'ദുബായിൽ ആഢംബര ഇരുനില ബംഗ്ലാവ്, ഒരു പാട്ടിന് 18 ലക്ഷം വരെ പ്രതിഫലം, ആസ്തി 350 കോടി'; സോനു നി​ഗത്തിന്റെ ജീവിതം!

സ്വപ്നതുല്യമായ ശബ്ദത്തിലൂടെയും ആലാപന ശൈലിയിലൂടെയും ഇന്ത്യൻ സംഗീത ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ പ്രിയപ്പെട്ട ഗായകനാണ് സോനു നി​ഗം. 1973 ജൂലൈ മുപ്പതിന് ഗായകൻ അഗാംകുമാർ നിഗത്തിന്റെയും ശോഭ നിഗത്തിന്റെയും മകനായി ഹരിയാനയിലെ ഫരീദാബാദിലാണ് സോനു നിഗത്തിന്റെ ജനനം.

അച്ഛനിൽ നിന്ന് പാരമ്പര്യമായി കൈമാറിക്കിട്ടിയ സംഗീതം സോനുവിനെ ചെറുപ്പത്തിലെ തന്നെ സ്വരശുദ്ധിയുള്ള ഗായകനാക്കി. ബാലതാരമായാണ് സോനു ആദ്യമായി സിനിമ ലോകത്തേക്ക് എത്തുന്നത്. 1983ൽ പുറത്തിറങ്ങിയ ബേത്താബിൽ അഭിനയിച്ച് തുടങ്ങിയ സോനു പിന്നീട് ജാനി ദുശ്മൻ, കാശ് ആപ്പ് ഹമാരേ ഹോത്തേ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

1990ൽ ജാനം എന്ന ചിത്രത്തിന് വേണ്ടി സോനു പിന്നണി പാടിയെങ്കിലും ചിത്രം പുറത്തുവന്നില്ല. 1991ൽ മുംബൈയിലെത്തിയ സോനു ടീ സീരിസിന് വേണ്ടി മുഹമ്മദ് റാഫി ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് സംഗീതത്തിലെ തന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത സോനു നിഗത്തെ സംഗീത സംവിധായകൻ അനുമാലിക്കാണ് പിന്നണി ഗാനരംഗത്തേയ്ക്ക് കൈപിടിച്ച് ഉയർത്തിയത്.

Sonu Nigam

1997ൽ പുറത്തിറങ്ങിയ ബോർഡർ എന്ന ചിത്രത്തിലെ സന്ദേശേ ആത്തേ ഹെ എന്ന ഗാനമാണ് സോനുവിന്റെ കരിയർ മാറ്റിമറിച്ചത്. ആ വർഷം തന്നെ നദീം ശ്രാവണിന്റെ സംഗീതത്തിൽ പർദേശിൽ യേ ദിൽ ദിവാനയും പാടി. രണ്ട് ഗാനങ്ങളും സൂപ്പർഹിറ്റായതോടെ സോനു നിഗം ബോളിവുഡിൽ പ്രശസ്തനായി.

2003ൽ പുറത്തിറങ്ങിയ കൽ ഹോ ന ഹോ എന്ന ചിത്രത്തിലെ കൽ ഹോ ന ഹോ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും സോനു നിഗത്തെ തേടി എത്തി. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങളും സോനു നിഗം ആലപിച്ചിട്ടുണ്ട്.

2002ലാണ് സോനു മധുരിമ മിശ്രയെ വിവാഹം കഴിച്ചത്. 2007ൽ ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നു. നെവാൻ നിഗം എന്നാണ് പേര്. കുഞ്ഞായിരുന്നപ്പോൾ സോനുവിനൊപ്പം നെവാൻ സ്റ്റേജ് ഷോകളിൽ പ്രത്യക്ഷപ്പെടുമായിരുന്നു. പ്രശസ്ത ഗായകനായ സോനു നിഗത്തിന്റെ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമല്ല.

എന്നിരുന്നാലും റിപ്പോർട്ടുകൾ പ്രകാരം സ്വദേശത്തും വിദേശത്തുമായി കോടിക്കണക്കിന് സ്വത്താണ് താരത്തിനുള്ളത്. സോനുവിന് ദുബായിൽ ഒരു ആഡംബര ഇരുനില ബംഗ്ലാവ് ഉണ്ടെന്നാണ് റിപ്പോർട്ട്. കൊവിഡ് കാലത്ത് ഭാര്യയ്ക്കും മകനുമൊപ്പം സോനു ദുബായിലായിരുന്നു. ദുബായിലെ ബംഗ്ലാവിന് 25 കോടി രൂപയോളം മതിപ്പുണ്ട്.

Sonu Nigam

സിനിമാ ഗാനങ്ങൾ ആലപിക്കുക, പരസ്യ ഗാനങ്ങൾക്ക് ശബ്ദം നൽകുക, ബ്രാൻഡ് പരസ്യങ്ങൾ ചെയ്യുക, റിയാലിറ്റി ഷോകളിൽ വിധികർത്താവായി പ്രവർത്തിക്കുക തുടങ്ങി നിരവധി വരുമാന മാർഗങ്ങളുണ്ട് സോനുവിന്. അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനത്തെക്കുറിച്ച് പറഞ്ഞാൽ ഏകദേശം രണ്ട് കോടിയോളം വരും. ഗായകന്റെ വാർഷിക വരുമാനം ഏകദേശം 26 കോടിയാണ്. സോനു ഒരു പാട്ടിന് 18-20 ലക്ഷം വരെയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്.

അതുപോലെ തന്നെ വാഹനപ്രേമി കൂടിയണ് താരം. ഒട്ടുമിക്ക ആഡംബര വാഹനങ്ങളും സോനുവിന്റെ ​ഗാരേജിലുണ്ട്. റേഞ്ച് റോവർ വോഗ്, മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്, ഔഡി എന്നിവ സോനുവിന്റെ കാർ ശേഖരത്തിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ഹെറാൾഡിലെ റിപ്പോർട്ട് അനുസരിച്ച് സോനു നിഗത്തിന്റെ ആസ്തി ഏകദേശം 350 കോടിയിലധികം വരും.

More from Filmibeat

Read more about: sonu nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X