»   » സോള്‍ട്ട് ആന്റ് പേപ്പര്‍ ഹിന്ദി പതിപ്പില്‍ ശ്വേത മേനോന്റെ വേഷം ചെയ്യുന്നത് മാധുരി ദീക്ഷിത്

സോള്‍ട്ട് ആന്റ് പേപ്പര്‍ ഹിന്ദി പതിപ്പില്‍ ശ്വേത മേനോന്റെ വേഷം ചെയ്യുന്നത് മാധുരി ദീക്ഷിത്

Posted By:
Subscribe to Filmibeat Malayalam

സോള്‍ട്ട് ആന്റ് പേപ്പറിന്റെ ഹിന്ദി റീമേക്കിങിന്റെ തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്. ചിത്രത്തില്‍ മാധുരി ദീക്ഷിതാണ് മലയാളത്തില്‍ ശ്വേത മേനോന്‍ അവതരിപ്പിച്ച വേഷം അവതരിപ്പിക്കുന്നത്. നാനാ പട്ടേക്കര്‍ ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച കാളിദാസന്റെ വേഷം ചെയ്യും.

2011ല്‍ ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലി, മൈഥിലി, ലാല്‍, ശ്വേത മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ വര്‍ഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു.

madhuri-swetha

ചിത്രത്തിലെ അഭിനയത്തിലൂടെ ശ്വേത മേനോന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

English summary
Madhuri Dixit to reprise Swetha Menon in Hindi 'Salt N' Pepper'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam