പുറത്ത് നിന്ന് കണ്ടത് പോലെയായിരുന്നില്ല; വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് മാധുരി

വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് വർഷങ്ങൾക്കിപ്പുറം സംസാരിക്കുകയാണ് ബോളിവുഡ് നടി മാധുരി ദീക്ഷിത്.

90 കളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങിയ നടിയാണ് മാധുരി ദീക്ഷിത്. ശ്രീദേവിയുൾപ്പെടെയുള്ള നടിമാർ കരിയറിൽ തിളങ്ങി നിൽക്കുന്ന കാലഘട്ടത്തിലാണ് മാധുരിയുടെ കടന്ന് വരവ്. ചടുലമായ ന‍ൃത്തച്ചുവടുകളുമായി മാധുരി തരം​ഗം സൃഷ്ടിച്ചു.

നൃത്തമായിരുന്നു അന്ന് മാധുരിയുടെ സിനിമകളിൽ ഏറ്റവും ആകർഷകമായ ഘടകം. ധക് ധക്, ഏക് ദോ തീൻ തുടങ്ങി ഹിറ്റ് ഡാൻസ് നമ്പറുകളുടെ ഒരു നിര തന്നെ മാധുരിക്ക് സ്വന്തമായി അവകാശപ്പെടാനുണ്ട്. അന്നും ഇന്നും നിരവധി ആരാധകർ ഈ ​ഗാനങ്ങൾക്കും മാധുരിക്കുമുണ്ട്.

കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു മാധുരിയുടെ വിവാഹം

ഹിന്ദി സിനിമകളിൽ മുൻനിര നായികയായിരുന്ന മാധുരിക്ക് കൈ നിറയെ അവസരങ്ങൾ വന്നു. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു മാധുരിയുടെ വിവാഹം. ഡോക്ടർ ശ്രീരാം നെനെയാണ് മാധുരിയെ വിവാഹം കഴിച്ചത്.

വിവാഹം ശേഷം മാധുരി സിനിമകളിൽ നിന്നും അകന്ന് തുടങ്ങി. അറിൻ, റയാൻ എന്നീ രണ്ട് മക്കളാണ് മാധുരിക്കും ഭർത്താവിനുമുള്ളത്.

 വിവാഹ ശേഷം തനിക്ക് വന്ന ചില ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മാധുരി

വിവാഹ ശേഷം കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകിയ മാധുരി ഇപ്പോൾ സിനിമകൾ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ വിവാഹ ശേഷം തനിക്ക് വന്ന ചില ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മാധുരി. ഭർത്താവിനൊപ്പം അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു മാധുരി ദീക്ഷിത്.

ഒരു ഡോക്ടറു‍ടെ ഭാര്യയെന്ന നിലയിലുള്ള തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചാണ് മാധുരി ദീക്ഷിത് സംസാരിച്ചത്. ഭർത്താവിന്റെ തിരക്ക് പിടിച്ച് പ്രൊഫഷൻ മൂലം പലപ്പോഴും തനിക്ക് വിഷമ ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മാധുരി തുറന്ന് പറഞ്ഞു.

അത് പലപ്പോഴും ബുദ്ധിമുട്ടായിരുന്നു

ഭർത്താവില്ലാത്ത സമയങ്ങളിൽ കുടുംബത്തെ താനൊറ്റയ്ക്കാണ് പരിപാലിച്ചത്. അത് പലപ്പോഴും ബുദ്ധിമുട്ടായിരുന്നു. കുടുംബത്തിലെ എന്തെങ്കിലും വിശേഷപ്പെട്ട ദിവസങ്ങളിൽ പോലും ഭർത്താവ് കൂടെയുണ്ടായിരുന്നില്ല, കാരണം രോ​ഗികളെ ചികിത്സിക്കാനുണ്ടാവും.

അത് പലപ്പോഴും ബുദ്ധിമുട്ടായിരുന്നു. കുട്ടികളെ നോക്കുന്നതും അവരെ സ്കൂളിലെത്തിക്കുന്നതും തിരിച്ച് കൊണ്ടു വരുന്നതുമെല്ലാം താനായിരുന്നെന്നും മാധുരി വ്യക്തമാക്കി.

എന്നാൽ ഇതിനെല്ലാമപ്പുറം സ്വന്തം ഭർത്താവിന്റെ പ്രൊഫഷനോടുള്ള ആത്മാർത്ഥതയോർത്ത് തനിക്ക് അഭിമാനമുണ്ടെന്നും മാധുരി ​ദീക്ഷിത് വ്യക്തമാക്കി. രോ​ഗികളുടെ അവകാശത്തെക്കുറിച്ച് അദ്ദേഹം ബോധവാനാണ്.

അതിന് വേണ്ടി അദ്ദേഹം ശബ്ദിക്കുന്നത് കാണുമ്പോൾ തനിക്ക് സന്തോഷം തോന്നാറുണ്ട്. ഒരു വിവാഹ ബന്ധത്തിൽ പങ്കാളിയെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. തങ്ങളുടെ വിവാഹ​ ജീവിതം നല്ല യാത്രയാണന്നും മാധുരി ദീക്ഷിത് ചൂണ്ടിക്കാട്ടി.

വിവാഹത്തിന് ശേഷമാണ് ഞാനെന്റെ ജീവിതം പൂർണമായും ജീവിച്ചത്

വിവാഹത്തിന് ശേഷമാണ് ഞാനെന്റെ ജീവിതം പൂർണമായും ജീവിച്ചത്. ഞങ്ങൾ ഒരുപാട് യാത്ര ചെയ്തു. സാഹസികതകൾ ചെയ്തു. അതൊന്നും മുമ്പ് ചെയ്തിട്ടുണ്ടായിരുന്നില്ല. അതെന്റെ ജീവിതത്തെ സമ്പുഷ്ടമാക്കുകയും എന്നെ ഒരു നല്ല വ്യക്തിയാക്കുകയും ചെയ്തു.

എന്തൊക്കെ സംഭവിച്ചാലും നമ്മളെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു പങ്കാളിയുള്ളത് നല്ലതാണെന്നും തങ്ങളുടെ രണ്ട് പേരുടെയും പ്രൊഫഷൻ വെല്ലുവിളികൾ നിറഞ്ഞതാണെന്നും മാധുരി അഭിപ്രായപ്പെട്ടു.

സഞ്ജയ് ദത്തുമായുള്ള പ്രണയം നടിയെ ഒരു കാലത്ത് വിവാദങ്ങളിലാക്കിയിരുന്നു

സിനിമകളിൽ നിറഞ്ഞ് നിന്ന സമയത്ത് സ്ഥിരം ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന വ്യക്തിയായിരുന്നു മാധുരി. നടൻ സഞ്ജയ് ദത്തുമായുള്ള പ്രണയം നടിയെ ഒരു കാലത്ത് വിവാദങ്ങളിലാക്കിയിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയത്തകർച്ചയായിരുന്നു ഇരുവരുടെയും. സിനിമകളിൽ പഴയത് പോലെ സജീവമല്ലെങ്കിലും റിയാലിറ്റി ഷോകളിൽ മാധുരി ദീക്ഷിത് സാന്നിധ്യമറിയിച്ചു.

More from Filmibeat

Read more about: madhuri dixit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X