അവർക്ക് അനുവാദം നൽകിയിട്ടില്ല! ആ ചുണയുള്ളത് മറ്റൊരു നടിക്ക്, പ്രിയങ്കയ്ക്കെതിരെ മാ ആനന്ദ് ഷീല
ഓഷോ കമ്മ്യൂണിറ്റിയിലെ രണ്ടാം സ്ഥാനക്കാരി മാ ആനന്ദ് ഷീലയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. മാ ആനന്ദായി എത്തുന്നത് നടി പ്രിയങ്ക ചോപ്രയാണെന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇപ്പോഴിത ഇതിനോടുള്ള വിയോജിപ്പ പ്രകടിപ്പിച്ച് മാ ആനന്ദ് ഷീല രംഗത്ത്.

തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രിയങ്കയ്ക്ക് അനുവാദം നൽകിയിട്ടില്ലെന്നു , താൻ ഇവരെ തിരഞ്ഞെടുത്തിട്ടില്ലെന്നും മാ ആനന്ദ് ഷീല പറയുന്നു. ഇത് അറിയിച്ചു കൊണ്ട് പ്രിയങ്കക്ക് മെയിൽ അയച്ചിട്ടുണ്ടെന്നും . എന്നാൽ ഇതിന് മറുപടി ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.
അതേസമയം തന്റെ ജീവിതകഥയിൽ അഭിനയിക്കാൻ അനിയോജ്യമായി തോന്നിയത് ആലിയ ഭട്ടാണെന്നും മാ ആനന്ദ് ഷീല പറഞ്ഞു. ആലിയ അഭിനയിച്ച ചില ചിത്രങ്ങൾ കണ്ടിട്ടുണ്ട്. എനിയ്ക്ക് ഉണ്ടായിരുന്ന ധൈര്യവും ചുണയും ആലിയയിൽ മാത്രമാണ് കാണാൻ സാധിച്ചിത്. അത് വളരെ കൃത്രിമമാകാതെ വളരെ നാച്വറലായ ഉള്ള ഒന്നാണ്. അതാണ് വേണ്ടതെന്നും മാ ആനന്ദ് ഷീല പറഞ്ഞു.


Click it and Unblock the Notifications