twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കോടികളുടെ ബാധ്യത തീർക്കാൻ രാവും പകലും നോക്കാതെ ജോലി ചെയ്തു'; അമിതാഭ് ബച്ചൻ അന്ന് അനുഭവിച്ചത്!

    |

    അനുദിനം മാറിക്കൊണ്ടിരിക്കുന്ന ചലച്ചിത്ര മേഖലയിൽ അമിതാഭ് ബച്ചൻ അഞ്ച് പതിറ്റാണ്ടിലേറെയായി സജീവമായുണ്ട്. വാർദ്ധക്യത്തിലെത്തി എങ്കിലും അദ്ദേഹത്തിന്റെ താരമൂല്യവും ആരാധകരുടെ എണ്ണം തെല്ലും കുറഞ്ഞിട്ടില്ല. കൂടി എന്നല്ലാതെ. പണ്ട് ഒരു റേഡിയോ ചാനലിൽ ഓഡീഷന് പോയപ്പോൾ ബ്ദത്തിന്റെ പേരിൽ ബച്ചൻ തഴയപ്പെട്ടിരുന്നു.

    എന്നാൽ ഇന്ന് അമിതാഭ് ബച്ചൻ അറിയപ്പെടുന്നത് തന്നെ അദ്ദേഹത്തിന്റെ ​ഗാംഭീര്യമുള്ള ശബ്ദത്തിന്റെ പേരിൽ കൂടിയാണ്. 190 അധികം സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു ഇന്ത്യൻ സിനിമയിടെ ബി​ഗം ബി.

    Amitabh Bachchan, Amitabh Bachchan news, Amitabh Bachchan films, Amitabh Bachchan wife, Amitabh Bachchan photos, അമിതാഭ് ബച്ചൻ, അമിതാഭ് ബച്ചൻ വാർത്തകൾ, അമിതാഭ് ബച്ചൻ ചിത്രങ്ങൾ, അമിതാഭ് ബച്ചൻ ഭാര്യ, അമിതാഭ് ബച്ചൻ ഫോട്ടോകൾ

    എന്നാൽ ഒരിക്കൽ സാമ്പത്തികമായി വളരെ അധികം തകർന്ന ഘട്ടത്തിൽ നിന്ന് കരകയറാൻ അദ്ദേഹം 16 മണിക്കൂറിലധികം നീണ്ട ഷിഫ്റ്റുകളിൽ ജോലി ചെയ്യാറുണ്ടായിരുന്നു. ബച്ചൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത്​ അമേരിക്കയിലെ പഠനം അവസാനിപ്പിച്ച്​ തിരിച്ചുപോരേണ്ടിവന്നുവെന്ന് ​ അഭിഷേക്​ ബച്ചനും വെളിപ്പെടുത്തിയിട്ടുണ്ട്.

    ആ സമയത്ത്​ പിതാവിനെ പിന്തുണക്കണമെന്ന ചിന്തയാണ്​ പഠനം ഉപേക്ഷിക്കാൻ കാരണമെന്നും അഭിഷേക്​ വ്യക്​തമാക്കിയിരുന്നു.

    Also Read: 'പേഴ്സണൽ ട്രിപ്പിലേക്കാണ് അജിത്ത് സാർ എന്നെ ക്ഷണിച്ചത്, ആദ്യം സന്തോഷിച്ചെങ്കിലും പിന്നെ സംശയമായി'; മഞ്ജു!Also Read: 'പേഴ്സണൽ ട്രിപ്പിലേക്കാണ് അജിത്ത് സാർ എന്നെ ക്ഷണിച്ചത്, ആദ്യം സന്തോഷിച്ചെങ്കിലും പിന്നെ സംശയമായി'; മഞ്ജു!

    സാമ്പത്തിക ബുദ്ധിമുട്ട്​ കാരണം അമിതാഭ്​ ബച്ചൻ റോൾ തേടി യാഷ്​ ചോപ്രയുടെ അടുത്ത്​ പോയിരുന്നുവെന്നും അഭിഷേക്​ പറഞ്ഞിട്ടുണ്ട്. തൊണ്ണൂറുകളിൽ അമിതാഭ് ബച്ചൻ സിനിമാരംഗത്തേക്ക് തിരിച്ചുവരാൻ ശ്രമിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പഴയ അഭിമുഖത്തിൽ ചലച്ചിത്ര നിർമ്മാതാവ് സുനീൽ ദർശനാണ് വെളിപ്പെടുത്തിയത്.

    ബിഗ് ബിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ച സുനിൽ അമിതാഭ് തന്റെ അഭിമാനം പോലും മറന്ന് യാഷ് ചോപ്രയെ സഹായം തേടി വിളിക്കുകയും ചെയ്തുവെന്നും വെളിപ്പെടുത്തി. അങ്ങനെയാണ് അദ്ദേഹം മൊഹബത്തെയ്ന്റെ ഭാ​ഗമായതെന്നും നിർമാതാവ് വെളിപ്പെടുത്തി. ബിഗ് ബി തന്നെയും ജോലി അന്വേഷിച്ച് വിളിച്ചിരുന്നതായി നിർമാതാവ് സുനിൽ പറഞ്ഞു.

    അതേ സംഭാഷണത്തിൽ തന്നെ ബച്ചൻ അക്കാലത്ത് എത്രനേരെ ജോലി ചെയ്തിരുന്നുവെന്ന് സുനിൽ വെളിപ്പെടുത്തി. 'ബച്ചൻ രണ്ട് ഷിഫ്റ്റുകളിലായി ജോലി ചെയ്യുമായിരുന്നു. ഒന്ന് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും മറ്റൊന്ന് വൈകുന്നേരം 7 മുതൽ പുലർച്ചെ 2 വരെയും. ബച്ചൻ കഭി ഖുഷി കഭി ഗമ്മിൽ 9 മുതൽ 6 വരെ അഭിനയിക്കും.'

    'തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് എന്റെ അടുത്ത് വരും പുലർച്ചെ 2 മണി വരെ എന്നോടൊപ്പം ഷൂട്ട് ചെയ്യും. അതായിരുന്നു അവന്റെ തീക്ഷ്ണതയും ഉത്സാഹവും. അപ്പോൾ അദ്ദേഹത്തിന് 58 വയസായിരുന്നു.'

    Amitabh Bachchan, Amitabh Bachchan news, Amitabh Bachchan films, Amitabh Bachchan wife, Amitabh Bachchan photos, അമിതാഭ് ബച്ചൻ, അമിതാഭ് ബച്ചൻ വാർത്തകൾ, അമിതാഭ് ബച്ചൻ ചിത്രങ്ങൾ, അമിതാഭ് ബച്ചൻ ഭാര്യ, അമിതാഭ് ബച്ചൻ ഫോട്ടോകൾ

    1999ൽ അമിതാഭ് ബച്ചൻ തന്റെ പ്രൊഡക്ഷൻ ഹൗസായ അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡിൽ വൻ തുക നിക്ഷേപിച്ചതിനാലാണ് വലിയ സാമ്പത്തിക നഷ്ടം നേരിട്ടത്. കോടിക്കണക്കിന് രൂപ ബച്ചന് അന്ന് കടമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

    'ദൂരദർശൻ ഉൾപ്പെടെ എല്ലാവർക്കും ഞാൻ പണം തിരികെ നൽകി. അവർ പലിശ ചോദിച്ചപ്പോൾ അതിന് പകരമായി ഞാൻ പരസ്യങ്ങൾ ചെയ്ത് കൊടുത്തു. ഞങ്ങളുടെ വസതിയുടെ മുന്നിൽ വന്ന് കടക്കാർ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തത് എനിക്കിന്നും മറക്കാൻ സാധിച്ചിട്ടില്ലെന്നാണ്' ഒരിക്കൽ ബച്ചൻ തന്നെ പറഞ്ഞത്.

    Also Read: 'രണ്ട് മരുമക്കളും ഹിന്ദുക്കളാണെങ്കിലും മതം മാറിയിട്ടില്ല, അവൾ ഞങ്ങളുടെ മകളായി... വിജയുടെ പെണ്ണായി'; പ്രഭAlso Read: 'രണ്ട് മരുമക്കളും ഹിന്ദുക്കളാണെങ്കിലും മതം മാറിയിട്ടില്ല, അവൾ ഞങ്ങളുടെ മകളായി... വിജയുടെ പെണ്ണായി'; പ്രഭ

    'തൊണ്ണൂറുകളിൽ ബോസ്റ്റണിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത്​ എനിക്ക്​ അതൊഴിവാക്കി നാട്ടിലേക്ക്​ മടങ്ങേണ്ടിവന്നു. സാമ്പത്തികമായി വൻ തകർച്ച നേരിട്ടതിനാൽ പിതാവ്​ കഠിനപ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്​. ഏതെങ്കിലും വഴിയിൽ അദ്ദേഹത്തെ സഹായിക്കാനുള്ള യോഗ്യതകളൊന്നും അന്ന്​ എനിക്കുണ്ടായിരുന്നില്ല.'

    'എന്നാൽ മകനെന്ന നിലക്ക്​ ആ സമയത്ത്​ അദ്ദേഹത്തിനൊപ്പമുണ്ടായിരിക്കണമെന്ന്​ എനിക്ക്​ തോന്നി. എങ്ങനെയെങ്കിലും പിതാവിനെ സഹായിക്കാനുള്ള ചിന്തയായിരുന്നു മനസിൽ. അതുകൊണ്ടാണ്​ ഞാൻ പഠനം നിർത്തി തിരിച്ചുപോന്നത്​' എന്നാണ് അച്ഛന്റെ കഷ്ടകാല സമയത്തെ കുറിച്ച് വിശദീകരിച്ച് അഭിഷേക് പറഞ്ഞത്.

    Read more about: amitabh bachchan
    English summary
    Long Back Ago Amitabh Bachchan Worked 16 Hours For Earning More Money
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X