»   » ഈ പരസ്യത്തില്‍ 70 ഇന്ത്യന്‍ നടിമാര്‍ അഭിനയിച്ചിട്ടുണ്ട്, പരസ്യം ഏതാണെന്ന് കേട്ടാല്‍ അമ്പരക്കും!!!

ഈ പരസ്യത്തില്‍ 70 ഇന്ത്യന്‍ നടിമാര്‍ അഭിനയിച്ചിട്ടുണ്ട്, പരസ്യം ഏതാണെന്ന് കേട്ടാല്‍ അമ്പരക്കും!!!

Posted By:
Subscribe to Filmibeat Malayalam

ലക്‌സ് സോപ്പ് അറിയാത്തവരായി ആരും ഉണ്ടാവില്ല. കാരണം അത്രയധികം പരസ്യങ്ങള്‍ ലക്‌സ് പുറത്തിറക്കി കഴിഞ്ഞിരുന്നു. എന്നാല്‍ ലക്‌സിന്റെ പരസ്യങ്ങളില്‍ ചില പുതുമകളൊക്കെയുണ്ട്

ബോളിവുഡിലെ സുന്ദരിമാരെല്ലാം തമ്മില്‍ പൊതുവായിട്ടൊരു ഒത്തുചേരല്‍ ലക്‌സിന്റെ പരസ്യത്തില്‍ ആയിരുന്നു. 70 ഇന്ത്യന്‍ നടിമാരെ ഒരു ബ്രാന്‍ഡിന്റെ തന്നെ വ്യത്യസ്ത പരസ്യചിത്രങ്ങളിലാണ് ലക്‌സ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രമുഖ നടിമാരെല്ലാം ഒരു പരസ്യത്തില്‍

ലക്‌സിന്റെ പരസ്യത്തില്‍ പ്രമുഖ നടിമാരെല്ലാം ഇതിനോടകം തന്നെ അഭിനയിച്ചിരുന്നു. മധുബാല, വഹീദ റഹ്മാന്‍, ഷാര്‍മിള ടാഗോര്‍, രേഖ, ശ്രീദേവി, ഐശ്വര്യ റായ്, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, ആലിയ ഭട്ട് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ 70 നടിമാരാണ് ലകസിന്റെ പരസ്യത്തില്‍ അഭിനയിച്ചിരുന്നത്.

ആലിയ ഭട്ട്

ആലിയ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ലക്‌സിന്റെ പരസ്യം കണ്ടിരുന്നെന്നും ഇപ്പോള്‍ തന്റെ സ്വപ്‌നമാണ് സഫലമായിരിക്കുന്നതെന്നും താരം പറയുന്നു. ഇന്‍സ്റ്റാഗ്രാമിലുടെ ആലിയ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

ഐശ്വര്യ റായ്

1999 മുതല്‍ ഐശ്വര്യ റായ് ലക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു. ലക്‌സ് വൈറ്റ് ഗ്ലോ, അല്‍മോണ്ട്, ക്രീം, ആരോമാറ്റിക് ഗ്ലോ എന്നിങ്ങനെ വിവിധ വകഭേദങ്ങളിലും ഐശ്വര്യ അഭിനയിച്ചിരുന്നു.

ഐശ്വര്യക്കൊപ്പം അഭിഷേകും

2010 ല്‍ ലക്‌സിന്റെ പരസ്യത്തില്‍ അഭിഷേക് ബച്ചനും അഭിനയിക്കാന്‍ തുടങ്ങിയിരുന്നു. ഭര്‍ത്താവും ഭാര്യയും ഒന്നിച്ചാണ് പരസ്യത്തില്‍ അഭിനയിച്ചിരുന്നത്.

കത്രീന കൈഫ്

ലക്‌സിന്റെ പര്‍പ്പിള്‍ ലോട്ടസ്, ക്രീം സോപ്പ് എന്നിവയുടെ പരസ്യത്തിലാണ് കത്രീന കൈഫ് അഭിനയിച്ചിരുന്നത്. പരസ്യത്തിന്റെ ഫോട്ടോ ഷൂട്ടില്‍ താരം തിളങ്ങി നില്‍ക്കുകയായിരുന്നു.

ദീപിക പദുക്കോണ്‍

2013 ലാണ് ദീപിക പദുകോണ്‍ ലക്‌സിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നത്. ഇമ്രാന്‍ ഖാനും നടിക്കൊപ്പം പരസ്യത്തില്‍ അഭിനയിച്ചിരുന്നു.

കരീന കപൂര്‍

ലക്‌സ് ഫാമിലിയിലെ പ്രധാനപ്പെട്ട ഒരാള്‍ കരീനയാണ്. പിങ്ക് കളറിലുള്ള ഡ്രസ്സുമായി ലക്‌സിന്റെ പരസ്യത്തിലെത്തിയ കരീന വേറിട്ടൊരു ശൈലിയിലാണ് അഭിനയിച്ചിരിക്കുന്നത്.

English summary
There is something common among Alia Bhatt, Aishwarya Rai Bachchan, Deepika Padukone and Katrina Kaif? Find out below..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam