For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അക്കാലത്ത് ഞാന്‍ ബോഡിഷെയ്മിങ്ങിന് ഇരയായി'; തുറന്നുപറഞ്ഞ് നടി മാധുരി ദീക്ഷിത്

  |

  ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് മാധുരി ദീക്ഷിത്. തന്റെ അഭിനയമികവിലൂടെയും നൃത്തച്ചുവടുകളിലൂടെയും സിനിമാസ്വാദകരുടെ കണ്ണും കരളും കവര്‍ന്ന നടിയാണ് മാധുരി. ഒട്ടനേകം പുരസ്‌കാരങ്ങളും ഇക്കാലയളവില്‍ മാധുരിയെത്തേടിയെത്തി. ഒടുവില്‍ പത്മശ്രീ പുരസ്‌കാരവും മാധുരിക്ക് ലഭിച്ചു.

  എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവജനങ്ങളുടെ ഹൃദയഭാജനമായിരുന്നു മാധുരി. ഇക്കാലയളവില്‍ പുറത്തിറങ്ങിയ ബോളിവുഡിലെ റൊമാന്റിക് ചിത്രങ്ങളെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വിവാഹശേഷം അഭിനയത്തിന് ഇടവേള നല്‍കിയെങ്കിലും മാധുരി ദീക്ഷിത് ഇടയ്ക്കിടെയെങ്കിലും ബോളിവുഡില്‍ മുഖം കാണിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ദി ഫെയിം ഗെയിം എന്ന വെബ് സീരീസിലൂടെ സിനിമയില്‍ വീണ്ടും സജീവമാവുകയാണ് താരം.

  ബോളിവുഡിന്റെ താരറാണിയെന്ന പദവിയിലേക്കുള്ള യാത്ര മാധുരിക്ക് അത്ര എളുപ്പമുള്ളതായിരുന്നില്ല. തുടക്കകാലത്ത് തന്റെ മെലിഞ്ഞ ശരീരപ്രകൃതിയുടെ പേരില്‍ വളരെയധികം അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഇപ്പോള്‍ മാധുരി ദീക്ഷിത്. ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് മാധുരി ദീക്ഷിത് തുറന്നു പറയുന്നത്.

  ' ആ സമയങ്ങളില്‍ നായികമാര്‍ അല്പം വണ്ണമുള്ളവര്‍ ആയിരുന്നു. ഞാനാണെങ്കില്‍ മെലിഞ്ഞ പ്രകൃതവും. ഈ നടിയ്ക്ക് കുറച്ചു വണ്ണം കൊടുക്കൂ എന്നൊക്കെ നിരവധി ആളുകളുടെ കമന്റ് ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്. പക്ഷെ, കാലം മാറി, ഇന്ന് നായികാസങ്കല്പത്തിന് ഏറെ വ്യതിയാനം സംഭവിച്ചിട്ടുണ്ട്.' മാധുരി പറയുന്നു.

  Also Read:ജാസ്മിനെതിരെ ഹൗസ്‌മേറ്റ്‌സ്, അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍

  നേരത്തെ, മറ്റൊരഭിമുഖത്തില്‍, മാധുരി ദീക്ഷിത് തന്റെ ആദ്യ ചിത്രമായ ആരോധിന്റെ സമയത്ത് നേരിട്ട ബോഡി ഷെയ്മിങ്ങ് അനുഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തന്റെ മുഖത്ത് നോക്കി അക്കാര്യം ആരും പറഞ്ഞില്ലെങ്കിലും, അവര്‍ പിന്നാമ്പുറത്തിരുന്ന് എന്നെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. 'ഞാന്‍ വളരെ മെലിഞ്ഞിരിക്കുകയാണെന്നായിരുന്നു പലരുടെയും ആക്ഷേപം.

  പക്ഷെ, അത്തരം വിമര്‍ശനങ്ങളെയെല്ലാം ഞാന്‍ മറികടന്നു. പിന്നീട് തേസാബ് എന്ന ചിത്രം വന്നു. അതില്‍പ്പിന്നെ അത്തരം കാര്യങ്ങളെക്കുറിച്ച് ഞാന്‍ മൈന്‍ഡ് പോലും ചെയ്തിട്ടില്ല.' മാധുരി പറയുന്നു.

  Also Read:'റോബിൻ ചെയ്ത തെണ്ടിത്തരം നീയും ചെയ്തു'; റിയാസിനോട് ദേഷ്യപ്പെട്ട് ജാസ്മിൻ, പൊട്ടികരഞ്ഞ് റിയാസ്!

  Also Read:'ഇതാണോ ഫ്രണ്ട്ഷിപ്പ്? ദില്‍ഷയെ കണ്ട് പഠിക്ക്'; സുഹൃത്തുക്കള്‍ കാഴ്ചക്കാരല്ലെന്ന് അഖിലിനോട് സുചിത്ര

  അടുത്തിടെയായിരുന്നു മാധുരി ദീക്ഷിതിന്റെ 55-ാം പിറന്നാള്‍. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ അറിയിച്ചത്. ഭര്‍ത്താവ് ഡോ. ശ്രീറാം നെനെയും മാധുരിയ്ക്ക് ആശംസ നേര്‍ന്നിരുന്നു.

  കരിയറിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോഴായിരുന്നു 1999-ല്‍ ഡോ.ശ്രീറാം മാധവ് നെനെയുമായുള്ള മാധുരിയുടെ വിവാഹം. അരിന്‍ എന്നും റയാന്‍ എന്നും രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.

  ശ്രീറാമിനെ കണ്ടുമുട്ടിയ കഥ ഒരിക്കല്‍ കോഫി വിത്ത് കരണില്‍ മാധുരി പങ്കുവെക്കുന്നതിങ്ങനെ: ' ഒരിക്കല്‍ എന്റെ സഹോദരന്റെ വീട്ടില്‍ വെച്ചു നടത്തിയ ഒരു പാര്‍ട്ടിയില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹത്തിന് ഞാന്‍ നടിയാണെന്ന് അറിയില്ലായിരുന്നു. പാര്‍ട്ടിയില്‍ വെച്ചാണ് പരിചയപ്പെടുന്നത്.

  അന്ന് ഞങ്ങള്‍ തമ്മില്‍ കുറേ നേരം സംസാരിച്ചു, സംസാരിച്ചുവന്നപ്പോള്‍ എനിക്കു വളരെ ഇഷ്ടം തോന്നി, എന്റെ ഇന്ത്യയിലെ താരപദവിയെക്കുറിച്ചൊന്നും അദ്ദേഹത്തിന് അറിയുക കൂടിയില്ലായിരുന്നു. നടിയെന്ന എന്നേക്കാള്‍ എന്റെ വ്യക്തിത്വമാണ് അദ്ദേഹം ആദ്യം മനസ്സിലാക്കിയത്. അതാണ് എന്നെ ആകര്‍ഷിച്ചതും.' മാധുരി ദീക്ഷിത് പറയുന്നു.

  Read more about: madhuri dixit
  English summary
  Madhuri Dixit Opens Up How The Bollywood Industry Treated Her In 90's Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X