ബോളിവുഡിലും മദന്‍ മോഹന്റെ അരങ്ങേറ്റം

മാര്‍ച്ചില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. മലയാളത്തിലെ മദന്റെ ആദ്യചിത്രം അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ നഖങ്ങള്‍ ആണ്. അഭിനയത്തില്‍ തുടക്കം കുറിച്ചതേയുള്ളുവെങ്കില്‍ കളിക്കളത്തില്‍ മദന്‍ ശരിയ്ക്കുമൊരു താരമാണ്. മദന്റെ മികച്ച പ്രകടനം കണ്ട മുംബൈടീം സംശയിയ്ക്കുന്നത് മദന്റെ ക്രിക്കറ്റിലെ മികവുകണ്ട ടീം ഉടമകള്‍ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്താനായി അഭിനിയിക്കാനവസരം കൊടുത്തതാണെന്നാണ്, മദന്റെ കളിക്കളത്തിലെ പ്രകടനം കണ്ടാല്‍ ആരും ഇത്തരത്തില്‍ സംശയിച്ചുപോകുമെന്നകാര്യത്തില്‍ തര്‍ക്കമില്ല.
മോഡലിങും നൃത്തവും പോലെതന്നെ തനിയ്ക്ക് പ്രിയപ്പെട്ട വിനോദമാണ് ക്രിക്കറ്റെന്ന് മദന്‍ പറയുന്നു, സിസിഎലില്‍ കളിയ്ക്കാന്‍ കഴിഞ്ഞതുകൊണ്ട് ഒട്ടേറെ താരങ്ങളുമായി അടുത്തിടപഴകാന്‍ തനിയ്ക്ക് കഴിഞ്ഞുവെന്നും മദന്‍ പറയുന്നു. ഒരിക്കല്‍ മലമല്‍ വീക്ക്‌ലിയുടെ സെറ്റില്‍ വച്ച് എനിയ്ക്ക് പ്രിയന്‍സാറിനെ കാണാനുള്ള അവസരം കിട്ടി, അപ്പോള്‍ അഭിനയിക്കാനുള്ള താല്‍പര്യത്തെക്കുറിച്ച് ഞാനദ്ദേഹത്തോട് പറയുകയായിരുന്നു. അന്നങ്ങനെ ചെയ്‌തെങ്കിലും അഭിനിയിയ്ക്കാന്‍ ഒരു അവസരംകിട്ടുമെന്ന് താന്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയിട്ടില്ല- മദന്‍ പറയുന്നു. എംജി കോളെജില്‍ നിന്നും ബിരുദമെടുത്ത മദന്‍ മൂന്നുവര്‍ഷം നാവകസേനയില്‍ ജോലിചെയ്തിട്ടുണ്ട്.
തമിഴിലെ ഹിറ്റുചിത്രമായ നാടോടികളുടെ ഹിന്ദിറീമേക്കാണ് രംഗ് രസ്. ജാക്കി ഭഗ്നാനി, പ്രിയ എന്നീ താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞതോര്‍ത്ത് ത്രില്ലിലാണ് മദനിപ്പോള്‍. മുംബൈയിലെ താമസക്കാലത്താണ് ആറടിക്കാരനായ മദന്‍ മോഡലിങ്ങ് ചെയ്തത്, മോഡലിങ്ങിനും തനിയ്‌ക്കേറെ താല്‍പര്യമുണ്ടെന്ന് താരം പറയുന്നു. മലയാളത്തിലെ ആദ്യചിത്രമായ നഖങ്ങളുടെ ചിത്രീകരണസമയത്തെ അനുഭവങ്ങള്‍ മികച്ചതായിരുന്നുവെന്നും പലകാര്യങ്ങളിലും ഒരു പുതുമുഖമെന്ന നിലയില്‍ ബുദ്ധിമുട്ടേണ്ടിവന്നിട്ടുണ്ടെന്നും മദന്‍ പറഞ്ഞു. മദന്റെ അടുത്ത ചിത്രം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്, ഇത് ജൂലൈയിലാണ് തുടങ്ങുന്നത്.


Click it and Unblock the Notifications











