For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '‌നാൽപ്പതുകളിൽ വരുന്ന പ്രണയവും സാധാര‌ണമാണ്'; പരിഹസിക്കുന്നവരോട് മലൈകയ്ക്ക് പറയാനുള്ളത്!

  |

  അടുത്തിടെ ഏറ്റവും വലിയ ചർച്ചയായ ഒന്നായിരുന്നു അർജുൻ കപൂറും നടി മലൈക അറോറയും വേർപിരിഞ്ഞുവെന്ന ​ഗോസിപ്പ്. നാല് വർഷത്തെ പ്രണയ ബന്ധത്തിനൊടുവിൽ മലൈക അറോറയും അർജുൻ കപൂറും വേർപിരിഞ്ഞുവെന്നാണ് ബോളിവുഡിൽ നിന്നും റിപ്പോർട്ടുകൾ വന്നത്. ബോളിവുഡിലെ ഏറെ ശ്രദ്ധേയമായ താര ജോഡികളാണ് അർജുൻ കപൂറും മലൈക അറോറയും. ഇരുവരും പ്രണയബന്ധത്തത്തിലാണെന്ന് അറിയിച്ചതിന് പിന്നാലെ നിരവധി വാർത്തകൾക്ക് കാരണമായിരുന്നു. റിപോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ബ്രേക്ക് അപ്പിനെ തുടർന്ന് മലൈക കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എന്നൊക്കെയായിരുന്നു.

  Also Read: 'ബെൽസ് പാൾസിക്ക് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ മനോജ് കുമാർ'; പ്രാർത്ഥിച്ചിരുന്നുവെന്ന് ആ‌രാധകർ

  ബോളിവുഡ് ലൈഫ് എന്ന വെബ്സൈറ്റാണ് രണ്ട് ദിവസം മുമ്പ് അർജുനും മലൈകയും വേർപിരിഞ്ഞുവെന്ന വാർത്ത പുറത്തുവിട്ടത്. ഈ വാർത്തയ്ക്ക് പിന്നാലെ കഴിഞ്ഞ ആറ് ദിവസങ്ങളായി മലൈക വീട് വിട്ട് പുറത്ത് വന്നിട്ടില്ലെന്ന് കൂടി റിപ്പോർട്ട് വന്നതോടെ ആരാധകരടക്കം എല്ലാവരും മലൈകയും അർജുനും വേർപിരിഞ്ഞുവെന്ന് വിശ്വസിച്ചു. 2018ലാണ് മലൈകയും അർജുൻ കപൂറും പ്രണയബന്ധത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. പിന്നീട് 2019 ജൂണിൽ ഇരുവരും ഇത് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് മലൈക സൽമാൻ ഖാന്റ സഹോദരൻ അർബാസ് ഖാനെ വിവാഹം ചെയ്തിരുന്നു.

  Also Read: 'ഫുഡ് പോയിസൺ പിടിച്ചു, പെട്ടന്ന് 10 കിലോ കുറഞ്ഞു, ഇപ്പോൾ വണ്ണം വെക്കുന്നില്ല'; ശ്രുതി രജനികാന്ത്

  1998ൽ വിവാഹിതരായ ഇരുവരും 2016ലാണ് വിവാഹമോചിതരായത്. ഇതിന് ശേഷമാണ് അർജുനുമായി പ്രണയത്തിലായത്. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ താരങ്ങ‌ളുടെ പ്രായവ്യത്യാസമായിരുന്നു ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. നാൽപത്തിയെട്ട് വയസുണ്ട് മലൈക അറോറയ്ക്ക്. മുപ്പത്തിയാറ് വയസാണ് അർജുൻ കപൂറിന്റെ പ്രായം. അർബാസ് ഖാനുമായുള്ള ബന്ധത്തിൽ അർഹാൻ ഖാൻ എന്നൊരു മകനും മലൈകയ്ക്കുണ്ട്. മലൈകയും അർജുനും വേർപിരിഞ്ഞുവെന്ന വാർത്ത കാട്ട് തീ പോലെ പടർന്നപ്പോൾ ഒടുവിൽ മൗനം വെടിഞ്ഞ് പ്രചരിക്കുന്ന വാർത്തയിലെ സത്യം വെളിപ്പെടുത്തി അർജുൻ കപൂർ രം​​ഗത്തെത്തി.

