»   » സല്‍മാന്‍ ഖാന്‍റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയുടെ ഇപ്പോഴത്തെ രൂപം കണ്ടോ??? ശരിക്കും ഞെട്ടിപ്പോകും !!

സല്‍മാന്‍ ഖാന്‍റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയുടെ ഇപ്പോഴത്തെ രൂപം കണ്ടോ??? ശരിക്കും ഞെട്ടിപ്പോകും !!

By: Nihara
Subscribe to Filmibeat Malayalam

ബിഗ് ബോസ് പരിപാടി കണ്ടവരില്‍ ചിലരെങ്കിലും ലോകേഷ് കുമാരി എന്ന മത്സരാര്‍ത്ഥിയെ ഓര്‍ത്തിരിക്കുന്നുണ്ടാവും. പത്താമത്തെ എപ്പിസോഡിലായിരുന്നു ലോകേഷ് കുമാരി പങ്കെടുത്തത്. നിതിബ കൗര്‍, മന്‍വീര്‍ ഗുര്‍ജര്‍, മനു പഞ്ചാബി എന്നിവര്‍ക്കൊപ്പമാണ് ലോകേഷ് പങ്കെടുത്തത്. സല്‍മാന്‍ ഖാന്റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായി മാറിയ ലോകേഷ് പരിപാടിയില്‍ നിന്നും പെട്ടെന്ന് തന്നെ പുറത്താവുകയായിരുന്നു. പിന്നീട് പ്രേക്ഷകര്‍ ലോകേഷ് കുമാരിയെ എവിടെയും കണ്ടിട്ടില്ല. റിയാലിറ്റി ഷോയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളില്‍ പലരും പരിപാടി തീരുന്നതോടെ അപ്രത്യക്ഷമാവാറുണ്ട്.

Lokesh Kumari1

പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന മത്സരാര്‍ത്ഥികളില്‍ ചിലരൊക്കെ പിന്നീട് തിരിച്ചുവന്ന ചരിത്രവുമുണ്ട്. അത്തരത്തില്‍ ഈ മത്സരാര്‍ത്ഥിയെ ഓര്‍ത്തിരിക്കുന്ന പ്രേക്ഷകരെ ഞട്ടിക്കുന്ന രൂപത്തിലാണ് ഇപ്പോള്‍ ലോകേഷ് കുമാരി എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കമാണ് വൈറലായത്. ശരിക്കുമൊരു താരപരിവേഷം കൂടി ഇപ്പോള്‍ ലോകേഷ് കുമാരിക്ക് കൈവന്നിട്ടുണ്ട്.

Lokesh Kumari

ബോളിവുഡ് താരസുന്ദരികളെപ്പോലും വെല്ലുന്ന തരത്തിലുള്ള ലുക്കിലാണ് ലോകേഷ് കുമാരി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തടി കുറച്ച് സ്റ്റൈലിഷ് ലുക്കില്‍ ഗ്ലാമറസ് ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്. ബോളിവുഡ് സിനിമയെ ലക്ഷ്യമാക്കിയാണ് ഇത്തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന തരത്തിലും കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ലോകേഷിനൊപ്പം പരിപാടിയില്‍ പങ്കെടുത്തവരെല്ലാം സെലിബ്രിറ്റികളായി മാറിയിട്ടുണ്ട്. അതിനാല്‍ത്തന്നെ അവര്‍ക്കൊപ്പം ചേരാനുള്ള തയ്യാറെടുപ്പിലാണ് ലോകേഷ് കുമാരി.

English summary
Bigboss contestant photo getting viral in social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam