''അബ്രാം ആന്റ് പാപ്പാ'', ഷാരൂഖിന്റെ ചിത്രം വരച്ച് താരപത്രൻ, ഏറ്റെടുത്ത് ആരാധകര്‍...
തൈമൂർ, ആരാധ്യ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരാണ് ഷാരൂഖിന്റെ ഇളയ മകൻ ആബ്രാം മകന്റെ ചെറിയ വിശേഷങ്ങൾ താരവും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. സിനിമ തിരക്കുകൾ കഴിഞ്ഞാൽ എസ്ആർകെ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് അബ്രാമിനോടൊപ്പമാണ്. ഇപ്പോഴിത മകൻ വരച്ച ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

ഇൻസ്റ്റഗ്രാം പേജിലാണ് മകന്റെ സൃഷ്ടി പങ്കുവെച്ചിരിക്കുന്നത്. അബ്രാം ആന്റ് പാപ്പാ എന്ന് ചിത്രത്തിന്റെ മുകളിലായി എഴുതിയിട്ടുണ്ട്.
'അവന്‍ വരച്ച ചിത്രത്തില്‍ ഞാന്‍ അവനേക്കാള്‍ നന്നായിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു, കാരണം ഞാൻ ഒരു കാരണവുമില്ലാതെ ചിരിക്കുന്നുവെത്ര...ചിത്രം പങ്കുവെച്ചു കൊണ്ട് ഷാരൂഖ് കുറിച്ച്.
കുഞ്ഞ് അബ്രാമിന്റെ ചിത്രം എസ്ആർകെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. താരപുത്രന് ആശംസ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഷാരൂഖ്-ഗൗരി ദമ്പതികളുടെ ഇളയ മകനാണ്. അബ്രാമിനെ കൂടാതെ ആര്യൻ, സുഹാന എന്നിങ്ങനെ രണ്ട് മക്കൾ കൂടിയുണ്ട്. ഇരുവരുടേയും ബോളിവുഡ് അരങ്ങേറ്റത്തിനെ കുറിച്ചുള്ള വാർത്തകൾ ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. ഇരുവരും വിദേശത്ത് പഠനത്തിലാണ്.


Click it and Unblock the Notifications