പ്രണയിക്കാന്‍ ലിസ റേ എത്തുന്നു,കാത്തിരിപ്പ് കാശ്മീര്‍ ശാന്തമാകാന്‍
ഇന്ത്യന്‍ സിനിമയിലേയ്ക്ക് കനേഡിയന്‍ നായികമാരുടെ കുത്തൊഴുക്ക് തന്നെയാണ്. ഈ കൂട്ടത്തില്‍ വളരെ മുമ്പേ എത്തിയ നടിയാണ് ലിസ റാണി റേ എന്ന ലിസ റേ. വാട്ടര്‍ ഉള്‍പ്പടെ ബോളിവുഡിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാന്‍ ഈ നടിയ്ക്ക് കഴിഞ്ഞു.
ബോളിവുഡിലേയ്ക്ക് തിരിച്ച വരവ് നടത്തുകയാണ് 42കാരിയായ ലിസ. കാശ്മീര്‍ താഴ് വരയില്‍ വിരിയുന്ന ഒരപൂര്‍വ്വ പ്രണയകഥയാണ് ലിസയുടെ രണ്ടാം വരവില്‍ ശ്രദ്ധേയം. 2015 ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനുദ്ദേശിയ്ക്കുന്നത്.

കശ്മീര്‍ പ്രളയം മൂലമാണ് ഷൂട്ടിംഗ് നീട്ടിയത്. ചിത്രത്തിന്‍രെ സ്‌ക്രിപ്റ്റ് ഇഷ്ടമാ.ന്നെ് ലിസ റേ പറഞ്ഞത്രേ.സഞ്ജയ് സൂരിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന് പശ്ചാത്തലമാകുന്നത് കാശ്മീരാണ്. പ്രണയമാണ് ഇതിവൃത്തമെങ്കിലും അതില്‍ ചില പുതുമകളൊക്കെയുണ്ടെന്ന് അണിയറക്കാര്‍.
ബോളിവുഡിലും തമിഴിലുമൊക്കെ അഭിനയിച്ച ലിസയുടെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. കഴിവുറ്റ അഭിനേത്രി എന്ന നിലയില്‍ അവര്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











