മരുമകനുമായി ഒരു നിയന്ത്രണ രേഖയുണ്ട്; മുത്തശ്ശിയാവുക എന്റെ സ്വപ്നമായിരുന്നു; പ്രിയങ്ക ചോപ്രയുടെ അമ്മ

ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് കടന്ന പ്രിയങ്ക ചോപ്ര കരിയറിനൊപ്പം പുതിയൊരു ജീവിതവും അമേരിക്കയിൽ കെട്ടിപ്പടുത്തു. ആഹ​ഗോള തലത്തിൽ അറിയപ്പെടുന്ന പ്രിയങ്കയ്ക്ക് കരിയറിലെ നേട്ടങ്ങൾക്കൊപ്പം വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളും ഏറെയാണ്. പോപ് ​ഗായകനായ നിക് ജോനാസാണ് പ്രിയങ്കയുടെ ഭർത്താവ്. പ്രിയങ്കയുടെ സ്വപ്നങ്ങളെ മനസിലാക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്ന ഭർത്താവാണ് നിക് ജോനാസ്. നിക് ജോനാസ് തന്റെ കരിയറിന് നൽകുന്ന പിന്തുണയെക്കുറിച്ച് പ്രിയങ്ക ചോപ്ര പല തവണ സംസാരിച്ചിട്ടുണ്ട്.

മേരി മാലതി ചോപ്ര ജോനാസ് എന്ന മകളും ദമ്പതികൾക്ക് ജനിച്ചു. 39ാം വയസിൽ സറൊ​ഗസി വഴിയാണ് പ്രിയങ്ക ചോപ്ര അമ്മയായത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ജീവിതം അമേരിക്കയിലേക്ക് പറിച്ച് നട്ടെങ്കിലും ഇടയ്ക്ക് പ്രിയങ്ക ഇന്ത്യയിൽ എത്താറുണ്ട്. ഇന്നത്തെ നിലയിലേക്ക് പ്രിയങ്ക വളർന്നതിന് പിന്നിൽ മാതാപിതാക്കളുടെ വലിയ പിന്തുണയുണ്ട്. പ്രത്യേകിച്ച് അമ്മ മധു ചോപ്ര നിഴൽ പോലെ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.

Madhu Chopra, Nick Jonas

പ്രിയങ്കയുടെ പ്രൊഡക്ഷൻ ഹൗസിന്റെ കാര്യങ്ങളുമെല്ലാം നോക്കി നടത്തിയത് മധു ചോപ്രയയാണ്. മകൾ ദൂരത്തേക്ക് പോകുന്നു എന്ന വിഷമം വിവാഹ സമയത്ത് ഉണ്ടായിരുന്നെന്ന് മധു ചോപ്ര നേരത്തെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മരുമകൻ നിക് ജോനാസിനെക്കുറിച്ച് സംസാരിക്കുകയാണ് മധു ചോപ്ര. വളരെ ബഹുമാന്യനായ വ്യക്തിയാണ് നിക് ജോനാസെന്ന് മധു ചോപ്ര പറയുന്നു. ഞങ്ങൾ പരസ്പരം ബഹുമാനിക്കുകയും എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാറുമുണ്ട്.

പക്ഷെ ഞങ്ങൾക്കിടയിൽ ഒരു നിയന്ത്രണ രേഖയുണ്ട്. ഒരു കുടുംബമെന്ന നിലയിൽ പരസ്പരമുള്ള കമ്പനി ഞങ്ങളെല്ലാവരും ആസ്വദിക്കുന്നു. നിക് ഒരു വിദേശിയായിരിക്കാം, പക്ഷെ അവൻ ഒരു കുടുംബസ്ഥനാണ്. പ്രിയങ്കയും നിക്കും ഒരേ മൂല്യങ്ങളിൽ വിശ്വസിക്കുന്നു. ജീവിതത്തിൽ ഉയരാൻ കുടുംബം പ്രധാനമാണെന്ന് നിക് ജോനാസ് വിശ്വസിക്കുന്നുണ്ടെന്നും മധു ചോപ്ര ചൂണ്ടിക്കാട്ടി.

Madhu Chopra, Nick Jonas

പ്രൊഫഷണലായും പ്രിയങ്കയും നിക്കും വളരെയധികം പരസ്പരം സഹായിക്കുന്നു. പ്രിയങ്ക എന്തെങ്കിലും അസൈന്റ്മെന്റിനായി പോകുമ്പോൾ മാലതിയെ നിക് നോക്കും. അവനെ പോലൊരാളെ കിട്ടിയത് അനു​ഗ്രഹമാണ്. അമ്മയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ പ്രിയങ്ക തന്നേക്കാൾ നന്നായി ചെയ്യുന്നത് കാണുമ്പോൾ സംതൃപ്തി തോന്നുന്നു. അമ്മൂമ്മയാവുകയെന്നത് എന്റെ സ്വപ്നമായിരുന്നു. അവർ എന്റെ ആ​ഗ്രഹം സാധിച്ച് തന്നതിൽ സന്തോഷമുണ്ട്. എന്റെ ജീവിതം അവളെ ചുറ്റിപ്പറ്റിയാണിപ്പോൾ.

കൊച്ചുമകളെ കാണാൻ ഇടയ്ക്കിടെ അമേരിക്കയിലേക്ക് പോകാറുണ്ടെന്നും മധു ചോപ്ര വ്യക്തമാക്കി. മാലതി പ്രിയങ്കയെ പോലെയാണ്. അവൾ ഇന്റലിജന്റാണ്. പ്രിയങ്കയും മാലതിയും തമ്മിൽ മറ്റ് സമാനതകളും കണ്ടിട്ടുണ്ട്. എന്നാൽ മാലതി അവളുടെ അച്ഛനെ പോലെയാണെന്നാണ് നിക് ജോനാസിന്റെ അമ്മ പറയുന്നതെന്നും മധു ചോപ്ര വ്യക്തമാക്കി.

2018 ലാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം അന്ന് വലിയ തോതിൽ ചർച്ചയായി. വിവാഹിതയാകുമ്പോൾ പ്രിയങ്കയുടെ പ്രായം 36 ആണ്. നിക് ജോനാസിന്റെ പ്രായം 26 ഉം. പ്രായത്തിൽ കവിഞ്ഞ പക്വത നിക് ജോനാസിനുണ്ടെന്ന് പ്രിയങ്ക മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഹോളിവുഡിലെ തിരക്കുകൾ കാരം ബോളിവുഡ് സിനിമകളിൽ പ്രിയങ്കയെ കണ്ടിട്ട് ഏറെ നാളുകളായി.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X