twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അപകീർത്തിപ്പെടലും ഒറ്റപ്പെടലുമാണ് എന്റെ മുൻകാല പ്രണയങ്ങൾ എനിക്ക് സമ്മാനിച്ചത്'; വിവേക് ഒബ്റോയ്

    |

    ബോളിവുഡ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിവേക് ഒബ്റോയ് മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ ബോബി എന്ന വില്ലൻ കഥാപാത്രമായിരുന്നു അദ്ദേഹം ചെയ്തത്. പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു മലയാള സിനിമ. വിവേകിന്റെ സിനിമാ ജീവിതവും അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ള പ്രണയങ്ങളും സിനിമാപ്രേമികൾക്ക് സുപരിചിതമാണ്.

    Actor Vivek Oberoi, Actor Vivek Oberoi films, Actor Vivek Oberoi love life, Vivek Oberoi news, Vivek Oberoi aishwarya rai, aishwarya rai love life, നടൻ വിവേക് ഒബ്‌റോയ്, നടൻ വിവേക് ഒബ്‌റോയ് ചിത്രങ്ങൾ, നടൻ വിവേക് ഒബ്‌റോയ് പ്രണയ ജീവിതം, വിവേക് ഒബ്‌റോയ് വാർത്തകൾ, വിവേക് ഒബ്‌റോയ് ഐശ്വര്യ റായ്, ഐശ്വര്യ റായ് പ്രണയ ജീവിതം

    ഒരു കാലത്ത് ഐശ്വര്യ റായിയും വിവേക് ഒബ്റോയിയും കടുത്ത പ്രണയത്തിലായിരുന്നു. സൽമാൻ ഖാനുമായുള്ള പ്രണയത്തകർച്ചയ്ക്ക് ശേഷമായിരുന്നു ഐശ്വര്യ റായി വിവേക് ഒബ്‌റോയിയുമായി പ്രണയത്തിലായത്. എന്നാൽ ഏറെ കൊട്ടിഘോഷിച്ച ശേഷം ആ പ്രണയവും തകർന്നടിഞ്ഞു. പ്രണയങ്ങളും പ്രണയത്തകർച്ചകളും പുതുമയല്ലാത്ത ഐശ്വര്യ കുറേക്കാലത്തിന് ശേഷം അഭിഷേക് ബച്ചനെ വിവാഹം കഴിക്കുകയും പഴയതെല്ലാം മറക്കുകയും ചെയ്തു.

    'ഭരതൻ തള്ളിപ്പറഞ്ഞപോലെയും ഒറ്റപ്പെടുത്തിയപ്പോലും മറ്റാരും എന്നോട് ചെയ്തിട്ടില്ല'; ജോൺപോൾ അന്ന് പറഞ്ഞത്!'ഭരതൻ തള്ളിപ്പറഞ്ഞപോലെയും ഒറ്റപ്പെടുത്തിയപ്പോലും മറ്റാരും എന്നോട് ചെയ്തിട്ടില്ല'; ജോൺപോൾ അന്ന് പറഞ്ഞത്!

    തന്റെ ജീവിതവും സിനിമ ജീവിതവും തകർത്തത് ഐശ്വര്യയാണെന്ന് വിവേക് പലപ്പോഴും പറഞ്ഞിട്ടുണ്ട്. 2003 മാർച്ചിൽ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരിൽ സൽമാൻ ഖാൻ തന്നെ ഭീഷണിപ്പെടുത്തിയ കാര്യവും വിവേക് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലുണ്ടായ പ്രണയങ്ങളെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് വിവേക് ഒബ്റോയ്. എന്റെ പ്രണയാനുഭവം എനിക്ക് വളരെ നിരാശ തന്ന ഒന്നായിരുന്നു. മറ്റുള്ളവർക്ക് എന്റെ മേൽ വിദ്വേഷവും അമർഷവും ഉണ്ടാകാൻ കാരണമായതും എനിക്കുണ്ടായ പ്രണയങ്ങളാണ്. പെൺകുട്ടികളുമായി ഡേറ്റ് ചെയ്യുന്തോറും എനിക്ക് ഏകാന്തത മാത്രമാണ് തോന്നിയിട്ടുള്ളത്.

    Actor Vivek Oberoi, Actor Vivek Oberoi films, Actor Vivek Oberoi love life, Vivek Oberoi news, Vivek Oberoi aishwarya rai, aishwarya rai love life, നടൻ വിവേക് ഒബ്‌റോയ്, നടൻ വിവേക് ഒബ്‌റോയ് ചിത്രങ്ങൾ, നടൻ വിവേക് ഒബ്‌റോയ് പ്രണയ ജീവിതം, വിവേക് ഒബ്‌റോയ് വാർത്തകൾ, വിവേക് ഒബ്‌റോയ് ഐശ്വര്യ റായ്, ഐശ്വര്യ റായ് പ്രണയ ജീവിതം

    പ്രണയങ്ങളെല്ലാം പരാചയപ്പെട്ട വിവേക് 2010ൽ ആണ് കർണാടക മന്ത്രി ജീവരാജ് അൽവയുടെ മകളായ പ്രിയങ്ക അൽവയെ വിവാഹം ചെയ്തത്. ഇരുവർക്കും ഇപ്പോൾ രണ്ട് മക്കളുണ്ട്. 2002 ഏപ്രിലിൽ റാം ഗോപാൽ വർമ്മയുടെ കമ്പനിയിൽ അഭിനയിച്ചുകൊണ്ടായിരുന്നു വിവേകിന്റെ ബോളിവുഡിൽ അരങ്ങേറ്റം. ഈ മാസം ആദ്യം അദ്ദേഹം സിനിമയിൽ തന്റെ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കി. തുടക്കകാലത്ത് തനിക്ക് ഒരു നടനാകാനുള്ള രൂപമില്ലെന്ന് ഒരു നിർമ്മാതാവ് തന്നോട് പറഞ്ഞതായും വിവേക് വെളിപ്പെടുത്തിയിരുന്നു. പിഎം നരേന്ദ്ര മോദി, റുസ്തം എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത വിവേക് ഒബ്റോയ് സിനിമകൾ.

    Recommended Video

    ജോൺ പോളിനെ മോർച്ചറിയിലേക്ക് മാറ്റുന്നു ആശുപത്രിയിലെ ദൃശ്യങ്ങൾ

    'മൂന്ന് ദിവസത്തോളം വേദന തിന്നു, കുഞ്ഞിന്റെ പൊസിഷനിൽ പ്രശ്നങ്ങളുണ്ടായിരുന്നു'; ​ആതിര മാധവ് പറയുന്നു!'മൂന്ന് ദിവസത്തോളം വേദന തിന്നു, കുഞ്ഞിന്റെ പൊസിഷനിൽ പ്രശ്നങ്ങളുണ്ടായിരുന്നു'; ​ആതിര മാധവ് പറയുന്നു!

    Read more about: vivek oberoi
    English summary
    Lucifer Movie Actor Vivek Oberoi Recalls His Past Love Life, Says It Make Him Cynical And Bitter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X