»   » ശ്രീദേവിയുടെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന വേഷം ഇനി മാധുരി ദീക്ഷിതിന്! നന്ദി പറഞ്ഞ് താരപുത്രി ജാന്‍വി!!

ശ്രീദേവിയുടെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന വേഷം ഇനി മാധുരി ദീക്ഷിതിന്! നന്ദി പറഞ്ഞ് താരപുത്രി ജാന്‍വി!!

Written By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ജനതയെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു നടി ശ്രീദേവി മരണത്തിന് കീഴടങ്ങിയിരുന്നത്. മകളുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം മുതല്‍ ശ്രീദേവി ബാക്കി വെച്ചിട്ട് പോയത് നിരവധി സ്വപ്‌നങ്ങളായിരുന്നു. ഏറെ വൈകി പോയെങ്കിലും ശ്രീദേവി ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും നിറവേറ്റാന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചിരുന്നു. അക്കൂട്ടത്തിലേക്ക് മറ്റൊന്ന് കൂടി എത്തിയിരിക്കുകയാണ്.

ശ്രീദേവി 25 വര്‍ഷം മുന്‍പ് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ഒരു ആഗ്രഹമുണ്ടായിരുന്നു! എല്ലാം വൈകിപോയി...!

മക്കള്‍ക്കും കുടുംബത്തിനും വേണ്ടി സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നിന്ന ശ്രീദേവിയുടെ തിരിച്ച് വരവും കിടിലനായിരുന്നു. രണ്ടാം വരവില്‍ ശ്രീദേവി അഭിനയിച്ച സിനിമകളെല്ലാം മികച്ച പ്രതികരണങ്ങളായിരുന്നു നേടിയിരുന്നത്. ശ്രീദേവിയെ നായികയാക്കി കരണ്‍ ജോഹര്‍ ഒരു സിനിമ നിര്‍മ്മിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് സിനിമ വേണ്ടെന്നുള്ള തീരുമാനം കരണ്‍ എടുത്തിരുന്നെങ്കിലും കുടുംബത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണ്.

 madhuri-replaced-sridevi

ശ്രീദേവിയ്ക്ക് വേണ്ടി കാത്തിരുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മാധുരി ദീക്ഷിതാണ് വരുന്നത്. ശിദ്ദത്ത് എന്ന് പേരിട്ടിരിക്കുന്ന സിനിമ അഭിഷേക് വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. വാര്‍ത്ത സ്ഥിതികരിച്ച് കൊണ്ട് ശ്രീദേവിയുടെ മകന്‍ ജാന്‍വിയും രംഗത്തെത്തി. അഭിഷേക് വര്‍മ്മയുടെ സംവിധാനത്തിലെത്തുന്ന സിനിമ എന്റെ അമ്മയുടെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതായിരുന്നു. ഈ സിനിമയുടെ ഭാഗമായതിന് ഞാനും ഡാഡിയും ഖുഷിയും മാധുരിജിയോട് നന്ദി പറയുകയാണെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രീദേവിയും മാധുരിയും നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ജാന്‍വി പറയുന്നത്.

കോട്ടയം കുഞ്ഞച്ചന് പകരം കോട്ടയം ചെല്ലപ്പന്‍! കനത്ത തിരിച്ചടിയ്ക്കുള്ള മറുപടി ട്രോളന്മാരുടെ കൈയില്‍!

സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കാനിരിക്കെയാണ് ശ്രീദേവിയുടെ അപ്രത്യക്ഷിത മരണം. സഞ്ജയ് ദത്ത്, സോനാഷി സിന്‍ഹ, ആലിയ ഭട്ട്, വരുണ്‍ ധവാന്‍, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. 25 വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജയ് ദത്തും ശ്രീദേവിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള സിനിമയായിരുന്നു ഇത്. എന്നാല്‍ അതിനുള്ള ഭാഗ്യം ശ്രീദേവിയ്ക്ക് ഇല്ലാതായി പോയി.

English summary
Madhuri Dixit to step into Sridevi's shoes for Shiddat

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X