»   » ലോക സുന്ദരിക്ക് പ്രസവിക്കാന്‍ പാടില്ലേ?ഐശ്വര്യ റായിയെ സിനിമയില്‍ നിന്നും ഒഴിവാക്കിയത് ഇതിനായിരുന്നു!

ലോക സുന്ദരിക്ക് പ്രസവിക്കാന്‍ പാടില്ലേ?ഐശ്വര്യ റായിയെ സിനിമയില്‍ നിന്നും ഒഴിവാക്കിയത് ഇതിനായിരുന്നു!

By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രധാന വിവാദങ്ങളിലൊന്നായിരുന്നു ഐശ്വര്യ റായിയെ പ്രമുഖ സംവിധായകന്‍ മാധൂര്‍ ഭണ്ഡാർക്കർ തന്റെ സിനിമയില്‍ നിന്നും ഒഴിവാക്കിയത്. ഐശ്വര്യ ഗര്‍ഭിണിയായത് കൊണ്ടായിരുന്നു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്.

കള്ളന്മാരെയും സിനിമയിലെടുക്കും! കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്‍മാന്‍!

സംഭവത്തെക്കുറിച്ച് വിശദീകരണവുമായി സംവിധായകന്‍ മാധൂര്‍ ഭണ്ഡാർക്കർ രംഗത്തെത്തിയിരിക്കുകയാണ്. ഐശ്വര്യ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത മറച്ചു വെച്ചു കൊണ്ടായിരുന്നു സിനിമയിലഭിനയിക്കാന്‍ തയ്യാറായിരുന്നത്.

മാധൂര്‍ ഭണ്ഡാർക്കർറിന്റെ സിനിമ

നേരിട്ട് അല്ലെങ്കിലും സംവിധാകന്‍ മാധൂര്‍ ഭണ്ഡാർക്കറും ഐശ്വര്യ റായിയും തമ്മിലുള്ള വഴക്ക് ബോളിവുഡ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു. മാധൂറിന്റെ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ ആദ്യം തിരഞ്ഞെടുത്തത് ഐശ്വര്യ റായിയെയിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും ഐശ്വര്യയെ പുറത്താക്കുകയായിരുന്നു.

പുറത്താക്കലിന് പിന്നില്‍

ഐശ്വര്യയെ സിനിമയില്‍ നിന്നും പുറത്താക്കിയതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയിലഭിനയിക്കാന്‍ ഒപ്പിടുമ്പോള്‍ ഐശ്വര്യ നാലുമാസം ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

മാധൂര്‍ പറയുന്നത്

തന്റെ സിനിമയില്‍ നിന്നും നടിയെ മാറ്റിയതിന് ശേഷം താന്‍ ഓഫീസില്‍ ഒറ്റയ്ക്കിരിക്കുകയാണെന്നും താന്‍ ചെയ്തത് സത്യസന്ധമാണെന്ന് ഉറച്ച ബോദ്യമുളളത് കൊണ്ട് മനസാക്ഷിയെ ബാധിക്കുന്ന വലിയ പ്രശ്‌നമായി മാറിയില്ലെന്നും അദ്ദേഹം പറയുന്നു.

ഹീറോയിന്‍ എന്റെ സ്വപ്‌ന പദ്ധതിയായിരുന്നു

ഹീറോയിന്‍ എന്ന സിനിമയായിരുന്നു നായികയുടെ പേരില്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. സിനിമ മാധൂറിന്റെ കരിയറിലെ തന്നെ വലിയ സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു. എന്നാല്‍ സിനിമയുടെ പേരില്‍ ബോളിവുഡില്‍ വലിയ പ്രശ്‌നങ്ങളായിരുന്നു നടന്നതെന്നും സംവിധായകന്‍ പറയുന്നു.

മാതൃത്വത്തെ ബഹുമാനിക്കുന്നു

താന്‍ മാതൃത്വത്തെ ബഹുമാനിക്കുന്ന ആളാണെന്നും താന്‍ സ്ത്രീകളെ മാനിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല ഒരു അമ്മയാവാന്‍ പോവുന്ന സമയത്തും ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും വലിയ ആദരവാണ് നല്‍കേണ്ടതെന്നും മാധൂര്‍ പറയുന്നു.

ഐശ്വര്യയ്ക്ക് ചെയ്യാന്‍ കഴിയില്ലായിരുന്നു

ഒരു ഗര്‍ഭിണിയ്ക്ക് അഭിനയിക്കാന്‍ പറ്റിയ വേഷമായിരുന്നില്ല സിനിമയിലേത്. ചിത്രീകരണത്തിനിടെ മറ്റ് താരങ്ങള്‍ പുകവലിക്കുന്ന രംഗങ്ങളുണ്ട് അവയെല്ലാം ഗര്‍ഭിണികളുടെ ആരോഗ്യത്തിനെ ബാധിക്കുന്ന കാര്യമായിരുന്നെന്നാണ് സംവിധാകന്‍ പറയുന്നത്.

കരീന കപൂര്‍ നായികയായി എത്തി

ഐശ്വര്യയ്ക്ക് ശേഷം ചിത്രത്തില്‍ കരീന കപൂര്‍ നായികയായി അഭിനയിക്കുകയായിരുന്നു. ചിത്രം 2012 ലായിരുന്നു പുറത്തിറങ്ങിയിരുന്നത്. അര്‍ജുന്‍ രാംപാലായിരുന്നു സിനിമയില്‍ നായകനായി അഭിനയിച്ചിരുന്നത്.

English summary
Aishwarya Rai Bachchan Left Me Shocked & Devastated For Her Selfish Reasons: Bhandarkar
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam