'കുഞ്ഞിനെ കുളിപ്പിക്കുന്നതും നിക്ക് ആണ്'; മുഖം ഉടനെ കാണിക്കും; പ്രിയങ്കയുടെ കുഞ്ഞിനെക്കുറിച്ച് അമ്മ

ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈ വരിച്ച പ്രിയങ്ക ചോപ്രയ്ക്ക് ലോകമെമ്പാടും വലിയ ആരാധക വൃന്ദമാണുള്ളത്. ഇന്ത്യയിൽ മികച്ച നടിയെന്ന ഖ്യാതിയുള്ള പ്രിയങ്ക ഇന്ത്യക്ക് പുറത്ത് നടിയെന്നതിന് പുറമെ സ്റ്റെെൽ ഐക്കൺ, സംരഭക എന്നീ നിലകളിലും പ്രശ്സതയാണ്. കഴിഞ്ഞ ദിവസമായിരുന്നു തന്റെ 40ാം പിറന്നാൾ നടി ആഘോഷിച്ചത്.

മാലതി മേരി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്

2018 ൽ വിവാഹിതയായ പ്രിയങ്ക കരിയറിനൊപ്പം തന്റെ കുടുംബ ജീവിതത്തിനും വലിയ പ്രധാന്യമാണ് ഇപ്പോൾ കൊടുക്കുന്നത്. ഈ വർഷമാദ്യമാണ് വാടക ​ഗർഭപാത്രത്തിലൂടെ പ്രിയങ്കയ്ക്കും ഭർത്താവ് നിക്കിനും ഒരു കുഞ്ഞ് ജനിച്ചതും. മാലതി മേരി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ആറ് മാസം പ്രായമായ കുഞ്ഞിന്റെ മുഖം ഇതുവരെയും താരങ്ങൾ മാധ്യമങ്ങളെ കാണിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ഫോട്ടോകളിൽ കുഞ്ഞിന്റെ മുഖം മറയ്ക്കുകയാണ് പതിവ്.

 ഈ പേര് മകളുടെ പേരിലും പ്രിയങ്ക കൂട്ടിച്ചേർക്കുകയായിരുന്നു

ഇപ്പോഴിതാ പ്രിയങ്കയുടെ കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. മധു മാലതി ചോപ്ര എന്നാണ് പ്രിയങ്കയുടെ അമ്മയുടെ മുഴുവൻ പേര്. ഈ പേര് മകളുടെ പേരിലും പ്രിയങ്ക കൂട്ടിച്ചേർക്കുകയായിരുന്നു. പേരിടൽ ചടങ്ങിനാണ് ഇക്കാര്യം താനറിയുന്നതെന്നും അതൊരു സർപ്രൈസ് ആയെന്നും മധു മാലതി പറയുന്നു.

നിക്കിന്റെ പിതാവാണ് കുഞ്ഞിന്റെ ചെവിയിൽ പേര് മന്ത്രിച്ചതെന്നും മധു ചോപ്ര

ഹിന്ദു ആചാര പ്രകാരമാണ് പേരിടൽ ചടങ്ങ് നടന്നത്. ആചാര പ്രകാരം കുഞ്ഞിന്റെ പിതാവിന്റെ അച്ഛനെന്ന നിലയിൽ നിക്കിന്റെ പിതാവാണ് കുഞ്ഞിന്റെ ചെവിയിൽ പേര് മന്ത്രിച്ചതെന്നും മധു ചോപ്ര പറഞ്ഞു. മാതാപിതാക്കൾ എന്ന നിലയിൽ കുഞ്ഞിന്റെ കാര്യത്തിൽ തുല്യ പങ്കാളിത്തം വേണമെന്ന് നിക്കും പ്രിയങ്കയും നേരത്തെ ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നെന്നും മധു ചോപ്ര പറഞ്ഞു. നിക്ക് കുഞ്ഞിനെ കുളിപ്പിക്കാറും ഡയപ്പറുകൾ മാറ്റാറുണ്ടെന്നും ഒന്നാം പിറന്നാളിന് കുഞ്ഞിന്റെ മുഖം എല്ലാവരെയും കാണിക്കുമെന്നും മധു ചോപ്ര വ്യക്തമാക്കി.

ലോസ് ആഞ്ചലസിലാണ് പ്രിയങ്ക ചോപ്ര താമസിക്കുന്നത്

നിലവിൽ നിക് ജോനാസിനും കുഞ്ഞിനുമൊപ്പം ലോസ് ആഞ്ചലസിലാണ് പ്രിയങ്ക ചോപ്ര താമസിക്കുന്നത്. ഹോളിവുഡിൽ ബേ വാച്ച്, മാട്രിക്സ് റിസറക്ഷൻ, ഈസ്
ഇന്റ് ഇറ്റ് റൊമാന്റിക് തുടങ്ങിയ സിനിമകൾ‌ പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. നടി അഭിനയിച്ച അമേരിക്കൻ ടെലിവിഷൻ ഷോയായ ക്വാണ്ടികോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

ബോളിവുഡിൽ സ്കൈ ഈസ് പിങ്ക് ആണ് പ്രിയങ്ക അഭിനയിച്ച അവസാന ചിത്രം. ദ വൈറ്റ് ടൈ​ഗർ എന്ന ബഹുഭാഷാ ചിത്രത്തിലും പ്രിയങ്ക അഭിനയിച്ചിരുന്നു. ജീ ലേ സര എന്ന ചിത്രമാണ് പ്രിയങ്കയുടെ അടുത്ത ബോളിവുഡ് സിനിമ. ചിത്രത്തിൽ ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവർക്കൊപ്പമാണ് പ്രിയങ്ക എത്തുന്നത്. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X