പ്രിയങ്കയ്ക്ക് ഭംഗിയുളള ശരീരമുണ്ട്! ഗ്രാമി ലുക്കിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മധു ചോപ്ര

By Midhun Raj

പ്രിയങ്ക ചോപ്രയുടെ ഗ്രാമി ലുക്ക് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഗ്രാമി അവാര്‍ഡ് വേദിയില്‍ റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണ്‍ ധരിച്ചായിരുന്നു പ്രിയങ്ക എത്തിയത്. നടിയുടെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായി എത്തിയിരുന്നു.

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ നിരവധി ട്രോളുകളും പ്രിയങ്കയുടെ വസ്ത്രധാരണത്തിന് എതിരെ വന്നു. ഇതിനെല്ലാം മറുപടിയുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര രംഗത്തെത്തിയിരുന്നു. പ്രിയങ്കയ്ക്ക് ഭംഗിയുളള ശരീരമുണ്ടെന്നും പരിഹസിക്കുന്നവര്‍ അവരുടെ കംപ്യൂട്ടറുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവരാണെന്നും മധു ചോപ്ര പറഞ്ഞു.

അവര്‍ക്ക് പലതും

അവര്‍ക്ക് പലതും മറച്ച് വെക്കാനും കാണും. ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ തനിക്ക്‌
സന്തോഷമുണ്ടെന്നും പ്രിയങ്കയുടെ മാതാവ് പറഞ്ഞു. കാരണം അവളെ കൂടുതല്‍ കരുത്തയാക്കാന്‍ ഈ പരിഹാസങ്ങള്‍ക്ക് സാധിക്കും. പ്രിയങ്ക അവളുടെ ഇഷ്ട പ്രകാരമാണ് ജീവിക്കുന്നത്. മാത്രമല്ല, മറ്റുളളവരെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ അവള്‍ ശ്രമിക്കാറില്ല.

അത് അവളുടെ ശരീരമാണ്

അത് അവളുടെ ശരീരമാണ്. അവള്‍ക്ക് അതില്‍ എന്ത് വേണമെങ്കിലും ചെയ്യാം. മധു ചോപ്ര പറഞ്ഞു. തന്നോട് അനുവാദം വാങ്ങിയ ശേഷമാണ് പ്രിയങ്ക ഈ ഉടുപ്പ് ധരിച്ച് ഗ്രാമിയുടെ റെഡ് കാര്‍പ്പറ്റില്‍ എത്തിയതെന്നും മധു ചോപ്ര പറഞ്ഞു. വസ്ത്രം ധരിക്കുന്നതിന് മുന്‍പായി അവള്‍ എന്നെ കാണിച്ചിരുന്നു.

അത് കണ്ടപ്പോള്‍

അത് കണ്ടപ്പോള്‍ ഒരു പൊതുവേദിയില്‍ ധരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ അവള്‍ അത് നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തു. അവിടെ വന്നവരില്‍ മികച്ച രീതിയില്‍ വസ്ത്രം ധരിച്ചവരില്‍ ഒരാള്‍ അവളാണ്. ഞാന്‍ അതില്‍ സന്തോഷവതിയാണ്, മധു ചോപ്ര വ്യക്തമാക്കി.

മുന്‍പ് ഇതേ ഗെറ്റപ്പില്‍

മുന്‍പ് ഇതേ ഗെറ്റപ്പില്‍ ഗായികയും നര്‍ത്തകിയുമായ ജെന്നിഫര്‍ ലോപ്പസും ഗൗണില്‍ ഗ്രാമി വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിറ വ്യത്യാസങ്ങളും ചെറിയ വ്യത്യാസങ്ങളും ഒഴിച്ചാല്‍ അതേ വസ്ത്രം തന്നെയല്ലെ ഇതും എന്ന് ആരാധകര്‍ പ്രിയങ്കയോട് ചോദിച്ചിരുന്നു. പ്രിയങ്കക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് തുടര്‍ന്നുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X