പ്രിയങ്ക പൂർണമായും ഒഴിവാക്കിയ ആൾ, അവനത് അർഹിക്കുന്നു; മകളുടെ മുൻബന്ധത്തെക്കുറിച്ച് മധു ചോപ്ര
ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് കടന്ന് വിജയം കൈവരിച്ച നടി പ്രിയങ്ക ചോപ്രയുടെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. നടിയെക്കുറിച്ച് തുടരെ ഗോസിപ്പുകൾ വന്ന ഒരു ഘട്ടമുണ്ടായിരുന്നു. എന്നാൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരു പരിധിയിൽ കൂടുതൽ തുറന്ന് സംസാരിക്കാൻ പ്രിയങ്ക ചോപ്ര തയ്യാറായിട്ടില്ല. ഷാരൂഖ് ഖാനൊപ്പം ചേർത്തുള്ള ഗോസിപ്പുകൾ പരിധി വിട്ട സമയത്തും സംയമനത്തോടെ ഈ സാഹചര്യത്തെ പ്രിയങ്ക ചോപ്ര നേരിട്ടു. ഇന്ന് പോപ് ഗായകൻ നിക് ജോനാസിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് പ്രിയങ്ക ചോപ്ര.
2018 ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്. പ്രിയങ്കയുടെ ഇന്നത്തെ ഉയർച്ചയിൽ പ്രധാന പങ്കുവഹിച്ചയാൾ നടിയുടെ അമ്മ മധു ചോപ്രയാണ്. പ്രിയങ്കയുടെ പഴയ ഡേറ്റിംഗുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ മധു ചോപ്ര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നെഗറ്റീവായ സാഹചര്യങ്ങളെ പോലും പോസിറ്റീവായി മാറ്റാനുള്ള കഴിവ് പ്രിയങ്ക ചോപ്രയ്ക്കുണ്ടെന്ന് മധു ചോപ്ര പറയുന്നു.

ഏത് തരത്തിലുള്ള സാഹചര്യവും അവൾക്ക് നേരിടാനാകും. പക്ഷെ അത് പോലെ അവളുടെ സ്വഭാവത്തിന് മറ്റൊരു വശവുമുണ്ട്. ആരെയെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ അവരെ പൂർണമായും ഒഴിവാക്കും. ബന്ധം ശരിയാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമാണത്. അത് ഒരിക്കൽ മാത്രമേ സംഭവിച്ചിട്ടുള്ളൂ. അവനത് അർഹിക്കുന്നു. അല്ലാതെ ഞാനങ്ങനെ കണ്ടിട്ടില്ലെന്നും മധു ചോപ്ര പറയുന്നു. പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മധു ചോപ്ര.
ആറ് വർഷം നീണ്ട് നിന്ന റിലേഷൻഷിപ്പ് ബ്രേക്കപ്പായതിനെക്കുറിച്ച് ഒരിക്കൽ പ്രിയങ്ക ചോപ്ര സംസാരിച്ചിരുന്നു. ഇത് ആരാണെന്ന് തനിക്കുറപ്പില്ലെന്ന് മധു ചോപ്ര അഭിമുഖത്തിൽ പറയുന്നുണ്ട്. എല്ലാ റിലേഷൻഷിപ്പുകളും നല്ലതിനോ മോശത്തിനോ ആണ്. താൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് അവളെന്നെ കാണിച്ചിട്ടില്ല. 24 മണിക്കൂറും വർക്ക് ചെയ്യുകയായിരുന്നു അവൾ. അച്ഛൻ അടുത്തുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അദ്ദേഹത്തോട് പറഞ്ഞേനെ. എന്നോട് ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടില്ല. മോശം ആളെ ഡേറ്റ് ചെയ്യുമ്പോൾ പല തവണ താൻ ഉപദേശിച്ചിട്ടുണ്ടെന്നും മധു ചോപ്ര വ്യക്തമാക്കി.

ബോളിവുഡിൽ പഴയത് പോലെ സജീവമല്ല പ്രിയങ്ക ചോപ്രയിന്ന്. ഹോളിവുഡിലാണ് നടി കൂടുതൽ പ്രൊജക്ടുകൾ ചെയ്യുന്നത്. ഏറെക്കാലത്തിന് ശേഷം രാജമൗലി ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ രംഗത്തേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക ചോപ്ര. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ. പ്രിയങ്ക ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് മാറിയതിന് പിന്നിലെ കാരണങ്ങൾ സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്.
ബോളിവുഡിൽ തന്നെ ഒതുക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന് പ്രിയങ്ക തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഷാരൂഖ് ഖാനുമായുണ്ടായ അടുപ്പമാണ് ഇതിന് കാരണമെന്നാണ് ബി ടൗണിലെ സംസാരം. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ സുഹൃത്താണ് ഫിലിം മേക്കർ കരൺ ജോഹർ. കരണും ഗൗരിയുമടങ്ങുന്ന ഗ്രൂപ്പ് പ്രിയങ്കയുടെ അവസരങ്ങൾ ഇല്ലാതാക്കിയെന്നാണ് ഗോസിപ്പുകൾ. പ്രിയങ്കയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ട് ഏറെക്കാലമായി.


Click it and Unblock the Notifications