ഒരു കമന്റ് പറയുന്നതിന് മുമ്പ് ഞാൻ ആലോചിക്കും, പൃഥിയുടെ കമ്പനിയിൽ എല്ലാം നോക്കുന്നത് സുപ്രിയ ; ലിസ്റ്റിൻ

മലയാള സിനിമയിൽ തുടരെ ഹിറ്റുകൾ സൃഷ്ടിക്കുകയാണ് പൃഥിരാജ്-ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ടിൽ നിർമ്മിക്കപ്പെടുന്ന സിനിമകൾ. ജന​ഗണമന, കടുവ എന്നീ രണ്ട് സിനിമകളുടെ വിജയവും ഇതിന് ഉ​ദാഹരണമാണ്. അതിനാൽ തന്നെ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന നിർമാണ കമ്പനിയും പൃഥിരാജിന്റെ പൃഥിരാജ് പ്രൊഡക്ഷൻസും തമ്മിലുള്ള കൂട്ടുകെട്ടിൽ സിനിമാ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണിപ്പോഴുള്ളത്.

പൃഥിരാജിന്റെ ഭാര്യ സുപ്രിയ മേനോനും പൃഥിരാജ് പ്രൊഡക്ഷൻസിന്റെ കാര്യങ്ങളിൽ ഇടപെടാറുണ്ട്. ഇപ്പോഴിതാ സുപ്രിയയോടൊപ്പം നിർമാണത്തിൽ പങ്കാളിയായപ്പോഴുളള അനുഭവങ്ങളെ പറ്റി സംസാരിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. വളരെ എഡ്യുകേറ്റഡ് ആയതിനാൽ തന്നെ സുപ്രിയയാണ് പൃഥിരാജ് പ്രൊഡക്ഷൻസിന്റെ മിക്ക കാര്യങ്ങളും നോക്കി നടത്തുന്നതെന്ന് ലിസ്റ്റിൻ പറയുന്നു. 24 ന്യൂസിനോടാണ് പ്രതികരണം.

'എനിക്കെന്റെ കമ്പനി പൃഥിരാജിന് പൃഥിരാജിന്റെ കമ്പനി'

'ഞാൻ ഇടപെടുന്ന രീതിയുണ്ട്. ഞാൻ ഒരു കമന്റ് നിങ്ങളോട് പറഞ്ഞ് കഴിഞ്ഞാൽ അതെങ്ങനെ ഇരിക്കും എന്ന് ഞാൻ ചിന്തിക്കാറുണ്ട്. എന്റെ കമ്പനി മാജിക് ഫ്രെയിംസും പൃഥിരാജിന്റെ കമ്പനി പൃഥിരാജ് പ്രൊഡക്ഷൻസും തന്നെയാണ്. ഞങ്ങൾ ഒരുമിച്ച് ഒരു കമ്പനി സ്റ്റാർട്ട് ചെയ്തിട്ടില്ല. എനിക്കെന്റെ കമ്പനി പൃഥിരാജിന് പൃഥിരാജിന്റെ കമ്പനി'

'പൃഥിരാജിന്റെ കമ്പനിയിൽ സുപ്രിയയാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. ജിഎസ്ടിയുടെയും വരുമാന കണക്കുകളും എല്ലാം നോക്കുന്നത് സുപ്രിയ ആണ്. സുപ്രിയ കുറച്ചു കൂടി എഡ്യുകേറ്റഡ് ആണ്. ഒരു മീഡിയയിൽ വർക് ചെയ്തിട്ടുള്ളതാണ്. ഞാനത്ര എഡ്യുകേറ്റഡ് അല്ല. വേറൊരാൾ ശ്രദ്ധിക്കുമ്പോൾ സുപ്രിയ എന്ത് മിടുക്കിയാണ്. എന്ത് സ്റ്റെൽ ആയിട്ടാണ് വർത്തമാനം പറയുന്നത്, എന്ത് മനോഹരമായാണ് ഉത്തരം നൽകുന്നത് എന്ന് തോന്നും'

'അത്രയും ലാം​ഗ്വേജ് ചിലപ്പോൾ ഉണ്ടാവണം എന്നില്ല'

'ലിസ്റ്റിൻ കൊടുക്കുമ്പോൾ വേറൊരു രീതിയിൽ ആയിരിക്കും. അത്രയും മനോഹാരിത ഉണ്ടാവില്ല. അത്രയും ലാം​ഗ്വേജ് ചിലപ്പോൾ ഉണ്ടാവണം എന്നില്ല. പക്ഷെ കുഴപ്പമില്ല ലിസ്റ്റിൻ ഭയങ്കര രസമായിട്ടാണ് സംസാരിക്കുന്നത് എന്ന് തോന്നാം. സുപ്രിയ ഒരു കാര്യം പെട്ടെന്ന് ​ഗ്രഹിക്കും. എനിക്കത്ര പെട്ടന്ന് ​ഗ്രഹിക്കാൻ പറ്റില്ല. എനിക്കെല്ലാ കാര്യങ്ങളും ചിലപ്പോൾ സ്വീകാര്യം ആവണമെന്നില്ല അവർക്കതെല്ലാം ചിലപ്പോൾ സ്വീകാര്യമായിരിക്കും. അങ്ങനെയേ ഉള്ളൂ'

'ഇവർ കുറച്ച് ഹെെ ലെവലിൽ നിൽക്കുന്ന ആളുകളാണ്'

അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ സ്വന്തം അഭിപ്രായം തുറന്ന് പറയുമെന്നും ലിസ്റ്റിൻ പറഞ്ഞു. 'ഇവർ കുറച്ച് ഹെെ ലെവലിൽ നിൽക്കുന്ന ആളുകളാണ്. ഞാൻ തട്ടുകയിൽ നിന്ന് ദോശയടിക്കും, ചായ കുടുക്കും. റോഡിൽ കൂടി നടന്നു പോവും സൈക്കിളിൽ പോവും എനിക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്'

Also Read: തിലകനെ ഒറ്റപ്പെടുത്താന്‍ കാരണം ഈ സ്വഭാവം, ഷമ്മിയ്ക്ക് പറ്റുന്നതും അത് തന്നെ; തുറന്ന് പറഞ്ഞ് പ്രദീപ്‌

ഒന്നുകിൽ ഞാൻ പിൻമാറും. അല്ലെങ്കിൽ ലിസ്റ്റിൻ പറഞ്ഞതാണ് ശരിയെന്ന് പറയും

'ഇപ്പോൾ കുറച്ച് ഇന്റർവ്യൂകളിൽ ഇവരുടെ കൂടെ ഇരുന്നപ്പോഴാണ് കുറച്ച് പേരെങ്കിലും എന്നെ അറിയുന്നത്. ഒരു പ്രശ്നം ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടും. ഒന്നുകിൽ ഞാൻ പിൻമാറും. അല്ലെങ്കിൽ ലിസ്റ്റിൻ പറഞ്ഞതാണ് ശരിയെന്ന് പറയും. അല്ലെങ്കിൽ ഇത്രയും സിനിമകൾ ഞങ്ങൾ നിർമിക്കില്ലല്ലോ. ഒരു അണ്ടർസ്റ്റാൻഡിം​ഗ് ഉണ്ട്,' ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Read more about: prithviraj supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X