twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഥ മാറി; ഇന്ന് ഡിമാന്‍ഡ് തൊണ്ണൂറുകളിലെ നായികമാര്‍ക്ക്

    By Maneesha IK
    |

    ബോളിവുഡിലെ എക്കാലെത്തയും മുന്‍ നിര നടിമാരിലൊരാളാണ് മാധുരി ദീക്ഷിത്. 1984-ലാണ് നടി ആദ്യമായി സിനിമയിലെത്തുന്നത്. തന്റെ ആദ്യ ചിത്രമായ 'അബോദ്' ശ്രദ്ധിക്കപ്പെട്ടില്ലങ്കിലൂം മാധുരിയെ നടിയായി ആരാധകര്‍ സ്വീകരിച്ചത് 'ടെസാബ്' എന്ന ചിത്രത്തിലൂടെയാണ്. അതിന് ശേഷം നടി അഭിനയിച്ച ചിത്രങ്ങളാണ് ഹം ആപ്പ്ക്കേ കോന്‍, കോയലാ ദേവദാസ്, ഹം തുമാര ഹേ സനം, ദില്‍ തോ പാഗല്‍, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ ഒട്ടുമിക്ക നടന്‍മാരുടെയും കൂടെ അഭിനയിച്ച മാധുരി ദീക്ഷിത് സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ്.

    അന്‍പത്തിയഞ്ച് വയസ്സിന്റെ തിളക്കത്തിലും നടിയുടെ അഭിനയ മികവിന് മാറ്റമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. നടി, നര്‍ത്തകി എന്നീ നിലകളില്‍ മാധുരി സിനിമാജീവതത്തിന്റെ 35 വര്‍ഷങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. സിനിമയില്‍ സജീവമായ താരം നിരവധി റിയാലിറ്റി ഷോകളില്‍ ജഡ്ജായി എത്തി.

    അടുത്തിടെ നടി ബോളിവുഡിലെ അഭിനയ ജീവിതത്തെപ്പറ്റി സംസാരിച്ചിരുന്നു. 'സിനിമ ജീവിതം തുടങ്ങുന്ന സമയത്ത് സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ഒരുപാട് സമയമെടുത്തു, ചിലത് ഏഴ് വര്‍ഷം വരെ നീണ്ടു. അക്കാലത്ത് സിനിമാ മേഖല ഇത്രയധികം വളര്‍ന്നിരുന്നില്ല'

    Madhuri

    അന്നത്തെ അഭിനേതാക്കള്‍ അവരുടെ സംഭാഷണങ്ങളെക്കുറിച്ചോ ചിത്രീകരണം എപ്പോള്‍ ആരംഭിക്കുമെന്നോ പോലും ചോദിക്കാറില്ല. ഇന്ന് അതെല്ലാം മാറി. സിനിമയിലെ നടി-നടന്‍മാര്‍ തങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. അവര്‍ക്കെല്ലാം പെട്ടന്ന് ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ന്.

    ഇന്നെല്ലാം വളരെ എളുപ്പമായി. വര്‍ഷങ്ങള്‍ക്കിപ്പുറം നില്‍ക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, ബോളിവുഡ് സിനിമലോകത്ത് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച്‌, താരം പറഞ്ഞു.

    ഇപ്പോഴിതാ നടി തന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമായ 'മാജാ മാ' യുടെ ലോഞ്ചിവന്റിന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെട്ടത്. നടിയുടെ വാക്കുകളിങ്ങനെ,

    ഇന്ന് തൊണ്ണൂറുകളിലെ നായകന്‍മാരുടെയും നായികമാരുടെയും അഭിനയ സാഹചര്യം താരതമ്യം ചെയ്യുമ്പോള്‍ അക്കാലത്ത് പുരുഷ കഥാപാത്രങ്ങളായിരുന്നു മുന്‍പന്തിയില്‍, മാധുരി പറഞ്ഞു. അന്നത്തെ നായികമാര്‍ ചെയ്തിരുന്ന കഥാപാത്രങ്ങളാണ് ഇക്കാലത്തെ നായകന്‍മാര്‍ ചെയ്യാനാഗ്രഹിക്കുന്നത്. എന്നാല്‍ നായികമാരുടെ കഥാപാത്രങ്ങളാണ് ഇന്ന് മുന്‍പന്തയില്‍.

    സ്ത്രീകളെല്ലാം പുരുഷന്‍മാരേക്കാളും ഇന്ന് പക്വതയിലെത്തി.പുരുഷന്‍മാര്‍ സ്ത്രീകളെ പോലെ ചിന്തിക്കുന്നില്ലന്നും, അവര്‍ക്ക് അവരുടേതായ വഴികളിലൂടെ സഞ്ചരിക്കാനാണിഷ്ടം. അക്കാലത്തെ നടികളില്‍ പലരും ഇന്ന് വ്യക്തി ജീവിതത്തിലും കരിയറിലും പുരോഗതി കൈവരുച്ചിട്ടുണ്ട്. എന്നാല്‍ പുരുഷന്‍മാരില്‍ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല, നടി പറഞ്ഞു.

    സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് അടുത്തിടെ താരം ഒരു സദസ്സില്‍ പറഞ്ഞതും ആരാധക ശ്രദ്ധ നേടിയിരുന്നു. മുന്‍ കാലങ്ങളിലെ സിനിമകളില്‍ സ്ത്രീ സാന്നിധ്യം കുറവായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ സിനിമയക്ക് പിന്നിലും ഒരു സ്ത്രീ സാന്നിധ്യം ഉണ്ടെന്നതില്‍ സന്തോഷമുണ്ട്. ക്യാമറാ പേഴ്‌സണ്‍മാരായും ഡിഒപിമാരായും ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ സ്ത്രീകളെ കാണാന്‍ കഴിയുന്നു. ഇതില്‍ എല്ലാം സന്തോഷം കണ്ടെത്തുന്നുവെന്ന്, മാധുരി പറഞ്ഞു.

    'സ്ത്രീകള്‍ എല്ലായിടത്തും ഉണ്ട്. അത് അതിശയകരമാണ്, എഴുത്തുകാരും സംവിധായകരും അത്തരം മികച്ച ജോലി ചെയ്യുന്നത് കാണുന്നത്,' താരം പറഞ്ഞു.

    സംവിധായകന്‍ ആനന്ദ് തീവാരിയുടെ ചിത്രമാണ് നടിയുടെ റിലീസിനൊരുങ്ങുന്നത്. 'മാജാ മാ'എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടി മാധുരി ദീകഷതും ,ഗാജാരാജാ റാവും ആണ് ലീഡ് റോളിലെത്തുന്നത്. ഇതു കൂടാതെ ബര്‍ക്ക സിംങ്ങ്, ശ്രിഷ്ടി വാസ്തവ,രജിത് കപൂര്‍, സിമോണ്‍ സിംഗ്, ഷീബ ഛദ്ദ, മല്‍ഹര്‍ തകര്‍, നിനാദ് കാമത്ത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    Read more about: madhuri dixit
    English summary
    rrr
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X