»   » മാധുരിക്കൊപ്പം ഐറ്റംനമ്പര്‍;രണ്‍ബീര്‍ ത്രില്ലില്‍

മാധുരിക്കൊപ്പം ഐറ്റംനമ്പര്‍;രണ്‍ബീര്‍ ത്രില്ലില്‍

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ മാധുരി ദീക്ഷിത്തിന്റെ ആരാധകര്‍ക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ താരത്തിന്റെ നാല്‍പ്പത്തിയാറാം ജന്മദിനത്തില്‍ രണ്‍ബീര്‍ കപൂറുമൊത്തുള്ള ഐറ്റം നൃത്തത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു. പൂര്‍വ്വാധികം മനോഹരിയായിട്ടാണ് ധക് ധക് സുന്ദരി ഗാഗ്രയെന്ന ഐറ്റം ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

മാധുരിയുടെ ആരാധകര്‍ക്കുള്ളപോലെതന്നെ സന്തോഷമാണ് രണ്‍ബീര്‍ കപൂറിനും, തന്റെ സ്വപ്‌നസുന്ദരിയ്‌ക്കൊപ്പം നൃത്തം ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് രണ്‍ബീര്‍. അയാന്‍ മുഖര്‍ജിയുടെ യെ ജവാനി ഹേ ദിവാനിയെന്ന ചിത്രത്തിലാണ് രണ്‍ബീറും മാധുരിയും നൃത്തം ചെയ്യുന്നത്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ചെയ്യുന്ന ബണ്ണിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഈ ഗാനരംഗത്തിലൂടെയാണ്. തമാശകലര്‍ന്ന രീതിയിലുള്ള ഗാനം ചിത്രീകരിയ്ക്കുമ്പോള്‍ താന്‍ വല്ലാതെ സന്തോഷിച്ചുവെന്നാണ് രണ്‍ബീര്‍ പറയുന്നത്.

സംവിധായകന്‍ കരണ്‍ ജോഹറാണ് ഐറ്റം നമ്പറിനായി മാധുരിയെ ക്ഷണിക്കാമെന്ന അഭിപ്രായം മുന്നോട്ടുവെച്ചതെന്ന് രണ്‍ബീര്‍ പറയുന്നു.

ഇപ്പോഴെന്റെ സ്വപ്‌നത്തിന് സാക്ഷാത്കാരമുണ്ടായിരിക്കുകയാണ്. മാധുരിയ്‌ക്കൊപ്പം നൃത്തം ചെയ്യുകയെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ഞാന്‍ അവരുടെ വലിയ ആരാധകനാണ്. അവര്‍ വിവാഹിതയായപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു. ഷൂട്ടിങ് സെറ്റില്‍ അവര്‍ വളരെ നന്നായിട്ടാണ് ഇടപഴകുന്നത്. ആത്മാര്‍ത്ഥതയും ചെയ്യുന്ന ജോലിയോട് അങ്ങേയറ്റം ഡെഡിക്കേഷനുമുള്ളയാളാണ് മാധുരി- രണ്‍ബീര്‍ പറയുന്നു.

അവരോടൊപ്പം ജോലിചെയ്തതോടെ തന്റെ ആരാധന ഇരട്ടിച്ചുവെന്നും ജോലിയില്‍ അവരെപ്പോലെയുള്ളവരെ മാതൃകയാക്കണമെന്നും രണ്‍ബീര്‍ പറയുന്നുണ്ട്. ഷൂട്ടിങ്ങിനിടെ മാധുരി ഒരുദിവസം രണ്ടുമക്കളുമായി സെറ്റിലെത്തിയിരുന്നുവെന്നും അവരുമായി ഇടപഴകുമ്പോള്‍ മാധുരിയില്‍ സ്‌നേഹമയിയായ ഒരമ്മയെക്കൂടി കാണാന്‍ തനിയ്ക്ക് കഴിഞ്ഞുവെന്നും രണ്‍ബീര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ബര്‍ഫിയെന്ന സ്വന്തം ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കുവേണ്ടി മാധുരി ദീക്ഷിത് വിധികര്‍ത്താവായ ഝലക് ധിഖലാ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ രണ്‍ബീര്‍ പങ്കെടുത്തിരുന്നു. അന്നും മാധുരിയ്‌ക്കൊപ്പം രണ്‍ബീര്‍ സ്റ്റേജില്‍ ചുവടുവെച്ചിരുന്നു.

ഖാഗ്ര എന്നു പേരിട്ടുള്ള ഐറ്റം നമ്പറാണ് മാധുരി അവതരിപ്പിച്ചത്.

മാധൂരിയുടെ ഏറ്റവും നല്ല ആരാധകരിലൊരാളാണ് രണ്‍ബീര്‍ കപൂര്‍

പാട്ടിനിടെ മാധുരിയെ ഒന്ന് ചുംബിക്കാന്‍ രണ്‍ബീര്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്��ോര്‍ട്ടുണ്ട്

ചിത്രത്തില്‍ ഇത്തരം ഒരു ഐറ്റം നമ്പര്‍ വേണമെന്നത് കരണ്‍ ജോഹറിന്റെ തലയില്‍ വിരിഞ്ഞ ആശയമാണ്

ദീപിക പാദുകോണ്‍, ആദിത്യ റോയ് കപൂര്‍, കല്‍കി കൊയ്ച്ചിലിന്‍ എന്നിവരും ചിത്രത്തിലുണ്ട്.

English summary
On Madhuri Dixit's 46th birthday, the makers of Yeh Jawaani Hai Deewani unveiled the first look of her item song Ghagra

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam