അവർക്ക് ആസ്വദിക്കാനാകുന്നില്ല, അനുഷ്കയും വിരാടും ഇന്ത്യ വിടുന്നതിന് കാരണം: മാധുരി ദീക്ഷിതിന്റെ ഭർത്താവ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും. ക്രിക്കറ്റ് താരവും സിനിമാ നടിയും തമ്മിലുള്ള പ്രണയം എല്ലാക്കാലത്തുമുണ്ടായിട്ടുണ്ടെങ്കിലും പ്രണയം വിവാഹത്തിലെത്തി സന്തോഷകരമായി ജീവിക്കുന്നവരില്ല. അവിടെയാണ് വിരാടും അനുഷ്കയും വ്യത്യസ്തരായത്. ഒരു പരസ്യ ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കവെയാണ് വിരാടും അനുഷ്കയും പരിചയപ്പെടുന്നത്. ഈ സൗഹൃദം വളരെ പെട്ടെന്ന് പ്രണയത്തിലെത്തി. ബോളിവുഡിൽ വാർത്ത വലിയ ചർച്ചയായി.

2017 ലായിരുന്നു താര വിവാഹം. രണ്ട് പേരും ഒരേ സ്വഭാവക്കാരാണെന്ന് ആരാധകർ പറയാറുണ്ട്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ് ഇരുവരും. മക്കൾ രണ്ട് പേരുടെയും ഫോട്ടോ ഇതുവരെയും താര ദമ്പതികൾ പുറത്ത് വിട്ടിട്ടില്ല. അമ്മയായ ശേഷം ലെെം ലെെറ്റിൽ നിന്നും പരമാവധി മാറി നിൽക്കാനാ​ഗ്രഹിക്കുന്നയാളാണ് അനുഷ്ക ശർമ. അഭിനയ രം​ഗത്ത് നടി സജീവമല്ലാതായിട്ട് വർഷങ്ങളായി.

Virat Kohli And Anushka Sharma

വിരാട് കരിയറിനൊപ്പം കുടുംബത്തിനൊപ്പമുള്ള സമയത്തിന് തുല്യ പ്രാധാന്യം നൽകുന്നു. മേഡ് ഫോർ ഈച്ച് അദർ എന്നാണ് ഇവരെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് താമസം മാറാൻ തീരുമാനിച്ചിരിക്കുകയാമ് വിരാട് കോലിയും അനുഷ്ക ശർമയും. കഴിഞ്ഞ കുറച്ച് നാളുകളായി ഈ വിവരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

താര ദമ്പതികളുടെ ഈ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി മാധുരി ദീക്ഷിതിന്റെ ഭർത്താവായ ഡോ ശ്രീരാം നെനെ. ‌വിരാടിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഞങ്ങൾ ഒന്നിലേറെ തവണ കണ്ടിട്ടുണ്ട്. മാന്യതയുള്ള മനുഷ്യനാണ്. ഒരിക്കൽ ഞങ്ങളും അനുഷ്കയും തമ്മിൽ സംഭാഷണമുണ്ടായി. അവർ ലണ്ടനിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. കാരണം ഇവിടെ അവർ സക്സസ് ആസ്വദിക്കാൻ പറ്റുന്നില്ല. അവർ കടന്ന് പോകുന്ന കാര്യങ്ങളെ പ്രശംസിക്കേണ്ടതുണ്ട്. കാരണം അവരെന്ത് ചെയ്താലും ശ്രദ്ധ ലഭിക്കുന്നു. അത് താരങ്ങളെ ഒറ്റപ്പെടുത്തുമെന്ന് ശ്രീരാം നെനെ അഭിപ്രായപ്പെട്ടു.

Virat Kohli And Anushka Sharma

മാധുരിയെന്ന വലിയ താരത്തിന്റെ ഭർത്താവായതിനാൽ തനിക്ക് ലഭിക്കുന്ന ജനവശ്രദ്ധയെക്കുറിച്ചും ശ്രീരാം നെനെ സംസാരിച്ചു. ഞാൻ എല്ലാവരോടും ഇടപഴകും. പക്ഷെ അവിടെയും വെല്ലുവിളിയുണ്ടാകും. സെൽഫി ചോദിക്കുന്ന നിമിഷം എപ്പോഴുമുണ്ടാകും. ചിലപ്പോൾ അത് കടന്ന് കയറ്റം പോലെയാകും. ഡിന്നറും ലഞ്ചും കഴിക്കുകയാണെങ്കിൽ. അപ്പോഴും മാന്യമായി പെരുമാറണം. എന്റെ ഭാര്യക്ക് അത് പ്രശ്നമാണ്. എന്നാൽ അനുഷ്കയും വിരാടും നല്ല വ്യക്തികളാണ്. അവർക്ക് മക്കളെ സാധാരണ പോലെ വളർത്തണം. അതിന് വേണ്ടിയാണ് ഇന്ത്യയിൽ നിന്നും പോകുന്നതെന്നും ശ്രീരാം നെനെ പറഞ്ഞു.

വിരാട് കോലിയും അനുഷ്കയും ഇന്ത്യ വിടുന്നതിൽ പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ആരാധകരെ പോലെ ഹേറ്റേഴ്സും ഇവർക്കുണ്ട്. ഇന്ത്യയിൽ നിന്നും ലഭിച്ച ജനശ്രദ്ധ കൊണ്ടാണ് ഇന്ന് ഈ നിലയിലേക്ക് എത്തിയത്. എല്ലാം നേടിയ ശേഷം അതിനെ തള്ളിപ്പറയുന്നു എന്നാണ് ചിലരുടെ അഭിപ്രായം. പ്രത്യേകിച്ചും അനുഷ്ക ശർമ്മയ്ക്ക് നേരത്തെ പല തവണ സോഷ്യൽ മീഡിയയിൽ വിമർശനം വന്നിട്ടുണ്ട്. സിനിമാ രം​ഗത്തേക്ക് അനുഷ്ക ശർമ ഇനി തിരിച്ച് വരുമോ എന്ന് വ്യക്തമല്ല.

More from Filmibeat

Read more about: virat kohli anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X