എന്ത് കൊണ്ട് നടന്മാരോട് ചോദിക്കുന്നില്ല!! ഗർഭിണിയായലും ഇതേ അവസ്ഥ, ആ ചോദ്യത്തെ വിമർശിച്ച് താരറാണി
ഗർഭിണിയായലും ഇതേ ചോദ്യം തന്നെ
സിനിമയിൽ കത്തി നിൽക്കുന്ന സമയത്താകും നടിമാർ ബ്രേക്ക് എടുത്ത് ഫീൽഡിൽ നിന്ന് മാറി നിൽക്കുന്നത്. നടിമാരുടെ പെട്ടെന്നുള്ള കൊഴിഞ്ഞു പോക്ക് ആരാധകർക്കിടയിൽ വസലിയ സങ്കടങ്ങൾ സൃഷ്ടിക്കാറുണ്ട്. അതും സിനിമയിൽ കത്തി നിൽക്കുന്ന സമയത്താകും നടിമാരുടെ താൽക്കാലിക വിടവാങ്ങാൽ. വിവാഹ ശേഷമായിരിക്കും ഭൂരിഭാഗം നടിമാരും സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുന്നത്.
അതേസമയം വിവാഹ ശേഷം സിനിമയിൽ തിരികെ വന്നാലും മുൻപത്തെ പോലെ സജീവമായി നിലനിൽക്കാറില്ല. സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് മാറി നിൽക്കുന്ന നടിമാർ നേരിടുന്ന ഒരു ചോദ്യമാണ് രണ്ടാം വരവ് എപ്പോൾ? ഈ ചോദ്യങ്ങൾ കൂടുതലായി കേട്ട് വരുന്നത് നടിമാരണ്. ഇപ്പോഴിത ഇത്തരത്തിലുളള ചോദ്യങ്ങളെ രൂക്ഷമായി വിമർശിച്ച് നടി മാധുരി ദീക്ഷിത്.

എന്ത് കൊണ്ട് നടന്മാരോട് ചോദിക്കുന്നില്ല
സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തു മാറി നിൽക്കുന്ന നടിമാരോട് തിരിച്ച് വരവിനെ കുറിച്ച് ചോദിക്കരുതെന്ന് നടി മാധുരി ദീക്ഷിത്. ഇത്തരത്തിലുള്ള ചോദ്യങ്ങൾ എന്തുകൊണ്ട് നടന്മാരോട് ചോദിക്കുന്നില്ലെന്നും താരം ചോദിക്കുന്നു. നടന്മാരോട് ചോദിക്കാത്ത് ഈ ചോദ്യം എന്തുകൊണ്ട് നടിമാരോട് മാത്രം ചോദിക്കുന്നതെന്നും മാധുരി ദീക്ഷിത് ചോദിക്കുന്നു.

ഗർഭിണിയായലും ഇതേ ചേദ്യം
നടന്മാർ സിനിമയിൽ നിന്ന് മാറി നിന്നാൽ ഈ ചോദ്യം ചോദിക്കാറില്ല. എന്നാൽ നടിമാരുടെ കാര്യത്തിൽ അങ്ങനെയല്ല. വിവാഹ ശേഷം ഗർഭിണിയായി സിനിമയിൽ നിന്ന് ഇടവേളയെടുത്താലും ഇതേ ചോദ്യം തന്നെ ആവർത്തിക്കും. കുറച്ചു കാലത്തേയ്ക്ക് നടിമാർ സിനിമയിൽ നിന്ന് മാറി നിന്നാൽ അത് അവരുടെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മാത്രമായിരിക്കും. അത് അവരുടെ മാത്രം തീരുമാനവുമായിരിക്കും.. അതിനാൽ തന്നെ സിനിമയിലെ തിരിച്ച് വരവിനെ കുറിച്ച് വീണ്ടുപം ചോദിക്കേണ്ടതില്ലെന്നും താരം കൂട്ടിച്ചേർത്തു. മറ്റു സാധരണക്കാരെ പോലെ ഓരേ സമയത്ത് തങ്ങളുടെ തീരുമാനവും മാറികൊണ്ടേയിരിക്കുമെന്നും നടി പറഞ്ഞു.

