പോണ്‍വീഡിയോ വെറുത്ത കുട്ടിക്കാലം, വിവാഹത്തിന് മുൻപുള്ള ബന്ധം, ഈ സണ്ണി ലിയോണിനെ ആർക്കും അറിയില്ല
ഒരു തലമുറയെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ച നടിയാണ് സണ്ണി ലിയോൺ. ജീവിതവും സിനിമയും രണ്ടും രണ്ടാണെന്ന് സ്വന്തം ജീവിതത്തിലൂടെയാണ് താരം തെളിയിച്ചത്. പോൺ താരങ്ങളെ മറ്റൊരു കണ്ണിലൂടെ നോക്കിയിരുന്ന സമൂഹത്തെ മാറ്റി ചിന്തിപ്പിക്കുക എന്നത് ഏറെ പ്രയാസകരമായ സംഗതിയാണ്. എന്നാൽ ഇത് വളരെ നിസ്സാരമായിട്ടായിരുന്നു താരം കൈകാര്യം ചെയ്തത്. ഇരുട്ടിന്റെ മറവിൽ പോൺ താരങ്ങളെ ആരാധിക്കുകയും വെളിച്ചത്തിൽ അവരുടെ മുഖത്ത് അറച്ചു നോക്കുകയും ചെയ്യുന്ന സമൂഹത്തെ മാറ്റി ചിന്തിപ്പിക്കാൻ സണ്ണി ലിയോണിന് അധികം സമയം വേണ്ടി വന്നില്ല.
പോൺ എന്ന വാക്ക് പെൺകുട്ടികൾ പറയാൻ ഭയപ്പെട്ടിരുന്ന കാലത്തായിരുന്നു സണ്ണി ലിയോൺ തന്റെ സ്വന്തം ഇഷ്ടകൊണ്ടാണ് പോൺ മേഖലയിൽ കടന്നു വന്നതെന്ന് പറഞ്ഞുവെച്ചത്. അന്ന് താരത്തിനെതിരെ സദാചാരവാദികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇവരുടെ വിമർശനങ്ങളെ ഖണ്ഡിക്കും വിധമായിരുന്നു സണ്ണി ലിയോണിന്റെ ജീവിതം. സംഭവ ബഹുലമായ 38 വർഷം കടന്നു പോകുമ്പോൾ ഉയർച്ച താഴ്ചകളുടെ വലിയ കഥ തന്നെ താരത്തിന് പറയാനുണ്ട്. ഇന്ന് സണ്ണി ലിയോണിനെ അറിയാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ നടിയെക്കുറിച്ച് അധികമാരും അറിയാത്ത ചില കഥകളുണ്ട്.

പോൺ സിനിമകളിലൂടെ വെള്ളിത്തരയിൽ എത്തിയ സണ്ണി ലിയോൺ വെറുപ്പോടെയായിരുന്നു ആദ്യമായി പോൺ വീഡിയോ കാണുന്നത്. പത്ത് വയസ്സിലായിരുന്നു താരം ആദ്യമായി പോൺ വീഡിയോ കാണുന്നത്.അന്ന് അയ്യേ, ഇതെന്തു മോശമാണ് എന്നാണ് താരം പ്രതികരിച്ചത്. ഒരു അഭിമുഖത്തിനിടയിലാണ് സണ്ണി ലിയോൺ ഇക്കാര്യം വ്യകതമാക്കിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. കുട്ടിയായിരിക്കുമ്പോള്‍ നമ്മളാരായിത്തീരുമെന്ന് നമുക്ക് അറിയില്ലല്ലോ. എട്ട് പത്ത് വയസ്സുള്ളപ്പോള്‍ നിങ്ങള്‍ കാണുന്നതായിരിക്കില്ല,പ്രായപൂര്‍ത്തി ആയതിനു ശേഷം നിങ്ങളുടെ കാഴ്ച്ച. കാഴ്ച്ചപ്പാടുകളും മാറിവരും. പത്ത് വയസ്സില്‍ ആദ്യമായി ഒരു പോണ്‍ വീഡിയോ കാണാനിടയായ ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല ഞാൻ ഈ മേഖലയിൽ എത്തുമെന്ന്- താരം പറഞ്ഞു.സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന വെബ് സീരീസിലും ഇതേപ്പറ്റി കാണിച്ചിട്ടുണ്ട്.

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് സണ്ണി ലിയോണും ഡാനിയൽ വെബ്ബറും. ഇവരുടെ പ്രണയകഥ എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ ഡാനിയലിനേക്കാൾ മുൻപ് ,സണ്ണിയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. ഹൈസ് സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു മിഷിഗണിലായിരുന്ന സണ്ണി ലിയോണിന്റെ കുടുംബത്തിന് കാലിഫോര്‍ണിയയിലേക്ക് താമസം മാറേണ്ടിവന്നത്. ആ കുടിയേറ്റത്തില് പ്രണയം നഷ്ടമാകുകയായിരുന്നു.

തങ്ങൾ ഒരുപാട് പ്രണയ ലേഖനങ്ങൾ കൈമാറിയിട്ടുണ്ടെന്ന് സണ്ണി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ ആദ്യമായി ചുംബിച്ചതും അയാളെയായിരുന്നു.റോമിയോ ആന്‍ര് ജൂലിയറ്റ് നാടകം കാണുന്നതിനിടയിലായിരുന്നു അത്. ബാസ്‌കറ്റ് ബോള്‍ കളിക്കാരനായിരുന്നു. എന്നാൽ സണ്ണയുടെ വീട്ടികാർക്ക് ഈ ഒരു ബന്ധത്തിന് താൽപര്യമില്ലായിരുന്നു.

മാത്യക ദമ്പതിമാരായിട്ടാണ് സണ്ണിയേയും ഡാനിയൽ വെബ്ബറേയും അറിിയപ്പെടുന്നത്.ഡാനിയല്‍ വെബ്ബറുമായുള്ള വിവാഹത്തിനു മുമ്പ് സണ്ണിയ്ക്ക് മറ്റൊരു പ്രണയം കൂടി ഉണ്ടായിരുന്നു. സ്റ്റാന്‍ഡ് അപ് കൊമേഡിയനായ റസ്സല്‍ പീറ്റേഴ്‌സാണയിരുന്നു അത്. തുടക്കത്തിൽ ഉറ്റസുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നിട് പ്രണയമാകുകയായിരുന്നു. പ്രണയിച്ച് തുടങ്ങിയതോടെ ആ സൗഹൃദം ഇല്ലാതായി. എന്നാലും റസ്സലുമായി വളരെ നല്ല ബന്ധമാണ് കാത്തു സൂക്ഷിക്കുന്നതെന്ന് സണ്ണി വെളിപ്പെടുത്തിയിട്ടുണ്ട്.

ലോകത്തിലെ തന്നെ ഗ്ലാമർ താരമായി സണ്ണി തിളങ്ങുമ്പോഴും സുഹൃത്തുക്കളുടെ ഇടയിൽ മാറ്റി നിർത്തപ്പെട്ട ഒരു ബാല്യം താരത്തിനുണ്ടായിരുന്നു.സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആലൂ പറാത്തയുടെ മണമുള്ള പെണ്‍കുട്ടിയെന്നാണ് സഹപാഠികളില്‍ പലരും സണ്ണിയെ വിളിച്ചിരുന്നത്. കെട്ടി വയ്ക്കാത്ത മുടി കൈകാലുകളിലെ രോമം ഇവയെല്ലാം സുഹൃത്തുക്കളുടെ ഇടയിൽ ചിരി പടർത്തിയിരുന്നു.


Click it and Unblock the Notifications