'സിദ്ധാർഥ് ശുക്ല പെർഫെക്ട് ബോയ്ഫ്രണ്ട് മെറ്റീരിയൽ‌'; മമ്മൂട്ടിയുടെ നായിക ആകാൻക്ഷ പുരിയുടെ കാമുകന്മാർ!

ഷിബു ഗംഗാധരന്റെ സംവിധാനത്തിൽ 2012ൽ പുറത്തെത്തിയ മലയാള സിനിമയായിരുന്നു പ്രെയിസ് ദി ലോർഡ്. ഷിബു ഗംഗാധരന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രമായ ജോയി എന്ന കർഷകനെ അവതരിപ്പിച്ചത്. സക്കറിയ രചിച്ച പ്രെയിസ് ദി ലോർഡ് എന്ന നോവലാണ് സിനിമയ്ക്ക് കാരണമായത്.

മുകേഷ്, റീനു മാത്യൂസ് തുടങ്ങിയവരാണ് ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ. ഇവർക്കൊപ്പം ബോളിവുഡ് സുന്ദരി ആകാൻക്ഷ പുരിയും ശ്രദ്ധേയ വേഷത്തിൽ എത്തിയിരുന്നു.

നോർത്ത് ഇന്ത്യൻ നടിയാണെങ്കിലും കന്നട, തമിഴ്, മലയാളം ഭാഷകളിലാണ് ആകാൻഷ സിനിമകൾ ഏറെയും ചെയ്തിരിക്കുന്നത്.

Akanksha Puri, Akanksha Puri husband, Akanksha Puri films, Akanksha Puri news, Akanksha Puri photos, ആകാൻക്ഷ പുരി, ആകാൻക്ഷ പുരി ഭർത്താവ്, ആകാൻക്ഷ പുരി ചിത്രങ്ങൾ, ആകാൻക്ഷ പുരി വാർത്തകൾ, ആകാൻക്ഷ പുരി ഫോട്ടോകൾ

താരത്തിന്റെ പ്രണയ ജീവിതം ആരാധകർക്കെല്ലാം സുപരിചിതമാണ് ഹിന്ദി ബി​ഗ് ബോസ് വിജയിയായിരുന്ന അന്തരിച്ച നടൻ സിദ്ധാർഥ് ശുക്ല മുതൽ മിക സിങ് വരെ താരത്തിന്റെ കാമുകന്മാരിൽപ്പെടുന്നവരാണ്.

നിലവിൽ ആകാൻക്ഷ പുരി ഗായികൻ മിക സിങുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. മിക്കാ ദി വോഹ്തി ഷോയിൽ വെച്ചാണ് മിക സിങ് ആകാൻക്ഷയെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്.

ഇരുവരും ഈ ഷോയുടെ വേദിയിൽ വെച്ച് പരസ്പരം മാലകൾ കൈമാറിയത് വലിയ വാർത്തയായിരുന്നു. മികയുടെ അടുത്ത സുഹൃത്തുകൂടിയായിരുന്നു ആകാൻക്ഷ.

മിക സിങ് ജീവിതത്തിലേക്ക് വരുന്നതിന് മുമ്പും ആകാൻക്ഷയുടെ ജീവിതത്തിൽ പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ഒന്ന് പരസ് ഛബ്രയാണ്. ഒരുമിച്ച് അഭിനയിച്ച ശേഷമാണ് ഇരുവരും പ്രണയത്തിലായത്.

രണ്ട് വർഷത്തോളം ഇരുവരുടേയും പ്രണയം നീണ്ടുനിന്നു. ആകാൻക്ഷ തന്റെ കൈത്തണ്ടയിൽ പരസിന്റെ പേര് പച്ചകുത്തിയിരുന്നു. ശേഷം ബി​ഗ് ബോസിൽ പങ്കെടുക്കാൻ പരസ് പോയശേഷം ഇരുവരുടേയും ബന്ധത്തിൽ വിള്ളലുകൾ വരികയും ആകാൻക്ഷ-പരസ് പ്രണയം പതിയെ ഇല്ലാതാവുകയുമായിരുന്നു. ശേഷം അന്തരിച്ച നടൻ സിദ്ധാർഥ് ശുക്ലയുമായി ആകാൻക്ഷ പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ വന്നത്.

Akanksha Puri, Akanksha Puri husband, Akanksha Puri films, Akanksha Puri news, Akanksha Puri photos, ആകാൻക്ഷ പുരി, ആകാൻക്ഷ പുരി ഭർത്താവ്, ആകാൻക്ഷ പുരി ചിത്രങ്ങൾ, ആകാൻക്ഷ പുരി വാർത്തകൾ, ആകാൻക്ഷ പുരി ഫോട്ടോകൾ

ബിബി 13ൽ പങ്കെടുക്കാൻ സിദ്ധാർഥ് പോകും മുമ്പ് ഇരുവരും ഒരുമിച്ച് പങ്കെടുത്ത ചില പ്രൈവറ്റ് പാർട്ടി ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ഇരുവരുടേയും പ്രണയം വലിയ വാർത്തയായപ്പോൾ സിദ്ധാർഥും ആകാൻക്ഷയും പ്രണയ വാർത്ത നിരസിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു. പിന്നീടൊരിക്കൽ അഭിമുഖത്തിൽ സിദ്ധാർഥിനെ കുറിച്ച് ആകാൻക്ഷ പറഞ്ഞത് അദ്ദേഹം മികച്ചൊരു ബോയ്ഫ്രണ്ട് മെറ്റീരിയലാണെന്നാണ്.

ആകാൻക്ഷ പുരിയുടെ കാമുകൻമാരുടെ പട്ടികയിലെ മറ്റൊരു പേര് ടെലിവിഷൻ താരം പേൾ വി പുരിയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് പ്രണയത്തിലായിയെന്നുമാണ് റിപ്പോർട്ട് വന്നത്. കുറച്ച് നാളുകൾ മാത്രമാണ് ആ ​ഗോസിപ്പുകൾ പ്രചരിച്ചത്. ശേഷം അവയും കാണാതായി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X