ബീഹാർ ബീഗമായി ആദ്യം പരിഗണിച്ചത് ശ്രീദേവിയെ!! ഇപ്പോൾ എത്തുന്നത് താരസുന്ദരി, ഫസ്റ്റ് ലുക്ക് പുറത്ത്

ബീഹാർ ബീഗമായി ആദ്യം പരിഗണിച്ചത് ശ്രദേവിയെ

അഭിനയിച്ച് പൂർത്തിയാക്കാത്ത ഒരുപാട് കഥാപാത്രങ്ങൾ ബാക്കിയാക്കിയിട്ടാണ് ശ്രീദേവി ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. ശ്രീദേവിയിലൂടെ നിരവധി ചിത്രങ്ങളാണ് പുറത്ത് വരാനിരുന്നത്. എന്നാൽ അവയെല്ലാം പ്രേക്ഷകരിലേയ്ക്ക് എത്തിയ്ക്കും മുൻപ് തന്നെ താരം ഈ ലോകം വിട്ട് പോയിരുന്നു. ഇപ്പോഴിത ഇത്തരത്തിൽ ശ്രീദേവിയെ പരിഗണിച്ച ബിഗ് ബജറ്റ് ചിത്രം പുറത്തു വരുകയാണ്.

sridevi

അഭിഭേഷേക് വർമൻ സംവിധാനം ചെയ്ത കരൺ ജോഹർ നിർമ്മിക്കുന്ന കലങ്ക് എന്ന ചിത്രത്തിൽ ആദ്യം കാസ്റ്റ് ചെയതത് ശ്രീദേവിയെയായിരുന്നത്രേ. ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബീഹാർ ബീഗം എന്ന കഥാപാത്രത്തിലാണ് നിർമ്മാതാവ് കരൺ ജോഹർ ശ്രദേവിയ്ക്കായി പരിഗണിച്ചിരുന്നത്. അപ്പോഴാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. താരത്തിന്റെ അസാനിധ്യത്തിൽ ബീഹാർ ബീഗം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡിലെ മറ്റൊരു താരറാണിയാണ്. ചിത്രത്തിലെ താരറാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

 ശ്രീദേവിയ്ക്ക്  പകരം മാധുരി

ശ്രീദേവിയ്ക്ക് പകരം മാധുരി

കലങ്കിലെ ബീഹാർ ബീഗമെന്ന് ശക്തയായ സ്ത്രീകഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് ശ്രീദേവിയെയായിരുന്നു. എന്നാൽ താരത്തിന്റെ അകാലവിയോഗത്തെ തുടർന്ന് ബീഹാർ ബീഗമെന്ന കഥാപാത്രം മാധുരിയിലേയ്ക്ക് വന്നു ചേരുകയായിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് കരൺ ജോഹർ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ഇപ്പോഴിത ചിത്രത്തിൽ മാധുരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

 ദേവദാസിയെ  ഓർമപ്പെടുത്തുന്നു

ദേവദാസിയെ ഓർമപ്പെടുത്തുന്നു

ചിത്രത്തിലെ മാധുരിയുടെ ലുക്ക് ഷാരൂഖാൻ, ഐശ്വര്യ റായ, മാധുരി ദീക്ഷിത് എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ ദേവദാസിനെ ഓർമിപ്പിക്കുന്ന തരത്തിലാണെന്നാണ് ആരാധകരുടെ ഭാഷ്യം. എന്നാൽ ഈ രണ്ട് കഥാപാത്രങ്ങളെ കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് മാധുരി പറഞ്ഞത്. ദേവദാസിയിലെ ചന്ദ്രമുഖിയും കലങ്കിലെ ബീഹാർ ബീഗവും തമ്മിൽ നിരവധി വ്യത്യാസമുണ്ടെന്നും. താൻ ഇതുവരെ ഇത്തരത്തിലുളള ഒരു കഥാപാത്രം ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

  വ്യത്യസ്ത ലുക്കിൽ താരങ്ങൾ

വ്യത്യസ്ത ലുക്കിൽ താരങ്ങൾ

ചിത്രത്തിലെ മാധുരിയുടെ ക്യാരക്ട്ർ പോസ്റ്റർ മാത്രമല്ല മറ്റ് താരങ്ങളുടേയും ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. താരങ്ങളാൽ സംബന്ധമാണ് ഈ ചിത്രം. മാധുരിയെ കൂടാതെ സോനാക്ഷി സിംഹ, ആലിയ ഭട്ട്, അദിത്യ റോയ് കപൂർ, വരുൺ ധവാൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് ഈ ചിത്രത്തിൽ താരങ്ങൾ പുറത്തെത്തുന്നത്. ഈവരുടെ ലുക്ക് വൈറലായിട്ടുണ്ട്.

 ഡ്രീം പ്രോജക്ട്

ഡ്രീം പ്രോജക്ട്

കരൺ ജോഹറിന്റെ ഡ്രീം പ്രോജക്ട് എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 15 വർഷത്തിനു മുൻപ് പിതാവ് യാഷ് ജോഹർ കണ്ട സ്വപ്നമാണ് കലങ്കിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ചിത്രത്തിനെ കുറിച്ച് കരൺ ജോഹർ പറയുന്നത് ഇങ്ങനെയാണ്. ഈ ചിത്രം എന്നെ സംബന്ധിച്ച് ഒരു വൈകാരികമായ യാത്രയാണ്. എന്റെ പിതാവ് വർഷങ്ങൾക്ക് മുൻപ് കണ്ട സ്വപ്നമായിരുന്നു ഇത്. ഏറ്റവും പ്രഗത്ഭനായ സിനിമയെ കുറിച്ച് നല്ല കാഴ്ചപ്പാടുളള ഒരു സംവിധായകനിൽ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും കരൺ പറഞ്ഞു.

21 വർഷത്തിനു ശേഷം

21 വർഷത്തിനു ശേഷം

21 വർഷത്തിനു ശേഷം മാധുരി ദീക്ഷിത്തും സഞ്ജയ് ദത്തും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ചിത്രത്തിന് ഇങ്ങനെയൊരു പ്രത്യേകതകൂടിയുണ്ട്. ബോളിവുഡ് ചിത്രങ്ങളിലെ ക്യൂട്ട് റൊമാന്റിക് ജോഡികളായ ആലിയ ഭട്ടും വരുൺ ധവാനും നായികന-നായകന്മാരായി എത്തുന്നുണ്ട്. അഭിഷേക് വർമൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രീതം ആണ്. ഏപ്രിലിൽ ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X