വർഷങ്ങളായി നേരിടുന്ന ചോദ്യം
കഴിഞ്ഞ കുറെ വർഷങ്ങളായി തിരിച്ച് വരവിനെ കുറിച്ചുള്ള ചോദ്യങ്ങൾ പ്രേക്ഷകരിൽ നിന്ന് നേരിടുകയാണ്. വർഷങ്ങളായി അഭിനയിക്കുന്നില്ലെങ്കിൽ മടങ്ങി വരവിനെ കുറിച്ച് ചോദിക്കണം. എന്നാൽ തന്നോട് ചോദിക്കുന്ന ചോദ്യത്തിന് എന്ത് ഉത്തരം നൽകണമെന്ന് അറിയില്ലെന്നും മാധുരി പറയന്നു. ബാവിയിൽ ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഒരു മാറ്റമുണ്ടാകുമെന്നുള്ള പ്രതീക്ഷയും പങ്കുവെയ്ക്കുന്നുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകൾ ഇനിയും ഇത്തരത്തിലുള്ള തിരിച്ച് വരവിനെ കുറിച്ചുള്ള ചോദ്യങ്ങളുണ്ടാകും.

സിനിമയല്ലാതെയുളള സ്വപ്നം
താനൊരിക്കലും സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിട്ടില്ല. അതുപോലെ തന്നെ ആവശ്യമുളള എല്ലാ ഘട്ടങ്ങളിലു സഹകരിക്കാറുമുണ്ടും. ധീർഘകാലത്തേയ്ക്ക് സിനിമയിൽ നിന്ന് മാറി നിന്നിട്ടുമില്ലെന്നും താരം പറഞ്ഞു. കൂടാതെ സിനിമ മാത്രമല്ല തൻഡറെ സ്വപ്നം. അതല്ലാതേയും ഒരുപാട് സ്വപ്നങ്ങൾ തനിയ്ക്കുണ്ട്. അതൊക്ക യാഥാർഥ്യമാക്കുകയും വേണം. മക്കള താൻ അമിതമായി സ്നേഹിക്കുന്നുണ്ട്. അവരോടൊപ്പം സമയം ചിലവഴിക്കുകയും വേണം. അതിനാലാണ് കുട്ടികൾ ജനിച്ചതിനു ശേഷം സിനിമയിൽ നിന്ന് നീണ്ട ബ്രേക്ക് എടുത്തതെന്നും മാധുരി പറഞ്ഞു.

വിവാഹ ശേഷമുളള സിനിമ ജീവിതം
1999 ലായിരുന്നു മാധുരിയും ശ്രീറാം മാധവും തമ്മിലുളള വിവാഹം. വിവാഹ ശേഷം മക്കൾ ജനിച്ചപ്പോൾ താരം 5 വർഷം ഇടവേള എടുത്തിരുന്നു. പിന്നീട് ഐശ്വര്യ റായ് ഷാരൂഖ് ഖാൻ പ്രധാന വേഷങ്ങളിൽ എത്തിയ ദേവദാസ് എന്ന ചിത്രത്തിലൂടെ 2002 ൽ താരം തിരികെ എത്തിയിരുന്നു. അടുത്ത ചിത്രം 2007 ലായിരുന്നു. പിന്നീട് 7 വർഷങ്ങൾക്ക് ശേഷം 2014 ഗുലാബ് ഗ്യാങ്ങിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ 5 വർഷങ്ങൾക്ക് ശേഷ കോമഡി ചിത്രമായ ടോട്ടൽ ധമാലിൽ അഭിനയിക്കുകയാണ്.


Click it and Unblock the Notifications