»   » മാധുരി ദീക്ഷിത് സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയത് വിവാദമാകുന്നു

മാധുരി ദീക്ഷിത് സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയത് വിവാദമാകുന്നു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം മാധുരി ദീക്ഷിതിന്റെ സൗന്ദര്യം രഹസ്യം അറിയാന്‍ ആരാധകര്‍ക്കും ആകാംക്ഷയുണ്ട്. പലരും ആ രഹസ്യം ചോദിച്ചുണ്ട്. ഒരു സ്‌കിന്‍ കെയര്‍ ക്രീമാണ് സൗന്ദര്യ രഹസ്യമെന്നാണ് നടി പറയുന്നത്.

എന്നാല്‍ അടുത്തിടെ പൊതുചടങ്ങില്‍ വച്ച് നടി തന്റെ യഥാര്‍ത്ഥ സൗന്ദര്യം രഹസ്യം വെളിപ്പെടുത്തിയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അതിന് കാരണവുമുണ്ട്.

madhuri-dixit

വര്‍ഷങ്ങളോളമായി ഒരു സ്‌കിന്‍ കെയര്‍ ക്രീമിന്റെ അംബാസിഡറായിരുന്നു മാധുരി. സൗന്ദര്യ രഹസ്യം എന്താണെന്ന് ആര് ചോദിച്ചാലും ഈ ക്രീമിന്റെ പേരാണ് താരം വെളിപ്പെടുത്തിയിരുന്നത്. എന്നാലിപ്പോള്‍ പൊതുചടങ്ങില്‍ വച്ച് താരം മറ്റൊരു ക്രീമിന്റെ പേര് പറഞ്ഞതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

എന്തായാലും നടിയുടെ വെളിപ്പെടുത്തല്‍ ആരാധകരെ മാത്രമല്ല. പരസ്യ കമ്പിനിയ്ക്കാരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ സത്യം വെളിപ്പെടുത്തിയത് താരത്തിന് തന്നെ പ്രശ്‌നമാകുന്നത് പോലെയാണ്.

English summary
Madhuri Dixit's confession about her beauty regime creates controversy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam