്ങൾ കൊണ്ടു വന്നു. എന്നാൽ ഒരുകാര്യം എനിയ്ക്ക് അറിയാമായിരുന്നു ഇതൊരിക്കലും എന്റെ അവസാനമല്ലെന്നും പക്ഷെ ഇത് അത്ര എളുപ്പമാകില്ലെന്നും എനിയ്ക്ക് അറിയാമായിരുന്നു.

 അസുഖ തിരിച്ചറിഞ്ഞത്

2009 ലാണ് രോഗത്തെ കുറിഞ്ഞ് ആദ്യമായി അറിഞ്ഞത്. സ്റ്റൈം സെൽ ട്രാൻസ്പ്ലാന്റേഷന് ശേഷമാണ് ജീവിത്തിലേയ്ക്ക് താരം തിരികെ എത്തുന്നത്. തന്റെ കരിയറു ക്യാൻസറിനെ കുറിച്ചുള്ള പോരാട്ടത്തെ കുറിച്ച് പറയുന്ന ബുക്കായ ക്ലോസ് ടു ബോണിന്റെ പിന്നണിയിലാണെന്നും . ഈ വർ‌ഷം തന്നെ പുസ്തകം പുറത്തു വരുമെന്നും താരം പറഞ്ഞു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X