കരീനയുടെ വസ്ത്രത്തിന്റെ പൈസയെ ആ സിനിമയ്ക്ക് വന്നുള്ളു; സൂപ്പര്‍ ഹിറ്റ് സിനിമയുടെ ബജറ്റിനെ കുറിച്ച് സംവിധായകന്‍
ബോളിവുഡ് ഗ്ലാമറിന്റെ ലോകമാണെങ്കിലും അവിടെയും റിയലിസ്റ്റിക് സിനിമകള്‍ കൊണ്ട് വിജയം കൈവരിച്ചവരുണ്ട്. അങ്ങനെ ഹിറ്റ് സിനിമകള്‍ കൊണ്ട് ബോളിവുഡിന്റെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് മധുര്‍ ഭണ്ഡാക്കര്‍. പലപ്പോഴും ഹൃദയസ്പര്‍ശിയായ കഥയും റിയലിസ്റ്റിക് സിനിമകള്‍ കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മധൂറിന് സാധിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍. മധൂറിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവായ സിനിമയാണ് 'ചാന്ദ്‌നി ബാര്‍'.
അടുത്തിടെയാണ് ഈ സിനിമ റിലീസിനെത്തിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. ഈ സിനിമയെ കുറിച്ച് സംസാരിക്കവേ അതിന്റെ ബജറ്റ് എത്രയാണെന്ന് സംബന്ധിച്ചുള്ള ഒരു തമാശയും മുന്‍പൊരിക്കല്‍ സംവിധായകന്‍ പങ്കുവെച്ചിരുന്നു. നടി കരീന കപൂറിന്റെ വസ്ത്രങ്ങള്‍ക്കുള്ള തുകയെക്കാളും ചെറിയൊരു ബജറ്റാണ് സിനിമയുടെ ചിത്രീകരണത്തിന് ആവശ്യമായി വന്നതെന്നാണ് അന്ന് മധൂര്‍ പറഞ്ഞത്.

നടി തബുവിനെ മാത്രം മനസില്‍ ലക്ഷ്യം വെച്ച് കൊണ്ടാണ് 2001 ല്‍ താന്‍ ആ സിനിമ നിര്‍മ്മിച്ചത്. അക്കാലത്ത് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുള്ള വിഷയമായിരുന്നു സിനിമയുടെ കഥ. എങ്കിലും സ്വന്തം നിലയ്ക്ക് തനിക്കത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു. ആ സിനിമ ചെയ്യുക എന്നത് വളരെ അപകടം പിടിച്ച പണി പോലെയായിരുന്നു. ചിത്രത്തിന്റെ പേര് പോലും പല ആളുകള്‍ക്കും പ്രശ്‌നത്തിന് കാരണമായി. വളരെ വളരെ വില കുറഞ്ഞ പടമായിരിക്കുമെന്നും ബി ഗ്രേഡ് മൂവി ആയിരിക്കുമെന്നും പലരും കരുതി.
ഏകദേശം ആറ് മാസത്തോളം സിനിമയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ ഞാന്‍ നടത്തിയിരുന്നു. ഒടുവില്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ച് നിര്‍മാതാക്കളെ തപ്പി ഇറങ്ങിയപ്പോള്‍ അവര്‍ പലവിധ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. ഞാന്‍ ആഗ്രഹിക്കാത്ത ചില ഐറ്റം നമ്പര്‍ സിനിമയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു നിര്‍മാതാവിന്റെ ആവശ്യം. എന്റെ ആദ്യ സിനിമ ശരിയാവാത്തത് കൊണ്ട് എനിക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ ഈ സിനിമ പൂര്‍ത്തിയാക്കാന്‍ ഞാനൊത്തിരി കഷ്ടപ്പെടേണ്ടി വന്നിരുന്നു.

അങ്ങനെ വളരെ കുറഞ്ഞ ബജറ്റിലാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്. ഒരിക്കല്‍ കരീന കപൂറുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് തമാശരൂപേണ നിന്റെ വസ്ത്രത്തിന്റെ പൈസ പോലും സിനിമയ്ക്ക് വേണ്ടി വന്നിരുന്നില്ലെന്ന കാര്യം പറഞ്ഞതെന്ന് ഈ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മധൂര്‍ വ്യക്തമാക്കി. പില്‍ക്കാലത്ത് ഒരു ട്വീറ്റിലൂടെ ചാന്ദ്‌നി ബാറിന്റെ യഥാര്‍ഥ ബജറ്റ് എത്രയാണെന്നുള്ള കാര്യം മധൂര്‍ വ്യക്തമാക്കി. 2001 ല്‍ ഞാന്‍ ചാന്ദ്‌നി ബാര്‍ നിര്‍മ്മിച്ചത് 1.5 കോടി രൂപയ്ക്ക് ആയിരുന്നു. ഇന്ന് ഒരു പതിറ്റാണ്ടിന് ശേഷം നായികയായി അഭിനയിക്കുന്ന കരീനയുടെ വസ്ത്രങ്ങള്‍ക്ക് മാത്രം അത്രയും പൈസ ചിലവഴിക്കേണ്ടി വരുന്നുണ്ട്. കാലം എത്രത്തോളം മാറിയിരിക്കുന്നു എന്നുമാണ് ട്വിറ്ററിലൂടെ സംവിധായകന്‍ കുറിച്ചത്.
2001 മുതലാണ് താന്‍ സിനിമയിലേക്ക് ചുവടുവെച്ച് തുടങ്ങിയതെന്ന് പറയാം. അന്ന് മുതലിങ്ങോട്ട് ഇരുപത് വര്‍ഷത്തിനുള്ളില്‍ പതിനഞ്ചോളം സിനിമകള്‍ ഞാന്‍ നിര്‍മ്മിച്ചു. ഞാന്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ചിത്രങ്ങള്‍ അതാണ്. ഞാനൊരു സിനിമ ചെയ്യാന്‍ എന്റേതായ സമയം എടുത്തിരുന്നു. അല്ലാതെ ഓരോ വര്‍ഷവും ഓരോ സിനിമയുമായി വരുന്ന സമ്മര്‍ദ്ദത്തിന് താന്‍ വഴങ്ങിയില്ലെന്നും സംവിധായകന്‍ പറയുന്നു. അതേ സമയം ചാന്ദ്‌നി ബാറിന്റെ രണ്ടാം ഭാഗം ഒരുക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡാന്‍സ് ബാറുകള്‍ അടച്ചതിന് ശേഷം എന്തൊക്കെയാണ് സംഭവിച്ചെതന്ന് ആളുകളെ അറിയിക്കാനായിരിക്കും ആ സിനിമ എന്നും താരം പറഞ്ഞു.


Click it and Unblock the Notifications











