ഇൻസെക്യൂരിറ്റി തോന്നുമ്പോൾ അവൾ ബാങ്ക് അക്കൗണ്ട് നോക്കും; എല്ലാം രണ്ട് പേരുടെയും പേരിൽ; മാധവൻ

സിനിമാ രം​ഗത്ത് ഇന്നും സജീവ സാന്നിധ്യമാണ് നടൻ മാധവൻ. കരിയറിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ഇന്ന് മാധവൻ ശ്രമിക്കുന്നു. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് മാധവനുണ്ടാക്കിയ തരം​ഗം ചെറുതല്ല. ചോക്ലേറ്റ് നായകനായിരുന്നു മാധവൻ സ്ത്രീ പ്രേക്ഷകരുടെ ആരാധ്യ പുരുഷനായിരുന്നു. മാധവൻ ചെയ്ത റൊമാന്റിത് സിനിമകൾ ഒന്നിന് പിറകെ ഒന്നായി ഹിറ്റാകാൻ തുടങ്ങി. മിന്നലെ, അലൈപായുതെ തുടങ്ങിയ സിനിമകൾ എവർ​ഗ്രീൻ റൊമാന്റിക് ചിത്രങ്ങളായി നില നിൽക്കുന്നു.

1999 ലാണ് മാധവൻ വിവാഹിതനാകുന്നത്. വിവാഹത്തിന് ശേഷമാണ് മാധവൻ സിനിമാ രം​ഗത്ത് തിളങ്ങുന്നത്. ഭർത്താവിന്റെ ആരാധികമാർ കാരണം ഭാര്യ സരിതയ്ക്ക് ഇൻസെക്യൂരിറ്റി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മാധവൻ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പെൺകുട്ടികൾക്ക് എന്നെ ഇഷ്ടമായിരുന്നു. തീർച്ചയായും ഇത് സ്ത്രീകളിൽ ഇൻസെക്യൂരിറ്റിയുണ്ടാക്കും.

Madhavan

ഈ ഇൻസെക്യൂരിറ്റി വിവാഹ ജീവിതത്തെ ബാധിക്കുമെന്നും മാധവൻ പറഞ്ഞു. വിവാഹത്തിന് മുമ്പ് മാതാപിതാക്കളോട് ടിപ്സ് ചോദിച്ചു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതാണ്. പിന്നെ എന്തിനാണ് കാര്യങ്ങൾ ശരിയായി വരില്ലെന്ന് ചിന്തിക്കുന്നതെന്നാണ് അവർ ചോദിച്ചത്. അച്ഛനും അമ്മയും എല്ലാ കാര്യത്തിനും ജോയിന്റ് അക്കൗണ്ടാണ് ഉപയോ​ഗിച്ചത്. ഇത് തന്നെ താനും പിന്തുടർന്നെന്നും മാധവൻ വ്യക്തമാക്കി. സരിതയ്ക്ക് ഇൻസെക്യൂരിറ്റി തോന്നിയാൽ അവൾ ബാങ്ക് അക്കൗണ്ട് നോക്കും.

അക്കൗണ്ട് ഒരുമിച്ച് നോക്കി ഇത് ജോയിന്റ് അക്കൗണ്ടാണ്. ഇതിന്റെ അവകാശികൾ നമ്മൾ രണ്ട് പേരുമാണ്. നീ അതിൽ തുല്യ പങ്കാളിയാണെന്ന് പറയണം. ഞാൻ നിന്നെ വിശ്വസിക്കുന്നു, നീയും എന്നെ വിശ്വസിക്കുന്നെന്ന് പ്രതീക്ഷിക്കുന്നെന്ന് ഇതിലൂടെ പറയാനാകുമെന്നും മാധവൻ വ്യക്തമാക്കി. ജോയിന്റ് അക്കൗണ്ടുള്ളത് വിവാഹ ജീവിതത്തെ സഹായിച്ചു. തന്റെ വരുമാനത്തെക്കുറിച്ച് സരിതയ്ക്ക് ആത്മവിശ്വാസമുണ്ടായി.

Madhavan

സാമ്പത്തിക കാര്യങ്ങൾ അവൾ നോക്കി. ഇതുവരെ വാങ്ങിയ കാറുകളിലും പ്രോപ്പർട്ടികളിലുമെല്ലാം സരിതയുടെയും കൂടെ പേരിലാണെന്ന് മാധവൻ വ്യക്തമാക്കി. ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് ജീവിക്കാൻ ഞാൻ സമ്മതിച്ചതാണ്. അത് വഴി പണമെല്ലാം തന്റെ ഭാര്യയുടെ പക്കലുണ്ടാകുമെന്നും മാധവൻ പറഞ്ഞു. സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നതിന് മുമ്പാണ് മാധവൻ സരിതയെ പരിചയപ്പെടുന്നത്.

ന‌ട‌നാകുന്നതിന് മുമ്പ് പബ്ലിക് സ്പീക്കിം​ഗ് ആന്റ് കമ്മ്യൂണിക്കേഷൻ കോച്ച് ആയിരുന്നു മാധവൻ. ഇ​ദ്ദേഹത്തിന്റെ സ്റ്റുഡന്റ് ആയിരുന്നു സരിത. വേദാന്ത് മാധവൻ എന്നാണ് താരത്തിന്റെ മകന്റെ പേര്. ഒരു കാലത്ത് ചോക്ലേറ്റ് ബോയ് ആയി ആഘോഷിക്കപ്പെട്ടെങ്കിലും പിന്നീട് മാധവന്റെ കരിയറിൽ വീഴ്ചയും വന്നിട്ടുണ്ട്. എന്നാൽ നായക നിരയിൽ മാത്രം തുടരാതെ വ്യത്യസ്തമായ റോളുകളും സിനിമകളും ചെയ്ത് മാധവൻ ​ഗ്രാഫുയർത്തി. ഒടുവിൽ പുറത്തിറങ്ങിയ ശൈത്താൻ എന്ന ബോളിവുഡ് ചിത്രത്തിൽ വില്ലൻ വേഷമാണ് ചെയ്തത്. തമിഴിൽ ടെസ്റ്റ് ആണ് നടന്റെ വരാനിരിക്കുന്ന സിനിമ.

More from Filmibeat

Read more about: madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X