  മലൈകയ്ക്ക് ഒപ്പമുള്ള ഫോട്ടോ ഷെയർ ചെയ്താണ് കിംവദന്തി പ്രചരിച്ചവർക്ക് അർജുൻ മറുപടി കൊടുത്തത്. കിംവദന്തികൾക്ക് സ്ഥാനമില്ലെന്നും സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കൂവെന്നും എല്ലാവർക്കും നന്മകൾ ആശംസിക്കൂവെന്നുമാണ് അർജുൻ പോസ്റ്റിനൊപ്പം എഴുതിയത്. ​ഗോസിപ്പുകൾക്ക് ശേഷം മലൈകയും പുതിയ കുറിപ്പുമായി സോഷ്യൽമീഡിയയിൽ എത്തിയിരിക്കുകയാണ്. നാൽപ്പതുകളിലെ പ്രണയം സാധാരണമായി കാണണമെന്നാണ് മലൈക എഴുതിയത്. 'നിങ്ങൾ നാൽപ്പതിൽ പ്രണയം കണ്ടെത്തുന്നത് സാധാരണമായി കാണുക. മുപ്പതുകളിൽ പുതിയ സ്വപ്നങ്ങൾ നെയ്യുന്നതും സ്വപ്നങ്ങൾക്ക് പിറകെ പോകുന്നതും സാധാരണമാണെന്ന് മനസിലാക്കുക. അമ്പതുകളിൽ നിങ്ങൾ നിങ്ങളെ കണ്ടെത്തുന്നതും സാധാരണമാണെന്ന് തിരിച്ചറിയുക. ഇരുപത്തഞ്ചിൽ എത്തിയാൽ പ്രണയം അവസാനിച്ചു എന്നില്ല. അതിനാൽ അത്തരത്തിലുള്ള അഭിനയങ്ങളൊക്കെ ഇനി അവസാനിപ്പിക്കാം' എന്നാണ് മലൈക കുറിച്ചത്.

  നടിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ പിന്തുണച്ച് എത്തി. എല്ലാവരും കാത്തിരിക്കുന്ന ബോളിവുഡിൽ നിന്നുള്ള വിവാഹ വാർത്തകളിൽ ഒന്ന് അർജുന്റേയും മലൈകയുടേയും ആണ്. ബോണി കപൂറിന്റെയും ആദ്യ ഭാര്യ മോണ ഷോറി കപൂറിന്റെയും മകനാണ് അർജുൻ. 1983ൽ വിവാഹിതരായ ബോണി കപൂറും മോണയും 1996ൽ വിവാഹ മോചിതരായി. പിന്നീട് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്യുകയായിരുന്നു. അച്ഛന്റെ രണ്ടാം ഭാര്യയോടും കുടുംബത്തോടും അത്ര അടുപ്പം സൂക്ഷിക്കാത്ത അർജുൻ ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണത്തിന് ശേഷമാണ് ശ്രീദേവിയുടെ മക്കളായ ജാൻവിയോടും സഹോദരി ഖുഷിയോടും അടുക്കുന്നത്. കോഫി വിത്ത് കരൺ എന്ന ടെലിവിഷൻ പ്രോഗ്രാമിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. 'സന്ദീപ് ഓർ പിങ്കി ഫറാർ' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അർജുൻ ഇപ്പോൾ. കൊറോണയുടെ പശ്ചാത്തലത്തിൽ നീണ്ടുപോവുകയാണ് ചിത്രത്തിന്റെ റിലീസ്.

  Read more about: malaika arora arjun kapoor
  English summary
  'Love in the 40s is also common'; What Malaika has to say to those who make fun of her!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X