പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം, തരംഗമായി ലുഡോ ട്രെയിലര്‍
പേളി മാണിയുടെ ആദ്യ ബോളിവുഡ് ചിത്രം ലുഡോയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ലുഡോ ട്രെയിലര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പേളി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഒരേ സമയം നാല് കഥകള്‍ പറയുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ലുഡോയിലെ നാല് കഥകളില്‍ ഒന്നില്‍ പേളിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മറ്റൊരു കഥയില്‍ അഭിഷേക് ബച്ചനും പങ്കജ് ത്രിപാഠിയും അഭിനയിക്കുന്നു. രാജ്കുമാര്‍ റാവും സന ഫാത്തിമ ഷെയ്ഖും ഒരു കഥയില്‍ ഒരുമിക്കുമ്പോള്‍ സാനിയ, ആദിത്യ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. നവംബര്‍ 19നാണ് ലുഡോ പ്രേക്ഷകരിലേക്ക് എത്തുന്നത്. തിയ്യേറ്ററില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്ഡൗണിന് പിന്നാലെ ഒടിടി വഴി റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
അനുരാഗ് ബസു, ഭൂഷന്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, താനി സൊമാരിത ബസു, കിഷന്‍ കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ ജഗ്ഗാ ജാസൂസിന് ശേഷം അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ലുഡോ ട്രെയിലര്‍ നാല് ലക്ഷത്തിലധികം പേരാണ് ഇതുവരെ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ബോളിവുഡ് അരങ്ങേറ്റ ചിത്രത്തെ കുറിച്ച് പേളി മാണി മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ബിഗ് ബോസിന് പിന്നാലെയാണ് നടിക്ക് അനുരാഗ് ബസു ചിത്രത്തില്‍ അവസരം ലഭിച്ചത്. മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് പേളി.
Recommended Video
നായികയായും സഹനടിയായുമൊക്കെ പേളി തിളങ്ങിയിരുന്നു. അവതാരകയായി പ്രേക്ഷകരുടെ ഇഷ്ടതാരമായ പേളി വിവാഹ ശേഷവും സജീവമായിരുന്നു. തുടര്‍ന്ന് അടുത്തിടെയാണ് ഗര്‍ഭിണിയായ വിവരം ആരാധകരെ നടി അറിയിച്ചത്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ലുഡോ ട്രെയിലര്‍ വന്നതോടെ പേളിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications