മുന്‍ കാമുകന്മാരെല്ലാം ഒന്നിനും കൊള്ളില്ലാത്തവരാണ്; അവര് പണം സമ്പാദിക്കുന്നതിനെ കുറിച്ച് നടി തപ്‌സി പന്നു
ശക്തമായ നിലപാടുകള്‍ കൊണ്ട് ബോളിവുഡ് സിനിമാ ലോകത്ത് തന്റേതായ വ്യക്തിത്വം നേടിയെടുത്ത നടിയാണ് തപ്‌സി പന്നു. സിനിമയില്‍ വന്നതിന് ശേഷം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള നടി അതിനെതിരെ ശക്തമായ പ്രതികരിച്ച് കൊണ്ട് രംഗത്ത് വരാറുണ്ടായിരുന്നു. എന്നാല്‍ തന്റെ പ്രണയകഥകളെ കുറിച്ചും മുന്‍പുണ്ടായിരുന്ന ബോയ് ഫ്രണ്ട്‌സിനെ കുറിച്ചും നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
തന്റെ മുന്‍കാമുകന്മാര്‍ ഒന്നിനും കൊള്ളാത്ത ആളുകള്‍ ആയിരുന്നു എന്നാണ് തപ്‌സി പറഞ്ഞത്. മറ്റൊരാളെ കുറിച്ച് ആരോപണം ഉന്നയിക്കുമ്പോള്‍ അതെന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം. അത്തരത്തില്‍ കാമുകന്മാര്‍ ഉപയോഗമില്ലാത്ത ആളുകളാണ് എന്ന് പറഞ്ഞതിന്റെ കാരണം എന്താണെന്നും ഒരു ചോദ്യത്തിന് മറുപടി പറയവേ തപ്‌സി വ്യക്തമാക്കിയിരുന്നു.അതേ സമയം ഈ കാമുകന്മാരെ കുറിച്ച് കൂടുതല്‍ ആയിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ മുന്‍ കാമുകന്മാാര്‍ എല്ലാവരും ഒന്നിനും കൊള്ളാത്തവര്‍ ആണെന്നും ചൂതാട്ടത്തില്‍ ലൂടെ മാത്രം പണം സമ്പാദിച്ചു ജീവിക്കാമെന്ന് ദിവാസ്വപ്നം കാണുന്നവരാണ് എന്നും നടി സൂചിപ്പിച്ചു.

നടിയുടെ ആരോപണത്തിന് സമ്മിശ്രമായിട്ടുള്ള പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ തപ്‌സി പറഞ്ഞത് കറക്ടാണെന്ന് വാദിക്കുമ്പോള്‍ അതില്‍ ലോജിക്ക് കുറവുണ്ടെന്നാണ് മറ്റ് നിഗമനം. ആണ്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ തപ്‌സിക്ക് വീഴ്ച വന്നതാവും ഇങ്ങനൊരു നിഗമനത്തില്‍ എത്താന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. വാസ്തവത്തില്‍ നന്നായി ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് ഒരു നായികയുടെ കാമുകന്‍ ആകാനുള്ള സമയം കിട്ടി എന്ന് വരില്ല. ഇനി നടിയുടെ പിന്നാലെ നടക്കണമെങ്കില്‍ നല്ല കാശും കൈയ്യില്‍ വേണം. അപ്പോള്‍ സ്വാഭാവികമായും പലരും ചൂതാട്ടത്തിലൂടെ കാശ് സമ്പാദിക്കാം എന്ന നിലപാട് എടുക്കുന്നതായിരിക്കും എന്നൊക്കെയാണ് ചിലര്‍ തപ്‌സിയെ ഓര്‍മ്മപ്പെടുത്തുന്നത്.
നിലവില്‍ മാതിയസ് ബോ എന്ന ബാഡ്മിന്റന്‍ താരവുമായി തപ്സി പന്നു പ്രണയത്തിലാണ്. ഏറെ കാലമായി പ്രണയത്തിലായ ഇരുവരും വൈകാതെ വിവാഹം കഴിച്ചേക്കും എന്നാണ് അഭ്യൂഹം. കഴിഞ്ഞ വര്‍ഷമാണ് തന്റെ പ്രണയം സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് നടി രംഗത്ത് വരുന്നത്. എന്റെ ജീവിതത്തില്‍ ഒരാളുണ്ട്. അക്കാര്യം വീട്ടുകാര്‍ക്കും അറിയാം. ഒന്നും രഹസ്യമാക്കി വെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് വെളിപ്പെടുത്തുന്നത്.

എന്റെ ജീവിതത്തില്‍ ആരെങ്കിലും ഉണ്ടെന്ന് പറയുന്നത് എനിക്ക് അഭിമാനമാണ്. എന്നാലത് വാര്‍ത്തകളിലെ തലക്കെട്ടുകള്‍ക്ക് വേണ്ടി അല്ലെന്നും നടി സൂചിപ്പിച്ചിരുന്നു. കാമുകനൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇനി വിവാഹം ഉണ്ടെങ്കില്‍ തന്നെ വളരെ ലളിതമായി നടത്തണം എന്നാണ് തപ്‌സിയുടെ ആഗ്രഹം. ബോളിവുഡില്‍ സ്ഥിരം നടക്കുന്നത് പോലെ മൂന്നാല് ദിവസത്തെ കല്യാണമൊന്നും തനിക്ക് വേണ്ടെന്ന നിലപാടിലാണ് നടി.


Click it and Unblock the Notifications











