എഴുന്നേറ്റപ്പോൾ അമ്മയുടെ മുറി കാലിയാണ്; അമ്മയെ മിസ് ചെയ്യും; മരണത്തിൽ മനംനൊന്ത് മാധുരി ദീക്ഷിത്

കഴിഞ്ഞ ദിവസമാണ് മാധുരി ദീക്ഷിതിന്റെ അമ്മ മരണപ്പെട്ടത്. സിനിമാ ലോകത്തെ നിരവധി പേർ അനുശോചനമറിയിച്ചിരുന്നു. അമ്മയെക്കുറിച്ച് ഓർമ്മ പങ്കുവെച്ച് മാധുരി കുറിച്ച വാക്കുകൾ

ബോളിവുഡ് സിനിമയിൽ ഒരു കാലത്ത് അലയൊലികൾ സൃഷ്ടിച്ച നടിയാണ് മാധുരി ദീക്ഷിത്. അഭിനയ മികവുള്ള നടിമാർ അന്നേ ഒരുപാടുണ്ടെങ്കിലും നൃത്തം കൊണ്ട് വിസ്മയിപ്പിച്ച നടിയായിരുന്നു മാധുരി. മാധുരിയുടെ പുഞ്ചിരിയും ഭാവങ്ങളും അവരുടെ നൃത്തത്തിനും മിഴിവേകി.

ഇന്ത്യൻ സിനിമയിൽ അടയാളപ്പെടുത്തപ്പെട്ട ഒരുപിടി ഹിറ്റ് ​ഗാന രം​ഗങ്ങളുടെ ഭാ​ഗമാവാൻ മാധുരിക്ക് കഴിഞ്ഞു. അന്നും ഇന്നും മാധുരിക്ക് നിരവധി ആരാധകരുണ്ട്. ഒരിടവേളയ്ക്ക് ശേഷം സിനിമകളിൽ വീണ്ടും തന്റേതായ സാന്നിധ്യമറിയിക്കാൻ മാധുരിക്ക് കഴിയുന്നു. ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവോടെയാണ് മാധുരിക്ക് ഇത് സാധ്യമായത്. ‌

90 കളിൽ തിളങ്ങി നിന്നിരുന്നു ഒട്ടുമിക്ക നടിമാർക്കും കരിയറിൽ പിന്നീട് സംഭവിച്ച ഇറക്കം മാധുരിക്കുമുണ്ടായി. വിവാഹ ശേഷവും കുട്ടികളായ ശേഷവും സിനിമകളിൽ പഴയത് പോലെ സജീവമാവാൻ മാധുരിക്ക് കഴിഞ്ഞില്ല. ഒരു കാലത്ത് സിനിമകളിൽ നിന്നും മാധുരി പൂർണമായും അപ്രത്യക്ഷമായി. തിരിച്ചെത്തിയപ്പോഴേക്കും സിനിമാ ലോകവും മാറിപ്പോയിരുന്നു, എന്നിരുന്നാലും അന്നും ഇന്നും ബോളിവുഡിൽ ബഹുമാന്യയാണ് മാധുരി ദീക്ഷിത്.

Madhuri Dixit

കഴിഞ്ഞ ദിവസമാണ് മാധുരിയുടെ അമ്മ സ്നേഹലത ദീക്ഷിത് മരണപ്പെട്ടത്. 90 വയസായിരുന്നു. അമ്മയെക്കുറിച്ച് ഓർമ്മ പങ്കുവെച്ച് കൊണ്ട് മാധുരി കുറിച്ച വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 'രാവിലെ എണീറ്റപ്പോൾ അമ്മയുടെ മുറി കാലിയാണ്. കഠിനമായ യാഥാർത്ഥ്യമായിരുന്നത്. ജീവിതത്തെ സ്വീകരിക്കാനും ആഘോഷിക്കാനുമാണ് അവർ പഠിപ്പിച്ചത്. അവരെ മിസ് ചെയ്യും.

ഞങ്ങളുടെ ഓർമ്മകളിൽ ജീവിക്കും. ഞങ്ങളുടെ ഓർമ്മകളിലൂടെ അമ്മയുടെ ജീവിതം ആഘോഷിക്കും,' മാധുരി ദീക്ഷിത് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. അമ്മയ്ക്കൊപ്പമുള്ള ഒരു ഫോട്ടോയും മാധുരി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശ്വാസ വാക്കുകളുമായെത്തുന്നത്. കരിയറിൽ മാധുരിക്ക് വലിയ പിന്തുണ നൽകിയിരുന്നത് അമ്മയായിരുന്നു. ഞായറാഴ്ച മുംബെെയിൽ വെച്ച് സ്നേഹലതയുടെ ശവ സംസ്കാര ചടങ്ങുകൾ നടന്നു.

Madhuri Dixit

അക്കാലഘട്ടത്തിലെ മിക്ക നടിമാർക്കും കരിയറിൽ അമ്മയുടെ പിന്തുണയും സ്വാധീനവുമുണ്ടായിരുന്നു. ശ്രീദേവിയുൾപ്പെടെയുള്ള നടിമാരുടെ കരിയർ ഉയരങ്ങളിലേക്ക് കുതിച്ചതിൽ അമ്മയുടെ സ്വാധീനം വലുതായിരുന്നു. അമ്മയുടെ മരണം ശ്രീദേവിയെ ഏറെ ബാധിച്ചിരുന്നു. ഡോക്ടറായ ശ്രീരാം നെനെയാണ് മാധുരിയുടെ ഭർത്താവ്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. 1999 ലായിരുന്നു മാധുരിയുടെ വിവാഹം. ഫെയിം ​ഗെയിം, മജ മാ എന്നിവയാണ് മാധുരിയുടെ അടുത്തിടെ പുറത്തിറങ്ങിയ വർക്കുകൾ.

ഇന്നും പഴയ ഹിറ്റ് ഡാൻസ് നമ്പറുകളിലൂടെ മാധുരിയെ ഓർക്കുന്നവരും ഏറെയാണ്. ധക്ക് ധക്ക് കർനേ ല​ഗാ, ഏക് ദോ തീൻ തുടങ്ങിയവ മാധുരി തിളങ്ങിയ ​ഡാൻസ് നമ്പറുകളായിരുന്നു. അബോധ് എന്ന സിനിമയിലൂടെയാണ് മാധുരി ദീക്ഷിത് അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. തുടക്കത്തിൽ നടി ചെയ്ത് സിനിമകൾ പരാജയപ്പെട്ടു. എന്നാൽ തെസാബ് എന്ന സിനിമയോടെ മാധുരിയുടെ കരിയർ ​ഗ്രാഫുയർന്നു.

ദിൽ, ബേട്ട, ദിൽ തൊ പാ​ഗൽ ഹെ തുടങ്ങിയ സിനിമകളിലൂടെ മാധുരി ഹിറ്റുകൾ സൃഷ്ടിച്ചു. അതിനോടകം ബോളിവുഡിലെ തരം​ഗമായി മാധുരി മാറി. മികച്ച നടിക്കുള്ള നാല് ഫിലിം ഫെയർ പുരസ്കാരങ്ങൾ മാധുരി ദീക്ഷിതിന് ലഭിച്ചിട്ടുണ്ട്. നടി ചെയ്തതിൽ ഭൂരിഭാ​ഗവും റൊമാന്റിക് സിനിമകളാണ്. ദേവദാസ് എന്ന സിനിമയിൽ മാധുരി ചെയ്ത വേഷം ഏറെ പ്രശംസ പിടിച്ചു പറ്റി. ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ.

Read more about: madhuri dixit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X