നിന്നെ കാണാന്‍ വേണ്ടി മാത്രം വന്നതാണ്; ഇലക്ട്രീഷന്മാരുടെ കൂടെ വന്ന ആരാധകനെ കുറിച്ച് മാധൂരി ദീക്ഷിത് പറഞ്ഞത്

നടിയും നര്‍ത്തകിയുമായ മാധൂരി ദീക്ഷിതിനെ പല വെളിപ്പെടുത്തലുകളും ആരാധകര്‍ ഏറ്റുപിടിച്ചിട്ടുണ്ട്. പലപ്പോഴും നടിയുടെ പ്രണയകഥകളാണ് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിട്ടുള്ളത്. ഇപ്പോഴിതാ തന്റെ വീട്ടിലെ സ്വിച്ച് ബോര്‍ഡ് പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് ഇലക്ട്രീഷന്മാരെ വിളിക്കേണ്ടി വന്നതിനെ പറ്റിയും ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ചുമൊക്കെ നടി പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

വീട്ടില്‍ വന്ന ഇലക്ട്രീഷന്മാരില്‍ ഒരാളോട് ഇറങ്ങി പോവാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്നതാണ് നടി വെളിപ്പെടുത്തിയത്. സഞ്ജയ് കപൂറിനും മാനവ് കൗളിനും ഒപ്പം കപില്‍ ശര്‍മ്മുടെ ഷോ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാധൂരി. ദി ഫെയിം ഗെയിം എന്ന പേരില്‍ ഒരുക്കുന്ന പുതിയ വെബ് സീരിസിന്റെ പ്രൊമോഷന് എത്തിയതാണ് നടി.

ഇലക്ട്രീഷന്മാർ വീട്ടിൽ വന്നപ്പോഴുണ്ടായ സംഭവകഥ

'ഒരിക്കല്‍ എന്റെ വീട്ടില്‍ ഒരു സ്വിച്ച് ബോര്‍ഡ് കേടായി. അത് ശരിയാക്കാന്‍ നാല് പേര്‍ വന്നു. ഏതാണ് നന്നാക്കേണ്ടത് എന്നവര്‍ ചോദിച്ചു. താനത് കാണിച്ച് കൊടുക്കുകയും ചെയ്തു. ഒരാള്‍ അത് ഓപ്പണ്‍ ചെയ്തപ്പോള്‍ മറ്റേയാള്‍ അതിന്റെ കുഴപ്പം നോക്കുകയും ചെയ്തു. അത് നന്നാക്കിയതിന് ശേഷം ഇനി നിങ്ങളെല്ലാവര്‍ക്കും പോകാം എന്ന് ഞാന്‍ അവരോട് പറഞ്ഞു. ടെക്‌നീഷ്യന്മാര്‍ എന്റെ വാക്ക് കേട്ട് പുഞ്ചിരിക്കുകയും തലയാട്ടുകയും ചെയ്തു. എന്നാല്‍ പോവുന്നതിനിടയില്‍ അവര്‍ പറഞ്ഞ കാര്യമാണ് നടി വെളിപ്പെടുത്തിയത്.

എന്നെ കാണാൻ വന്ന ആരാധകനായിരുന്നു അത്

എല്ലാവരും പുറത്തേക്ക് പോയെങ്കിലും കൂട്ടത്തിലെ ഒരാള്‍ മാത്രം പോവാതെ പിന്നില്‍ നിന്നു. അദ്ദേഹത്തോട് പോവുന്നില്ലേന്ന് ഞാന്‍ ചോദിച്ചപ്പോള്‍ 'ഞാന്‍ അവരുടെ കൂടെ വന്ന ആളല്ല. ഞാന്‍ വന്നത് നിങ്ങളെ കാണാന്‍ വേണ്ടി മാത്രമാണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അയാളുടെ പ്രതികരണം കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കുകയാണ് ചെയ്തതെന്നും മാധൂരി ദിക്ഷീത് പറയുന്നു. ദി ഫെയിം ഗെയിം എന്ന സീരിസാണ് മാധൂരിയുടേതായി വരാനിരിക്കുന്നത്. അനാമിക ആനന്ദ് എന്ന കഥാപാത്രത്തെയാണ് മാധൂരി അവതരിപ്പിക്കുന്നത്.

അതിന്റെ സ്‌ക്രീപ്റ്റാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ടത്

അതിന്റെ സ്‌ക്രീപ്റ്റാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ടത്. ആ കഥാപാത്രത്തിന്റെ യാത്ര തനിക്കേറ്റവും ഇഷ്ടപ്പെട്ടു. പ്രശസ്തിയെ കുറിച്ചാണ് കഥ പറയുന്നത്. നിങ്ങളുടെ ജീവിതത്തില്‍ പ്രശസ്തി ഉണ്ടാകുമ്പോള്‍ എന്ത് മണ്ടത്തരങ്ങളും സങ്കീര്‍ണതകളും സംഭവിക്കാം. വളരെ നല്ലൊരു കരിയറില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ പെട്ടെന്നൊരു ദിവസം അവള്‍ അപ്രത്യക്ഷയാവുന്നതും ആശ്ചര്യപ്പെടുത്തുന്നതുമായൊരു കഥയാണ് വെബ് സീരിസിലൂടെ പറയുന്നത്. ശ്രീ റാവു രചന നിര്‍വഹിച്ച ചിത്രം ബിജോയ് നമ്പ്യാരും കരിഷ്മ കോഹ്ലിയും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ലക്ഷ്‌വീര്‍ ശരണ്‍, സുഹാസിനി മുലേ, മുസ്‌കന്‍ ജഫേരി, എന്നിവരാണ് പരമ്പരയില്‍ അഭിനയിക്കുന്നത്. കരണ്‍, അപൂര്‍വ്വ മെഹ്ത, സോമന്‍ മിശ്ര, ധര്‍മറ്റിക് എന്റര്‍ടെയിന്‍മെന്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സീരിസ് ഫെബ്രുവരി 25 നാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യുന്നത്.

Recommended Video

മോഹന്‍ലാലും തല അജിത്തും ഒന്നിക്കുന്ന സിനിമ ഉടന്‍
സിനിമകളിൽ സജീവമായി നടി

2019 ല്‍ റിലീസ് ചെയ്ത കലങ്ക് എന്ന ചിത്രമാണ് മാധൂരിയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ. ബഹര്‍ ബീഗം എന്ന കഥാപാത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരത്തിലേക്ക് നടിയുടെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ടെലിവിഷന്‍ പരിപാടികളിലും മറ്റുമൊക്കെ മാധൂരി പങ്കെടുത്തിരുന്നു.

Read more about: madhuri dixit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X