»   » രാജമൗലി ബാഹുബലി 2ല്‍ മാധുരി ദീക്ഷിത്തിനെ ഉള്‍പ്പെടുത്താന്‍ കാരണം?

രാജമൗലി ബാഹുബലി 2ല്‍ മാധുരി ദീക്ഷിത്തിനെ ഉള്‍പ്പെടുത്താന്‍ കാരണം?

Posted By:
Subscribe to Filmibeat Malayalam

ബോക്‌സോഫീസ് കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത ബാഹുബലിയുടെ രണ്ടാം ഭാഗം ഒട്ടേറെ പുതുമകളോടെയാണ് എത്തുക. ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്തും ബാഹുബലി 2ല്‍ എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. എസ്.എസ് രാജമൗലി മാധുരി ദീക്ഷിത്തിനെ ചിത്രത്തില്‍ കൊണ്ടു വരാനുള്ള കാരണമെന്താണ്..? മറ്റൊന്നുമല്ല ജനശ്രദ്ധ ആകര്‍ഷിക്കുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം.

ബോളിവുഡില്‍ ബാഹുബലിക്ക് കൂടുതല്‍ ശ്രദ്ധ നേടാന്‍ കൂടിയാണ് ഇങ്ങനെയൊരു നീക്കമെന്നും അറിയുന്നു. മാധുരി ദീക്ഷിത്തിനെ കൂടാതെ മറ്റു ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടാകും. ചിത്രത്തിലെ നായിക അനുഷ്‌ക ഷെട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് മാധുരി എത്തുന്നത്.

madhuri-dixit

ബാഹുബലിയില്‍ അനുഷ്‌കയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരിക്കുന്നില്ലെങ്കിലും രണ്ടാം ഭാഗത്തില്‍ അനുഷ്‌കയായിരിക്കും താരം. അനുഷ്‌കയുടെ പുറകിലുള്ള ജീവിതമാണ് ബാഹുബലി ടുവില്‍ ഉണ്ടാകുക.

സഹോദരിയായെത്തുന്ന മാധുരിയുടെ വേഷം ശ്രദ്ധേയമാകുമെന്നാണ് പറയുന്നത്. ബാഹുബലിയില്‍ അഭിനയിക്കാന്‍ മാധുരി സമ്മതം മൂളിയെന്നാണ് പറയുന്നത്.

English summary
Baahubali created a sensation at the box office and SS Rajamouli is all set to begin shooting for the sequel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam