For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റീമിക്സ് ഗാനങ്ങൾക്കെതിരെ ഗാനരചയിതാക്കൾ, നിയമ നടപടിയ്ക്ക്, കാരണം എആർ റഹ്മാൻ ഗാനം

  |

  റീ‌‌‌‌മിക്സ് ഗാനങ്ങൾക്കെതിരെ രൂക്ഷ വിമർശനമായി ബോളിവുഡ് ഗാനരചയിതാവായ സമീർ അഞ്ജാൻ.പാട്ടുകളുടെ പുതിയ പതിപ്പുകൾ റീമിക്സുകൾ എന്ന പേരിൽ ഇറക്കുമ്പോൾ ഗാനത്തിന്റെ യഥാർത്ഥ നിർമാതാക്കളുടെ അനുവാദം വാങ്ങുന്നില്ലെന്നും കൂടാതെ വേണ്ട വിധത്തിൽ പ്രസിദ്ധീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ നിയമപരമായി നേരിടാൻ കോടതിയെ സമീപിക്കണം എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ത്യടുഡോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് ഗാനരചയിതാവും ഇന്ത്യൻ പെർഫോമിങ് റൈറ്റ് സൊസൈറ്റിയുടെ ചെയർമാനുമായ ജാവേദ്‌അക്തറിനോട് സംസാരിച്ചു എന്നും സമാനമായ നിലപാടാണ് അദ്ദേഹത്തിന് ഉള്ളതെന്നും ഗാനരചയിതാവ് പറഞ്ഞു.

  Sameer and Javed Akhtar

  എആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത് മകസക്കലിയുടെ റീമിക്സ് പതിപ്പ് പുറത്തു വന്നതോടെയാണ് രൂക്ഷ വിമർശനം ഉന്നയിച്ച് സംഗീത ലോകത്തെ പ്രമുഖർ രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് റിമിക്സ് ഗാനങ്ങൾ ചർച്ചകളിൽ ഇടം പിടിച്ചത്. ഗാനങ്ങളുടെ ഒറിജിനൽ വീണ്ടും റീമിക്സ് ചെയ്യപ്പെടുന്നത് എല്ലാ കാലത്തും ജനങ്ങൾ സ്വീകരിക്കില്ല. സംഗീതം ഹൃദയത്തിൽ നിന്നും വരുന്നതാണെന്നും കഴിവുള്ള ഒരുപാട് സംഗീതജ്ഞർ സമൂഹത്തിലുണ്ടെന്നും റീമിക്സുകൾ അല്ലാത്ത യഥാർത്ഥ സംഗീതത്തെ വളർത്താൻ താൻ സംഗീത കമ്പനികളോട് അപേക്ഷിക്കുന്നു എന്നും മസാക്കലിയുടെ യഥാർത്ഥ പതിപ്പിന്റെ ഗായകൻ മോഹിത്ത് ചൗഹാൻ അഭിപ്രായപ്പെട്ടിരുന്നു.

  അഞ്ച് ദിവസം കൊണ്ട് വരച്ച് നേടിയത് 70,000 രൂപ, തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി താരപുത്രി

  രൂക്ഷ വിമർശനവുമായി റഹ്മാൻ രംഗത്തെത്തിയിരുന്നു.ഉറക്കമില്ലാത്ത പല രാത്രികൾ പരിശ്രമിച്ചിട്ടാണ് ഓരോ ഗാനങ്ങൾ ഉണ്ടാകുന്നത്. ഏകദേശം 200ൽ അധികം സംഗീത‍ഞ്ജർ ആ യത്നത്തിൽ പങ്കെടുക്കും. തലമുറകളോളം നീണ്ടു നിൽക്കുന്ന ഗാനം ഉണ്ടാക്കണമെന്നാണ് എല്ലാവരുടേയിും പ്രധാനപ്പെട്ട ലക്ഷ്യം.,അങ്ങനെയാണ് ഓരോ പാട്ടും പുറത്തിറങ്ങുന്നത്. സിനിമയുടെ സംവിധായകനും അഭിനേതാക്കളും നൃത്തസംവിധായകരുമുൾപ്പെടെയുള്ള ഒരു വലിയ സംഘത്തിന്റെ പിന്തുണ ഓരോ പാട്ടിന് പിന്നിലുമുണ്ട്. റഹ്മാൻ ട്വീറ്റ് ചെയ്തുയ കൂടാതെ യഥാർഥ പാട്ടും താരം ട്വീറ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും കേൾക്കണം എന്നും അദ്ദേഹം പറയുന്നുണ്ട്.

  ഈ സാഹചര്യത്തിലും ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി, സൂപ്പർ താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

  ഗാനത്തിന്റെ രചയിതാവ് പ്രസൂൺ ജോഷിയും പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.യഥാര്‍ത്ഥ ​ഗാനം ഹൃദയത്തില്‍ തൊട്ടു നില്‍ക്കുന്നതാണെന്നും ഗാനത്തിന്‍റെ യഥാര്‍ത്ഥ ശില്‍പ്പികളായ റഹ്‌മാനും തനിക്കും ഗായകന്‍ മോഹിത് ചൗഹനും റീമിക്സ് കേള്‍ക്കുമ്പോൾ ഏറെ ദുഃഖമുണ്ടെന്നും പ്രസൂൺ കുറിച്ചു.ആരാധകര്‍ യഥാര്‍ത്ഥ മസക്കലിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  Read more about: ar rahman
  English summary
  Lyricists Sameer and Javed Akhtar upset with remix songs trend
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X