'നിക് ജോനാസുമായി ഏറെ നേരം സംസാരിച്ചു; മകൾക്ക് അനുയോജ്യനാണെന്ന് തോന്നി; അക്കാര്യത്തിൽ ആശങ്കയില്ലായിരുന്നു'

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും. നിക് ജോനാസ് ജീവിതത്തിലേക്ക് കടന്ന വന്ന ശേഷം കരിയറിനൊപ്പം തന്റെ സ്വകാര്യ ജീവിതത്തിനും പ്രിയങ്ക ചോപ്ര വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഹോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ജീവിതത്തിന്റെ വലിയൊരു ഭാ​ഗം തന്നെ പ്രിയങ്കയ്ക്ക് നീക്കി വെക്കേണ്ടി വന്നിട്ടുണ്ട്. പ്രിയങ്കയും നിക് ജോനാസും തമ്മിലുള്ള വിവാഹം വലിയ തോതിൽ ചർച്ചയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് ഇതിന് കാരണമായത്.

നിക് ജോനാസിനേക്കാൾ പത്ത് വയസ് കൂടുതലാണ് പ്രിയങ്ക ചോപ്രയ്ക്ക്. പ്രിയങ്ക ലോക സുന്ദരി പട്ടം ചൂടുമ്പോൾ നിക് ജോനാസ് സ്കൂൾ വിദ്യാർത്ഥിയാണ്. ഈ ബന്ധം മുന്നോട്ട് പോകില്ലെന്നാണ് അന്ന് വിവാഹ വാർത്ത പുറത്ത് വന്ന സമയത്ത് പലരും പറഞ്ഞു. 26 വയസ് മാത്രമുള്ള നിക് ജോനാസിന് വിവാഹ ജീവിതം നയിക്കാനുള്ള പക്വത വന്നിട്ടില്ലെന്നും അഭിപ്രായം വന്നു. എന്നാൽ മുൻധാരണകളെയെല്ലാം കാറ്റിൽ പറത്തി നിക്കും പ്രിയങ്കയും സന്തോഷകരമായി ജീവിക്കുന്നു.

Priyanka Chopra, Nick Jonas

പ്രിയങ്കയ്ക്ക് ഇന്ന് പ്രായം 41 ആണ്. നിക് ജോനാസിന് 31 ഉം. മാലതി മേരി ചോപ്ര ജോനാസ് എന്ന മകളും ദമ്പതികൾക്ക് പിറന്നു. പ്രിയങ്കയുടെ വിവാഹസമയത്തെക്കുറിച്ച് സംസാരിക്കുകയാണ് നടിയുടെ അമ്മ മധു ചോപ്ര. നിക് ജോനാസിനെ പരിചയപ്പെട്ടതിനെക്കുറിച്ച് മധു ചോപ്ര മനസ് തുറന്നു. നിക് ജോനാസിനെ കണ്ടപ്പോൾ തന്നെ കുടുംബത്തിന് ഇഷ്ടമായെന്ന് മധു ചോപ്ര പറയുന്നു. പക്ഷെ മുഖം കണ്ട് മാത്രം മകൾക്ക് പറ്റിയ ആളാണെന്ന് തീരുമാനിക്കാൻ പറ്റില്ല.

ഒരു വ്യക്തിയെന്ന നിലയിൽ മനസിലാക്കാൻ നിക്കുമായി ഒരുപാട് നേരം സംസാരിച്ചു. അതിന് ശേഷം തന്റെ മകൾക്ക് അനുയോജ്യനാണ് നിക് എന്ന് തിരിച്ചറിഞ്ഞു. അതേസമയം നിക് ജോനാസ് വി​ദേശിയാണെന്നത് ഒരിക്കലും തന്നെ ആശങ്കപ്പെടുത്തിയിട്ടില്ലെന്നും മധു ചോപ്ര വ്യക്തമാക്കി. മകൾ പഠിച്ചത് വിദേശത്താണ്. കറുപ്പ്, വെളുപ്പ്, ബ്രൗൺ എന്നീ നിറങ്ങളിലൊന്നും ഒരു വ്യത്യാസവും അവൾക്ക് തോന്നിയിട്ടില്ല. ഞങ്ങളും അവൾക്കൊപ്പമായിരുന്നു. കുടുംബം മുഴുവനും അമേരിക്കയിലായിരുന്നു. കുടുംബത്തെ സംബന്ധിച്ച് ഇത് സാധാരണമായിരുന്നു.

Priyanka Chopra, Nick Jonas

വെള്ളക്കാരനാണോ കറുത്ത വംശജനാണോ എന്നൊന്നുമുള്ള ആശങ്ക തനിക്കില്ലായിരുന്നെന്നും മധു ചോപ്ര വ്യക്തമാക്കി. സിദ്ധാർത്ഥ് ചോപ്ര എന്നാണ് പ്രിയങ്കയുടെ സഹോദരന്റെ പേര്. ഭർത്താവിനൊപ്പം അമേരിക്കയിലാണ് പ്രിയങ്ക ഇന്ന് താമസിക്കുന്നത്. മകൾ വിവാഹം ചെയ്ത് തന്നിൽ നിന്നും ഒരുപാട് ദൂരേക്ക് പോകുന്നതിൽ വിഷമം ഉണ്ടായിരുന്നെന്നും മധു ചോപ്ര അഭിമുഖത്തിൽ പറയുന്നുണ്ട്. അതേസമയം 15 മണിക്കൂർ കൊണ്ട് പരസ്പരം കാണാവുന്ന ദൂരത്തിലാണെന്നതിനാൽ കുഴപ്പമില്ലെന്നും മധു ചോപ്ര വ്യക്തമാക്കി. കൊച്ചുമകൾ സന്തോഷവതിയായ കുട്ടിയാണ്.

അമ്മൂമ്മയാകുന്നത് ഭൂമിയിലെ ഏറ്റവും മനോഹരമായ കാര്യമാണെന്നും മധു ചോപ്ര ചൂണ്ടിക്കാട്ടി. വാടക ​ഗർഭധാരണം വഴിയാണ് പ്രിയങ്ക ചോപ്ര കുഞ്ഞിനെ സ്വീകരിച്ചത്. 39ാം വയസിലാണ് പ്രിയങ്ക ചോപ്ര അമ്മയായത്. ഹോളിവുഡ് പ്രൊജക്ടുകളുടെ തിരക്കിലാണ് പ്രിയങ്കയിന്ന്. ബോളിവുഡ് സിനിമകൾക്കായി നീക്കി വെക്കാൻ താരത്തിന് സമയമില്ലെന്നാണ് വിവരം. ജീ ലേ സര എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടിട്ട് ഏറെ നാളുകളായെങ്കിലും സിനിമയുടെ ഷൂട്ടിം​ഗ് ഇതുവരെ തുടങ്ങാനായിട്ടില്ല.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X